
71 സെഞ്ച്വറിയില്‍ ബ്രേക്കിട്ട് നില്‍ക്കുന്ന കോലിയുടെ 72ാം അന്താരാഷ്ട്ര സെഞ്ച്വറി മൊഹാലിയില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. കോലിക്ക് പിന്തുണ അറിയിക്കാന്‍ മൊഹാലിയില്‍ അണിനിരക്കാന്‍ കോലി ആരാധകര്‍ തയ്യാറെടുത്ത് മുന്നൊരുക്കങ്ങളും നടത്തവെയാണ് അടച്ചിട്ട സ്‌റ്റേഡിയത്തിലാവും മത്സരം നടത്തുകയെന്ന പ്രഖ്യാപനം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയിരിക്കുന്നത്. കോവിഡിന്റെ പേരിലാണ് ഇത്തരമൊരു നീക്കം. ഇതോടെ അടച്ചിട്ട സ്‌റ്റേഡിയത്തിലാവും കോലിക്ക് 100ാം മത്സരം കളിക്കേണ്ടി വരികയെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ഈ റിപ്പോര്‍ട്ട് പുറത്തുവന്നതുമുതല്‍ കോലി ആരാധകര്‍ കട്ട കലിപ്പിലാണെന്ന് പറയാം. ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പര നടത്തിയത് വരെ കാണികളെ പ്രവേശിപ്പിച്ചുകൊണ്ടാണ്. എന്നാല്‍ കോലിയുടെ 100ാം മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കാത്തത് മനപ്പൂര്‍വമാണെന്നും ബിസിസി ഐയുടെ പകപോക്കലാണിതെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ പ്രതിഷേധം കോലി ഫാന്‍സ് ഇതിനോടകം നടത്തുന്നുണ്ട്.
കോലിയെപ്പോലൊരു ഇതിഹാസം ഇത്രയും പ്രധാനപ്പെട്ടൊരു നാഴികക്കല്ല് പിന്നിടുമ്പോള്‍ ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ കളിക്കേണ്ടി വരുന്നത് നീതികേടാണെന്നാണ് ആരാധക പക്ഷം. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞത്. കോലി-ഗാംഗുലി അഭിപ്രായ ഭിന്നത വലിയ വിവാദമാവുകയും ചെയ്തു. ഇതിന്റെ പകപോക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

വിരാട് കോലിയെ മനപ്പൂര്‍വ്വം അവഹേളിക്കാനുള്ള നീക്കമാണെന്നും കോലിയുടെ 100ാം മത്സരത്തില്‍ മാത്രം കാണികളെ പ്രവേശിപ്പിക്കാതെ മറ്റുള്ള മത്സരങ്ങളിലെല്ലാം കാണികളെ പ്രവേശിപ്പിക്കുന്നത് മനപ്പൂര്‍വ്വമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ബിസിസി ഐയുടെ പകപോക്കലില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ നിസ്സഹായരാണെന്നാണ് ആരാധകര്‍ പറയുന്നത്. മൊഹാലിയില്‍ 145 ആണ് ശരാശരി കോവിഡ് കേസുകള്‍. എന്നാല്‍ ബംഗളൂരുവില്‍ 882 ആണ് ആഴ്ചയിലെ കോവിഡ് കേസുകള്‍. എന്നിട്ടും മൊഹാലിയില്‍ ആരാധകര്‍ക്ക് നിയന്ത്രണവും ബംഗളൂരുവില്‍ പ്രവേശനവും. ഇത് നീതി നിഷേധമാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

രോഹിത് ശര്‍മക്ക് കീഴില്‍ വിരാട് കോലി കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് മത്സരമെന്ന സവിശേഷതയും ശ്രീലങ്കന്‍ പരമ്പരക്കുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പിങ്ക് ബോള്‍ ടെസ്റ്റായിരുന്നു. കോലി അവസാന അന്താരാഷ്ട്ര സെഞ്ച്വറി നേടിയത് 2019ല്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ്. അതുകൊണ്ട് തന്നെ ഇത്തവണ കോലി സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications