Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

VHT 2025: രോഹിത് വരെ കളിച്ചു!! സഞ്ജു മുങ്ങിയോ? പിന്‍മാറിയതിന്റെ കാരണമിങ്ങനെ

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളാ ടീമിനൊപ്പം സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കിടിലന്‍ പ്രകടനം കാണാന്‍ കാത്തിരുന്ന ആരാധകക്കു നിരാശ. ത്രിപുരയുമായുള്ള സീസണിലെ ആദ്യ മല്‍സരത്തില്‍ നിന്നും അദ്ദേഹം പിന്‍മാറിയിരിക്കുക്കയാണ്. ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ദിവസങ്ങള്‍ക്കു മുമ്പാണ് സഞ്ജു തിരഞ്ഞെടുക്കപ്പെട്ടത്.

ഈ കാരണത്താല്‍ തന്നെ വിജയ് ഹസാരെയില്‍ കേരളത്തിന്റെ ആദ്യ മല്‍സരത്തിന് ഹൈപ്പും കൂടുതലായിരുന്നു. ടീമിന്റെ ക്യാപ്റ്റനല്ലെങ്കിലും സഞ്ജു പ്ലെയിങ് ഇലവനില്‍ ഉറപ്പായുമുണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ ടീം ലിസ്റ്റ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ പേര് മാത്രമില്‍. എന്തുകൊണ്ടാണ് സഞ്ജു ഈ കളിയില്‍ ഇല്ലാതിരുന്നതെന്ന് അറിയാം.

SANJU SAMSON

സഞ്ജുവിന് എന്തു പറ്റി?

ഇന്ത്യയുടെ ടി20 ലോകകപ്പില്‍ ഇടം നേടിയ താരങ്ങളോടു വിജയ് ഹസാരെ ട്രോഫിയിലെ രണ്ടു മല്‍സരങ്ങളില്‍ മാത്രം കളിച്ചാല്‍ മതിയെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ മല്‍സരങ്ങള്‍ കാരണം പരിക്കുകളേല്‍ക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇതു തന്നെയാണ് വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ കളിയില്‍ നിന്നും സഞ്ജു സാംസണ്‍ വിട്ടുനില്‍ക്കാനുള്ള കാരണമെന്നാണ് വ്യക്തമാവുന്നത്.

ദേശീയ ടീമിനൊപ്പം ഇനി അടുത്ത മാസം 21 വരെ അദ്ദേഹത്തിനു മല്‍സരങ്ങില്ല. ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പര 21നാണ് തുടങ്ങുക. സഞ്ജു അടുത്തതായി കളിക്കുന്നതും ഈ പരമ്പരയില്‍ തന്നെയാണ്. വിജയ് ഹസാരെയില്‍ മുഴുവന്‍ മല്‍സരങ്ങളിലും പ്രധാന താരങ്ങള്‍ കളിക്കണമെന്ന് ബിസിസിഐ നിഷ്‌കര്‍ഷിച്ചിട്ടില്ലാത്തതിനാല്‍ തന്നെ അദ്ദേഹം ബ്രേക്കെടുക്കുകയായിരുന്നു.

ഈയാഴ്ചയാണ് സഞ്ജു തന്റെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. മാത്രമല്ല ക്രിസ്തുമസിനു കുടുംബത്തോടൊപ്പം ചെലവഴിക്കാനും അദ്ദേഹം ആഗ്രഹിച്ചിരിക്കാം. ഇവയെല്ലാം തന്നെയാവാം സഞ്ജു പിന്‍മാറിയതിനു കാരണങ്ങളെന്നു ഉറപ്പിക്കാന്‍ സാധിക്കും. വെള്ളിയാഴ്ച കരുത്തരായ കര്‍ണാടകയ്‌ക്കെതിരേയാണ് കേരളത്തിന്റെ അടുത്ത മല്‍സരം. ഈ കളിയില്‍ അദ്ദേഹം ടീമിനൊപ്പം ചേരുമോയെന്നാണ് ഇനി അറിയാനുള്ളത്.

അതു കഴിഞ്ഞാല്‍ കേരളത്തിന്റെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ മധ്യപ്രദേശ് (ഡിസംബര്‍ 29), രാജസ്ഥാന്‍ (31), ജാര്‍ഖണ്ഡ് (ജനുവരി 3), പുതുച്ചേരി (6), തമിഴ്‌നാട് (8) എന്നിവരുമായിട്ടാണ്. തിരഞ്ഞെടുക്കപ്പെട്ട രണ്ടു മല്‍സരങ്ങളില്‍ മാത്രമേ സഞ്ജുവിനെ കളിക്കളത്തില്‍ കാണാനിടയുള്ളൂ. ഇവ ഏതൊക്കെയാണെന്നു അദ്ദേഹത്തിനു തന്നെ തീരുമാനിക്കുകയും ചെയ്യാം.

SANJU SAMSON

കേരളത്തിന് കൂറ്റന്‍ ടോട്ടല്‍

സഞ്ജു സാംസണിന്റെ അഭാവത്തിലും വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ കളിയില്‍ കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരിക്കുകയാണ് കേരളം. ത്രിപുരയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ശേഷം നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ കേരളം അടിച്ചെടുത്തത് 348 റണ്‍സണ്.

അഞ്ചാം നമ്പറില്‍ ഇറങ്ങിയ വിഷ്ണു വിനോദിന്റെ (102*) വെടിക്കെട്ട് സെഞ്ച്വറിയാണ് ടീമിനു കരുത്തായത്. വെറും 62 ബോളില്‍ ഒമ്പത് ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന് വെറും ആറു റണ്‍സിന് സെഞ്ച്വറി നഷ്ടമായി. 92 ബോളില്‍ 11 ഫോറും മൂന്നു സിക്‌സറുമടക്കം 94 റണ്‍സിന് അദ്ദേഹം മടങ്ങി. 64 റണ്‍സെടുത്ത ബാബ അപരിജിതാണ് കേരളത്തിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Wednesday, December 24, 2025, 13:21 [IST]
Other articles published on Dec 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+