Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ച്വറി, പിന്നാലെ ഗോള്‍ഡന്‍ ഡെക്ക്!! രോഹിത്തിനെ ചതിച്ചത് ആ ഷോട്ട്, ഫാന്‍സ് ചെയ്തതിങ്ങനെ

ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ കിടിലന്‍ സെഞ്ച്വറിക്കു പിന്നാലെ രണ്ടാമങ്കത്തിനു ഇറങ്ങിയ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം രോഹിത് ശര്‍മയെ കാത്തിരുന്നത് വന്‍ ദുരന്തം. ഉത്തരാഖണ്ഡുമായുള്ള മല്‍സരത്തില്‍ മുംബൈയ്ക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി പുറത്തിരിക്കുകയാണ്.

ഇതു ജയ്പൂരിലെ സ്റ്റേഡിയത്തില്‍ രോഹിത്, രോഹിത് എന്നു ആര്‍പ്പുവിളിച്ച് പ്രോല്‍സാഹിപ്പിച്ച പതിനായിരക്കണക്കിന് ആരാധകരെ സ്തബ്ധരാക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മിന്നുന്ന ഫോമിലുള്ള ഹിറ്റ്മാന് ഇത്തരമൊരു വന്‍ തിരിച്ചടിയുണ്ടാവുമെന്നു ഫാന്‍സ് ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

ROHIT SHARMA

രോഹിത്തിന്റെ പുറത്താവല്‍

രാജസ്ഥാന്‍ റോയല്‍സിന്റെ ഹോംഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് വിസ്‌ഫോടനം കാണാന്‍ ആരാധകര്‍ ഒഴുകിയെത്തിയിരുന്നു. തൊട്ടുമുമ്പത്തെ മല്‍സരം പോലെ തന്നെ ഈ കളിയിലും ഹിറ്റമാന്റെ സാന്നിധ്യമാണ് കാണികളെ ആകര്‍ഷിച്ചത്. ബുധനാഴ്ച ഇതേ ഗ്രൗണ്ടില്‍ നടന്ന കളിയില്‍ സിക്കിമിനെതിരേ 94 ബോളില്‍ 155 റണ്‍സുമായി രോഹിത് മിന്നിച്ചിരുന്നു.

സമാനമായൊരു തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഈ കളിയിലും കാണികള്‍ പ്രതീക്ഷിച്ചത്. ഉത്തരാഖണ്ഡിനെതിരേ ടോസ് നഷ്ടപ്പെട്ട ശേഷം മുംബൈ ആദ്യം ബാറ്റിങിന് ഇറങ്ങുകയായിരുന്നു. രോഹിത്തും ആംഗ്രിഷ് രഘുവംശിയും ചേര്‍ന്നാണ് അവര്‍ക്കായി ഓപ്പണിങില്‍ ഇറങ്ങിയത്.

ദേവേന്ദ്ര ബോറയെറിഞ്ഞ ആദ്യത്തെ ഓവറിലെ അവസാനത്തെ ബോളിലാണ് രോഹിത്തിന് സ്‌ട്രൈക്ക് നേരിടാനുള്ള അവസരം ലഭിച്ചത്. ഇതോടെ സ്‌റ്റേഡിയത്തിലെ കാണികളും വലിയ ആവേശത്തിലായി. പലരും എഴുന്നേറ്റ് നിന്ന് രോഹിത്തിന്റെ പേരും ഉറക്കെ ആര്‍പ്പു വിളിച്ചുകൊണ്ടിരുന്നു. ഒരു ഷോര്‍ട്ട് ഹബോളാണ് ബോറയെറിഞ്ഞത്.

രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡെക്കായി പുറത്താവുന്നു. വീഡിയോ കാണാം

രോഹിത്താവട്ടെ തന്റെ ട്രേഡ് മാര്‍ക്കായ പുള്‍ ഷോട്ടിലൂടെ ഇതു സിക്‌സറിലേക്കു പറത്താനും ശ്രമിക്കുകയായിരുന്നു. പക്ഷെ ഇത്തവണ രോഹിത്തിന്റെ ടൈമിങ് അമ്പെ പാളുകയും ചെയ്തു. ഇതോടെ ബോള്‍ നേരെ ജഗ്‌മോഹന്‍ നാഗര്‍കോട്ടിയുടെ കൈകളിലുമെത്തുകയായിരുന്നു. ഇതു കണ്ട് സ്‌റ്റേഡിയത്തിലെ രോഹിത് ഫാന്‍സ് അക്ഷാര്‍ഥത്തില്‍ ഞെട്ടി. പലരും തലയില്‍ കൈവച്ച് സ്തബ്ധരായി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ROHIT SHARMA

ഈ മല്‍സരം കാണാന്‍ വലിയ രീതിയില്‍ ആരാധകര്‍ ഒഴുകിയെത്താനുള്ള പ്രധാന കാരണം രോഹിത് തന്നെയാണ്. അതുകൊണ്ടു തന്നെ അദ്ദേഹം വന്നതു പോലെ മടങ്ങിയതോടെ കാണികളും നിരാശയിലായി. കാണികള്‍ വലിയൊരു വിഭാഗം പേരും രോഹിത് പുറത്തായ ശേഷം ഗ്രൗണ്ട് വിടുകയും ചെയ്തു.

നേരത്തേ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുക്കുകയാണെന്നു ഉത്തരാഖണ്ഡ് നായകന്‍ കുനാല്‍, ചന്ദേല പറഞ്ഞപ്പോള്‍ ഇതിനെ കൈയടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. കാരണം രോഹിത്തിന്റെ ബാറ്റിങ് തുടക്കത്തില്‍ തന്നെ കാണാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലായിരുന്നു എല്ലാവരും. തുടരെ രണ്ടാമത്തെ കളിയിലും രോഹിത്തിന്റെ ബാറ്റിങില്‍ നിന്നും വീണ്ടുമൊരു സെഞ്ച്വറി അവര്‍ ആഗ്രഹിച്ചിരുന്നു.

നേരത്തേ സിക്കിമുമായുള്ള ആദ്യ കളിയില്‍ രോഹിത് ഷോ തന്നെയായിരുന്നു കണ്ടത്. ഏഴു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം വിജയ് ഹസാരെ ട്രോഫിയിലേക്കുള്ള മടങ്ങിവരവ് സെഞ്ച്വറിയോടെ അദ്ദേഹം ആഘോഷിക്കുകയായിരുന്നു.

94 ബോളില്‍ 155 റണ്‍സ് വാരിക്കൂട്ടിയ രോഹിത്തിന്റെ മികവില്‍ സിക്കിമിനെ എട്ടു വിക്കറ്റിനു മുംബൈ തകര്‍ത്തുവിടുകയും ചെയ്തു. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെയാണ്.

Story first published: Friday, December 26, 2025, 11:29 [IST]
Other articles published on Dec 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+