വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റില്‍ വിദര്‍ഭ വാഴുംകാലം... രഞ്ജിക്കു പിറകെ ഇറാനി ട്രോഫിയിലും ജേതാക്കള്‍

റെസ്റ്റ് ഓഫ് ഇന്ത്യയെയാണ് വിദര്‍ഭ തോല്‍പ്പിച്ചത്

നാഗ്പൂര്‍: ആഭ്യന്തര ക്രിക്കറ്റില്‍ വിദര്‍ഭയുടെ പടയോട്ടം തുടരുന്നു. ചരിത്ത്രിലാദ്യമായി രഞജി ട്രോഫിയില്‍ കിരീടം ചൂടിയതിനു പിന്നാലെ ഇറാനി ട്രോഫിയിലും വിദര്‍ഭ ജേതാക്കളായി. മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ നയിച്ച റെസ്റ്റ് ഓഫ് ഇന്ത്യയെ തോല്‍പ്പിച്ചാണ് വിദര്‍ഭ ജേതാക്കളായത്. മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും ഒന്നാമിന്നിങ്‌സില്‍ നേടിയ വന്‍ ലീഡ് വിദര്‍ഭയ്ക്കു കിരീടം സമ്മാനിക്കുകയായിരുന്നു.

ക്ലാസിക് ജയം, ഇന്ത്യ കുറിച്ചത് റെക്കോര്‍ഡ്... കാര്‍ത്തിക്കിനും ചരിത്രനേട്ടം, ട്വന്റി20യില്‍ ഇതാദ്യംക്ലാസിക് ജയം, ഇന്ത്യ കുറിച്ചത് റെക്കോര്‍ഡ്... കാര്‍ത്തിക്കിനും ചരിത്രനേട്ടം, ട്വന്റി20യില്‍ ഇതാദ്യം

റിനോ ആന്‍റോ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു? ആരാധകര്‍ ഞെട്ടലില്‍, നോട്ടമിട്ടത് മുന്‍ ടീംറിനോ ആന്‍റോ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു? ആരാധകര്‍ ഞെട്ടലില്‍, നോട്ടമിട്ടത് മുന്‍ ടീം

1

ആദ്യം ബാറ്റ് ചെയ്്ത വിദര്‍ഭ ഒന്നാമിന്നിങ്‌സില്‍ ഏഴ വിക്കറ്റിന് 800 റണ്‍സെന്ന് കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വസീം ജാഫറിന്റെ (286) തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയും അപൂര്‍വ്വ് വംഖഡെ (157), ഗണേഷ് സതീഷ് (120) എന്നിവരുടെ സെഞ്ച്വറികളും വിദര്‍ഭയ്ക്ക് കരുത്തേകി. ക്യാപ്റ്റന്‍ ഫൈസ് ഫൈസല്‍ (89), സഞ്ജയ് രാമസ്വാമി (53) എന്നിവരും തിളങ്ങി. മറുപടിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യ 390 റണ്‍സിന് ഒന്നാമിന്നിങ്‌സില്‍ പുറത്തായി. ഹനുമ വിഹാരിയും (183) ജയന്ത് യാദവും (96) മികച്ച പ്രകടനം നടത്തി

ആദ്യ ഇന്നിങ്‌സില്‍ 410 റണ്‍സിന്റെ വന്‍ ലീഡ് നേടിയ വിദര്‍ഭ രണ്ടാമിന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 79 റണ്‍സെടുത്തു നില്‍ക്കെ മല്‍സരം സമനിലയില്‍ കലാശിക്കുകായിരുന്നു. ഇതോടെ ഒന്നാമിന്നിങ്‌സില്‍ നേടിയ മികച്ച ലീഡിന്റെ മികവില്‍ വിദര്‍ഭ ഇറാനി ട്രോഫിക്ക് അവകാശികളാവുകയായിരുന്നു. വസീം ജാഫറാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

Story first published: Monday, March 19, 2018, 11:20 [IST]
Other articles published on Mar 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X