Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

VHT 2026: 101 പിന്നാലെ 11, കഷ്ടം തന്നെ സഞ്ജൂ!! പുതുച്ചേരിയോടു പറ്റില്ലേ? ട്രോളുമായി ഹേറ്റേഴ്‌സ്

അഹമ്മദാബാദ്: തകര്‍പ്പന്‍ സെഞ്ച്വറിക്കു പിന്നാലെ വിജയ് ഹസാരെ ട്രോഫിയിലെ അടുത്ത കളിയില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് കേരളാ സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ചെറുടീമായ പുതുച്ചേരിക്കെതിരേയാണ് അദ്ദേഹം ഫ്‌ളോപ്പായി മാറിയത്. 248 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടവരെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജുവിനു വെറും 11 റണ്‍സെടുക്കാനേ കഴിഞ്ഞുളളൂ.

14 ബോളില്‍ രണ്ടു ഫോറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. പേസര്‍ പാര്‍ഥ് വഗാനിയുടെ ബൗളിങില്‍ ബൗള്‍ഡായാണ് സഞ്ജു നിരാശനായി ക്രീസ് വിട്ടത്. ഇതോടെ സോഷ്യല്‍ അദ്ദേഹത്തെ പരിഹസിച്ച് ഹേറ്റേഴ്‌സും രംഗത്തു വന്നിരിക്കുകയാണ്.

SANJU SAMSON

സഞ്ജുവിന്റെ പുറത്താല്‍

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിനായി സഞ്ജു സാംസണ്‍ കളിച്ച രണ്ടാമത്തെ മാത്രം മല്‍സരമാണിത്. ഇഷാന്‍ കിഷന്‍ നയിച്ച ജര്‍ഖണ്ഡുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തിലാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ലിസ്റ്റ് എ ക്രിക്കറ്റലേക്കുള്ള മടങ്ങിവരവ് കിടിലന്‍ സെഞ്ച്വറിയോടെ സഞ്ജു ആഘോഷിക്കുകയും ചെയ്തു. 95 ബോളില്‍ 101 റണ്‍സ് നേടിയാണ് അദ്ദേഹം മടങ്ങിയത്.

ജാര്‍ഖണ്ഡുമായി താരതമ്യം ചെയ്യുമ്പോള്‍ കുഞ്ഞന്‍മാരായ പുതുച്ചേരിക്കെതിരേ മറ്റൊരു വമ്പന്‍ ഇന്നിങ്‌സാണ് സഞ്ജുവില്‍ നിന്നും എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ പേസര്‍മാര്‍ക്കു നല്ല മൂവ്‌മെന്റ് ലഭിച്ച പിച്ചില്‍ നാലോവറിനുള്ളില്‍ തന്നെ അദ്ദേഹം പുറത്തായി.

ഭൂപേന്ദറും ഇടംകൈയന്‍ പേസര്‍ പാര്‍ഥ് വഗാനിയുമാണ് പുതുച്ചേരിക്കു വേണ്ടി ന്യൂബോള്‍ കൈകാര്യം ചെയ്തത്. ഇവരില്‍ പാര്‍ഥിനെതിരേ സഞ്ജു ശരിക്കും വെള്ളം കുടിച്ചു. ഒന്നിലേറെ തവണ അദ്ദേഹത്തെ ബാറ്റ് ചെയ്യാന്‍ ബൗളര്‍ക്കു കഴിഞ്ഞു. ഏതു നിമിഷവും പുറത്തായേക്കുമെന്ന തോന്നല്‍ സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അതു തന്നെ സംഭവിക്കുകയും ചെയ്തു.

നാലാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ഇന്‍സൈഡ് എഡ്ജായ ശേഷം പാര്‍ഥിനെതിരേ സഞ്ജു ബൗള്‍ഡാവുകയായിരുന്നു. യാതൊരു ഫൂട്ട് മൂവ്‌മെന്റുമില്ലാതെ ശരീരത്തിനു അകലേക്കു പോയ ബോളില്‍ അദ്ദേഹം ഡ്രൈവിനു ശ്രമിച്ചു. പക്ഷെ ഇന്‍സൈഡ് എഡ്ജായ ബോള്‍ നേരെ അകത്തേക്കു വന്ന് വിക്കറ്റുകളില്‍ പതിക്കുകയും ചെയ്തു. ഇതോടെ ഏറെ നിരാശനായി സഞ്ജു ക്രീസും വിടുകയായിരുന്നു.

സഞ്ജുവിനു പരിഹാസം

സഞ്ജു സാംസണിന്റെ വീഴ്ച കാണാന്‍ കാ്ത്തിരുന്ന ഹേറ്റേഴേസും ശുഭ്മന്‍ ഗില്‍ ഫാന്‍സുമെല്ലാം ഈ കളിയിലെ മോശം പ്രകടനത്തെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചിരിക്കുകയാണ്. പുതുച്ചേരിയുടെ ക്ലബ്ബ് ബൗളര്‍മാര്‍ക്കെതിരേ പോലും ഇത്ര ദുരന്തമോയെന്നാണ് അവരുടെ ചോദ്യം.

SANJU SAMSON

പുതുച്ചേരി ടീമിലെ ലോക്കല്‍ ബൗളര്‍മാര്‍ക്കെതിരേ പോലും പതറി ഫ്‌ളോപ്പായിരിക്കുയാണ് സഞ്ജു സാംസണ്‍. പക്ഷെ അദ്ദേഹത്തിന്റെ ഫാന്‍സ് പറയുന്നത് സഞ്ജു അന്താരാഷ്ട്ര താരമാണെന്നാണ്. ഐപിഎല്ലില്‍ കളിക്കാന്‍ അവസരം നല്‍കിയതില്‍ രാജസ്ഥാന്‍ റോയല്‍സിനോടു അദ്ദേഹം നന്ദി പറയണം.

ഇതാണോ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍? പുതുച്ചേരിയുടെ ക്ലബ്ബ് ലെവല്‍ ബൗളര്‍മാര്‍ക്കെതിരേ പോലും അദ്ദേഹത്തിന് മുട്ടിടിച്ചു. ഇത്തരമൊരാള്‍ക്ക് എങ്ങനെ ലോകകപ്പില്‍ അന്താരാഷ്ട്ര ബൗളര്‍മാര്‍ക്കെതിരേ തിളങ്ങാന്‍ കഴിയും?

ബോളിന് മൂവ്‌മെന്റ് കിട്ടാറുള്ള പിച്ചുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ ബുദ്ധിമുട്ടുന്ന പതിവ് സഞ്ജു സാംസണ്‍ തെറ്റിച്ചില്ല. പുതുച്ചേരിക്കെതിരായ ഫ്‌ളോപ്പ് ഷോ ലോകകപ്പിന് മുമ്പ് ഇന്ത്യക്കുള്ള മുന്നറിയിപ്പ് കൂടിയാണ്- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ ചില കമന്റുകള്‍.

Story first published: Tuesday, January 6, 2026, 14:50 [IST]
Other articles published on Jan 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+