Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ശര്‍മ ശിഖര്‍ ധവാനെ ഇന്റര്‍വ്യൂ ചെയ്യുന്നു, കാണൂ ക്രേസി വീഡിയോ!

വിശാഖപട്ടണം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏറ്റവും അധികം ചെയ്യപ്പെട്ട പ്രശ്‌നങ്ങളില്‍ ഒന്നാണ് ശിഖര്‍ ധവാന്റെ ബാറ്റിംഗ് ഫോം. ആദ്യത്തെ നാല് ഏകദിനത്തിലും പരാജയപ്പെട്ട ധവാന്‍ അഞ്ചാം ഏകദിനത്തില്‍ റണ്‍സടിച്ചു. പിന്നാലെ വന്ന ശ്രീലങ്കയുടെ ട്വന്റി 20 പര്യടനത്തില്‍ ധവാന്‍ ശരിക്കും ധവാനായി. മൂന്ന് മത്സരങ്ങളില്‍ നിന്നായി 101 റണ്‍സടിച്ച ധവാനാണ് പരമ്പരയിലെ ടോപ് സ്‌കോറര്‍.

എന്തൊക്കയാണ് തന്റെ ബാറ്റിംഗ് ഫോമിന് പിന്നിലെ രഹസ്യങ്ങളെന്ന് ശിഖര്‍ ധവാന്‍ തന്നെ പറയുകയാണ്. ഓപ്പണിംഗ് പാര്‍ട്ണറായ രോഹിത് ശര്‍മയോടാണ് ധവാന്‍ മനസ് തുറക്കുന്നത്. തന്റെ ഫോം ടീമിന്റെ ഫോമിന് നിര്‍ണായകമാണ് എന്ന് ആളുകള്‍ പറയുന്നത് ഭാഗ്യമാണ് എന്നാണ് ധവാന്‍ പറയുന്നത്. തന്റെ ക്രിക്കറ്റ് ബേസിക്കുകള്‍ കൃത്യമായി ചെയ്യുന്നു എന്നത് മാത്രമാണ് താന്‍ ചെയ്യുന്നത് എന്നാണ് ധവാന്‍ പറയുന്നത്.

shikhar-rohit

ഏറ്റവും കുറച്ച് ഡോട്ട് ബോളുകള്‍ കളിക്കുക എന്നതാണ് ട്വന്റി 20 പോലുള്ള ഫോര്‍മാറ്റുകളില്‍ ശ്രദ്ധിക്കേണ്ട കാര്യമെന്ന് ബി സി സി ഐ ടി വി പോസ്റ്റ് ചെയ്ത വീഡിയോയില്‍ ശിഖര്‍ ധവാന്‍ പറയുന്നു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം മത്സരത്തിലാണ് ശിഖര്‍ ധവാന്‍ ട്വന്റി 20 യിലെ ആദ്യത്തെ അര്‍ധസെഞ്ചുറി നേടിയത്. വിശാഖപട്ടണത്ത് നടന്ന മൂന്നാം മത്സരത്തില്‍ 46 റണ്‍സെടുത്ത് ധവാന്‍ പുറത്താകാതെ നില്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനത്തെക്കുറിച്ചും ശിഖര്‍ ധവാന്‍ വീഡിയോയില്‍ പറയുന്നുണ്ട്. സീനിയര്‍ സ്പിന്നറായ ഹര്‍ഭജന്‍ സിംഗും താനും ചേര്‍ന്നാണ് ഈ പരിപാടി നടത്തിയത് എന്നാണ് ധവാന്‍ പറയുന്നത്. ആളുകളുടെ വിചാരം താന്‍ വളരെ സീരിയസാണ് എന്നാണ്. എന്നാല്‍ താന്‍ അങ്ങനെയല്ല. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. രോഹിത് ശര്‍മ - ധവാന്‍ വീഡിയോ കാണൂ....

Story first published: Monday, February 15, 2016, 17:10 [IST]
Other articles published on Feb 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+