വിഹാരി ടീം ഇന്ത്യയിലെത്തിയത് ചുമ്മാ പോവാനല്ല... പറഞ്ഞത് മുന്‍ ടീമംഗം, ഹിറ്റ്മാന് ഞെട്ടല്‍
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരി. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയെ പുറത്തിരുത്തി വിഹാരിയെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കു കളിക്കളത്തിലാണ് താരം മറുപടി നല്‍കിയത്.
നാല് ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 289 റണ്‍സ് വിഹാരി നേടിയിരുന്നു. പരമ്പരയിലെ ടോപ്‌സ്‌കോററായതും അദ്ദേഹമായിരുന്നു. വിഹാരിയെ വാനോളം പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ അണ്ടര്‍ 19 ടീമംഗവും ഡല്‍ഹി ബാറ്റ്‌സ്മാനുമായ ഉന്‍മുക്ത് ചാന്ദ്.

ഏറെക്കാലം ടീമിലുണ്ടാവും
ഇന്ത്യന്‍ ടീമിനൊപ്പം ദൈര്‍ഘ്യമേറിയ ഒരു കരിയര്‍ തന്നെ വിഹാരിക്കുണ്ടാവുമെന്ന് ചാന്ദ് വ്യക്തമാക്കി. വളരെ നല്ല പ്രകടനമാണ് ടെസ്റ്റ് പരമ്പരയില്‍ വിഹാരി കാഴ്ചവച്ചത്. ബാറ്റിങില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ റണ്‍സെടുക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ റണ്‍സ് വിഹാരി നേടിയിരുന്നു. ഇപ്പോള്‍ രാജ്യത്തിനു വേണ്ടിയും ഇതാവര്‍ത്തിക്കുകയാണ്. വിഹാരിയുടെ പ്രകടനത്തില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും ചാന്ദ് കൂട്ടിച്ചേര്‍ത്തു.

മുന്‍ സഹതാരം
മുന്‍ ടീമംഗം ഇത്രയും നന്നായി പെര്‍ഫോം ചെയ്യുന്നതു കാണുമ്പോള്‍ സന്തോഷം ഇരട്ടിയാണ്. എല്ലാ ഭാഗങ്ങളില്‍ നിന്നും വലിയ അഭിനന്ദനമാണ് വിഹാരിക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ നല്ല താരമാണ് അദ്ദേഹം. വിന്‍ഡീസിനെതിരേ നടത്തിയ പ്രകടനത്തോടെ താന്‍ ദീര്‍ഘകാലം ഇന്ത്യക്കായി കളിക്കാന്‍ യോഗ്യനാണെന്നും വിഹാരി തെളിയിച്ചിരിക്കുകയാണെന്നു 26കാരനായ ചാന്ദ് വിശദമാക്കി.
2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ചാന്ദിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ വിഹാരിയും ടീമിലുണ്ടായിരുന്നു.

കോലിയും പ്രശംസിച്ചു
വിന്‍ഡീസിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വിഹാരിയെ പ്രശംസിച്ചിരുന്നു. പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്നു ചോദിച്ചാല്‍ വിഹാരിയെന്നാണ് ഉത്തരം. പിച്ചിന്റെ സ്വഭാവം കൂടി കണക്കിലെടുക്കുമ്പോള്‍ ഗംഭീര ഇന്നിങ്‌സുകളായിരുന്നു വിഹാരി കളിച്ചതെന്നും കോലി പ്രശംസിച്ചിരുന്നു.

എല്ലാവര്‍ക്കും ആശ്വാസം
സ്വന്തം കഴിവിലുള്ള ഉത്തമ വിശ്വാസം തന്നെയാണ് വിഹാരിയെ മറ്റു കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്നു കോലി ചൂണ്ടിക്കാട്ടിയിരുന്നു. വിഹാരിയാണ് ബാറ്റ് ചെയ്യാന്‍ ക്രീസിലുള്ളതെങ്കില്‍ ഇന്ത്യന്‍ ഡ്രസിങ് റൂമിലെ മറ്റുള്ളവര്‍ക്കു ആശ്വാസത്തോടെ ഇരിക്കാമെന്നും കോലി പറഞ്ഞിരുന്നു.
വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും നേടിയ വിഹാരി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും കൈക്കലാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications