Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ഇംഗ്ലീഷ് പരീക്ഷ'യ്ക്കായി രഹാനെയും രോഹിത്തും താക്കൂറും ചെന്നൈയില്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ഓപ്പണര്‍ രോഹിത് ശര്‍മ, പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ ചെന്നൈയിലെത്തി. കൊവിഡ് ടെസ്റ്റിനു വിധേയരായ ശേഷം താരങ്ങള്‍ ആറു ദിവസം ഇവിടെ ക്വാറന്റീനില്‍ കഴിയും. അതിനു ശേഷമായിരിക്കും പരിശീലനം ആരംഭിക്കുന്നത്. നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകള്‍ ചെന്നൈയിലും ശേഷിച്ച രണ്ടെണ്ണം അഹമ്മദാബാദിലുമാണ് നടക്കുന്നത്.

1

ടെസ്റ്റ് ടീമില്‍ അംഗങ്ങളായ മറ്റു ഇന്ത്യന്‍ താരങ്ങള്‍ ബാച്ചുകളായി വൈകാതെ ചെന്നൈയിലെത്തും. ക്യാപ്റ്റന്‍ വിരാട് കോലി ഇന്നു (ബുധനാഴ്ച) ചെന്നൈയിലെത്തുമെന്നാണ് വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറ്റു കളിക്കാര്‍ ഒന്നോ, രണ്ടോ ദിവസത്തിനുള്ളില്‍ ചെന്നൈയിലെത്തും. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും ബാച്ചുകളായി തന്നെയായിരിക്കും ചെന്നൈയിലേക്കു വരുന്നത്. സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ്, സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ഓള്‍റൗണ്ടര്‍ മോയിന്‍ അലി എന്നിവര്‍ ഇതിനകം ചെന്നൈയിലെത്തിക്കഴിഞ്ഞു. മറ്റുള്ളവര്‍ ഇന്നു വിമാനമിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ശ്രീലങ്കന്‍ പര്യടനം കഴിഞ്ഞതിനു പിന്നാലെയാണ് ഇംഗ്ലീഷ് ടീം അടുത്ത ദൗത്യത്തിനായി ഇന്ത്യയിലേക്കു വിമാനം കയറിയത്. ലങ്കയ്‌ക്കെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയ ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ടീമിനെ മുന്നില്‍ നിന്നു നയിച്ച ജോ റൂട്ടിന്റെ തകര്‍പ്പന്‍ ഫോം ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചുണ്ട്. ലങ്കയ്‌ക്കെതിരേ ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയും രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയും അദ്ദേഹം നേടിയിരുന്നു.

2

ഇന്ത്യ, ഇംഗ്ലണ്ട് ടീമിലെ താരങ്ങള്‍ ഹോട്ടല്‍ ലീല പാലസിയാണ് ക്വാറന്റീനില്‍ കഴിയുകയെന്നു തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഒഫീഷ്യല്‍ വ്യക്തമാക്കി. ഇരുടീമിലെയും കളിക്കാര്‍ക്കൊപ്പം ഒഫീഷ്യലുകളും ഈ ഹോട്ടലില്‍ തന്നെയാണ് ക്വാറന്റീനില്‍ കഴിയുക. ആറു ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായാല്‍ ഫെബ്രുവരി രണ്ടിന് പരിശീലനം ആരംഭിച്ചേക്കുമെന്നും ഒഫീഷ്യല്‍ അറിയിച്ചു.

ഓസ്‌ട്രേലിയക്കെതിരേയുള്ള നാലു ടെസ്റ്റുകളുടെ പരമ്പര 2-1നു കൈക്കലാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ സ്വന്തം തട്ടകത്തില്‍ ഇംഗ്ലണ്ടുമായി പോരടിക്കുന്നത്. പരിക്കു കാരണം പല സീനിയര്‍ താരങ്ങളെയും നഷ്ടമായിട്ടും ഓസീസിനെതിരേ ജയിക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ രണ്ടു ടെസ്റ്റുകളില്‍ കാണികളെ അനുവദിക്കില്ല. താരങ്ങളുടടെ സുരക്ഷ മുന്‍നിര്‍ത്തി ബിസിസിഐയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.

Story first published: Wednesday, January 27, 2021, 10:30 [IST]
Other articles published on Jan 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+