For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

VHT: രോഹിത്തിന്റെ റെക്കോര്‍ഡിന് 6 ദിവസത്തെ ആയുസ്!! കിങായി സര്‍ഫറാസ്, സംഭവമറിയാം

ജയ്പൂര്‍: റെഡ് ബോള്‍ ക്രിക്കറ്റ് മാത്രമല്ല, മറ്റു ഫോര്‍മാറ്റുകളിലും ഹീറോയാവാന്‍ തനിക്കാവുമെന്നു വീണ്ടും വീണ്ടും തെളയിക്കുകയാണ് യുവ താരം സര്‍ഫറാസ് ഖാന്‍. വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരായ മല്‍സരത്തില്‍ ഇടിവെട്ട് സെഞ്ച്വറിയോടെ മുംബൈ്ക്കായി റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് അദ്ദേഹം.

ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കു വേണ്ടി നാലാം നമ്പറില്‍ ഇറങ്ങിയ ശേഷം സ്‌ഫോടനാത്മക ഇന്നിങ്‌സ് കളിച്ചാണ് സര്‍ഫറാസ് ക്രീസ് വിട്ടത്. 157 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്. വെറും 75 ബോളിലാണിത്. 14 സിക്‌സറുകളും ഒമ്പതു ഫോറും ഇതിലുള്‍പ്പെടും. 209.33 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലാണ് മുംബൈയ്ക്കായി സര്‍ഫറാസ് ബാറ്റ് വീശിയത്.

SARFARAZ KHAN

രോഹിത് പിന്നിലായി

ലിസ്റ്റ് എ ക്രിക്കറ്റില്‍ മുംബൈയ്ക്കായ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ താരമെന്ന വമ്പന്‍ റെക്കോര്‍ഡാണ് സര്‍ഫറാസ് ഖാനെ തേടിയെത്തിയത്. ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ വെറു ആറു ദിവസങ്ങള്‍ക്കു മാത്രം മുമ്പ് സ്ഥാപിച്ച റെക്കോര്‍ഡാണ് സര്‍ഫറാസ് ഇപ്പോള്‍ തകര്‍ത്തെറിഞ്ഞത്.

കഴിഞ്ഞയാഴ്ച സിക്കിമുമായുള്ള ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തിലായിരുന്നു മുംബൈയ്ക്കായി ഓപ്പണിങില്‍ റങ്ങി 62 ബോളില്‍ സെഞ്ച്വറിയോടെ രോഹിത് റെക്കോര്‍ഡിട്ടത്. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സര്‍ഫറാസ് ഇതു പഴങ്കഥയാക്കിയിരിക്കുകയാണ്. ഗോവയ്‌ക്കെതിരേ സെഞ്ച്വറിയിലെത്താന്‍ വെറും 56 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ.

സൂപ്പര്‍ സര്‍ഫറാസ്

റെഡ് ബോള്‍ ക്രിക്കറ്റില്‍ സര്‍ഫറാസ് ഖാന്റെ അവിസ്മരണീയ റെക്കോര്‍ഡ് നേരത്തേ തന്നെ ചര്‍ച്ചയായിട്ടുള്ളതാണ്. അത്രം റണ്‍സാണ് രഞ്ജി ട്രോഫിയില്‍ അദ്ദേഹം വാരിക്കൂട്ടിയിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 63.15 എന്ന ഞെട്ടിക്കുന്ന ശരാശരിയാണ് സര്‍ഫറാസിനുള്ളത്. 16 വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമെല്ലാം താരം ഇതിനകം നേടുകയും ചെയ്തിട്ടുണ്ട്.

SARFARAZ KHAN

പക്ഷെ വൈറ്റ് ബോളില്‍ സര്‍ഫറാസ് മുംബൈ ടീമിലെ അവിഭാജ്യ ഘടകമായിരുന്നില്ല. റെഡ് ബോളിലെ മാജിക്കല്‍ ഫോം അദ്ദേഹത്തിനു ആവര്‍ത്തിക്കാന്‍ കഴിയാതെ പോയതായിരുന്നു കാരണം. അതുകൊണ്ടു തന്നെ ഐപിഎല്ലിലും സര്‍ഫറാസ് നിരന്തരം അവഗണിക്കപ്പെട്ടു കൊണ്ടിരുന്നു.

എന്നാല്‍ ഈ ചീത്തപ്പേരുകളെല്ലാം ഈ വര്‍ഷം അദ്ദേഹം തിരുത്തുകയാണ്. വൈറ്റ് ബോളില്‍ സര്‍ഫറാസിന്റെ പ്രകടനത്തില്‍ സംഭവിച്ച മാറ്റം ശരിക്കും അതിശയിപ്പിക്കുന്നതാണ്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിനു തൊട്ടുമുമ്പ് നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയിലാണ് പുതിയൊരു സര്‍ഫറാസിനെ കണ്ടത്.

ടൂര്‍ണമെന്റില്‍ 65.80 ശരാശരിയില്‍ 203.09 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക്‌റേറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് 329 റണ്‍സാണ്. ഇതിനു പിന്നാലെ ഐപിഎല്‍ ലേലത്തില്‍ സര്‍ഫറാസിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കുകയും ചെയ്തു.

മുഷ്താഖ് അലി ട്രോഫിയില്‍ നിര്‍ത്തിയ ഇടത്തു നിന്നാണ് വിജയ് ഹസാരെയില്‍ സര്‍ഫറാസ് തുടങ്ങിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇതിനകം കളിച്ച നാലു മല്‍സരങ്ങളില്‍ 110 ശരാശരിയില്‍ 170ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം വാരിക്കൂട്ടിയത് 220 റണ്‍സാണ്.

Story first published: Wednesday, December 31, 2025, 14:03 [IST]
Other articles published on Dec 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+