Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യയെ തോല്‍പ്പിച്ചത് ഓസീസല്ല, രഹാനെയാണ്! വൈസ് ക്യാപ്റ്റനെതിരേ അക്തര്‍

ഓസ്‌ട്രേലിയക്കെതിരേയുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ദയനീയ തോല്‍വിക്കു കാരണക്കാകന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണെന്നു വിമര്‍ശിച്ച് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് രഹാനെയ്‌ക്കെതിരേ അക്തര്‍ ആഞ്ഞടിച്ചത്.

മൂന്നു ദിവസം കൊണ്ടാണ് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസീസിനു മുന്നില്‍ ഇന്ത്യ പരാജയം സമ്മതിച്ചത്. എട്ടു വിക്കറ്റിനായിരുന്നു ഓസീസ് ഇന്ത്യക്കു മേല്‍ വെന്നിക്കൊടി നാട്ടിയത്. രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സെടുക്കാനേ ഇന്ത്യക്കു കഴിഞ്ഞിരുന്നുള്ളൂ.

രഹാനെ കുറ്റക്കാരന്‍

രഹാനെ കുറ്റക്കാരന്‍

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇത്രയും വലിയൊരു തിരിച്ചടി ഇന്ത്യക്കു നേരിട്ടതില്‍ രഹാനെയാണ് കുറ്റക്കാരനെന്നു അക്തര്‍ തുറന്നടിച്ചു., ഒന്നാമിന്നിങ്‌സില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ രഹാനെ റണ്ണൗട്ടാക്കിയതാണ് കളിയിലെ ടേണിങ് പോയിന്റ്. യഥാര്‍ഥത്തില്‍ വിരാട് കോലിയെ 'കൊല്ലുകയാണ്' രഹാനെ ചെയ്തതെന്നു പറഞ്ഞാലും തെറ്റില്ല. കോലി 150-200 റണ്‍സ് ആദ്യ ഇന്നിങ്‌സില്‍ നേടിയിരുന്നെങ്കില്‍ ഇന്ത്യക്കു മികച്ച ലീഡ് തന്നെ ലഭിക്കുമായിരുന്നു. എങ്കില്‍ ഇന്ത്യക്കു ടെസ്റ്റിലേക്കു തിരിച്ചുവരാന്‍ സാധിക്കുമായിരുന്നുവെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.

രണ്ടാമിന്നിങ്‌സില്‍ എന്തു സംഭവിച്ചു?

രണ്ടാമിന്നിങ്‌സില്‍ എന്തു സംഭവിച്ചു?

ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ ഇതേ ബൗളിങ് ആക്രമണണത്തിനെതിരേ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു, എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വ്യത്യസ്തമായ സമീപനം സ്വീകരിച്ചതെന്നറിയില്ല. കമ്മിന്‍സ്, ഹേസല്‍വുഡ് എന്നിവര്‍ക്കു മുന്നില്‍ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു.
അമ്പരപ്പിക്കുന്ന കാര്യമാണിത്. ടെസ്റ്റ് പരമ്പരയില്‍ വളരെ ദുഖമുണ്ടാക്കുന്ന തുടക്കമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ഈ തോല്‍വിയെക്കുറിച്ച് ഇന്ത്യ ഇനി വരാനിരിക്കുന്ന ഒരുപാട് വര്‍ഷങ്ങള്‍ ഓര്‍മിക്കുമെന്നും അക്തര്‍ വിശദമാക്കി.

ആദ്യ ഇന്നിങ്‌സില്‍ കോലിയുടെ റണ്ണൗട്ട്

ആദ്യ ഇന്നിങ്‌സില്‍ കോലിയുടെ റണ്ണൗട്ട്

പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ ഒരു ഘട്ടത്തില്‍ മൂന്നിന് 188 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. 300ന് മുകളില്‍ സ്‌കോര്‍ ഇന്ത്യ നേടുമെന്നു ആരാധകര്‍ ഇതോടെ ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി കോലി റണ്ണൗട്ടായി മടങ്ങിയത് ഇന്ത്യയുടെ താളം തെറ്റിച്ചു. സ്‌ട്രൈക്ക് നേരിട്ട രഹാനെ നോണ്‍ സ്‌ട്രൈക്കറായ കോലിയെ അനാവശ്യ സിംഗിളിന് പ്രേരിപ്പിക്കുകയായിരുന്നു. പാതി വഴിയില്‍ വച്ച് രഹാനെ പിന്‍മാറിയപ്പോള്‍ കോലി തിരികെ മടങ്ങുമ്പോഴേക്കും ഓസീസ് താരങ്ങള്‍ അദ്ദേഹത്തെ റണ്ണൗട്ടാക്കി. 74 റണ്‍സെടുത്തായിരുന്നു കോലി ക്രീസ് വിട്ടത്. മികച്ച ഫോമില്‍ ബാറ്റ് വീശിയ അദ്ദേഹം വലിയൊരു ഇന്നിങ്‌സ് നേടാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു. എന്നാല്‍ രഹാനെയുടെ ഭാഗത്തു നിന്നുണ്ടായ വലിയൊരു അബദ്ധം കോലിക്കു വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. കോലി പുറത്തായ ശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ 244 റണ്‍സിന് ഓള്‍ഔട്ടാവുകയും ചെയ്തു.

Story first published: Sunday, December 20, 2020, 12:46 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+