Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

14 സിക്‌സ്, 33 ബോളില്‍ 100!! ഇഷാനെ എങ്ങനെ ഇന്ത്യ പുറത്തിരുത്തും? സഞ്ജു ഭയക്കണം

അഹമ്മദാബാദ്: ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഇഷാന്‍ കിഷനെ ഇനി എങ്ങനെ മാറ്റി നിര്‍ത്തും? കോച്ച് ഗൗതം ഗൗതം ഗംഭീറിനെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും കുഴപ്പിക്കുന്ന ചോദ്യം ഇതു തന്നെയാവും. സയ്ദ് മുഷാതാഖ് അലി ട്രോഫിയില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെ വിജയ് ഹസാരെ ട്രോഫിയിലും ഇഷാന്‍ തുടങ്ങിയിരിക്കുകയാണ്.

കരുത്തരായ കര്‍ണാടകയുമായുള്ള പോരാട്ടത്തിലാണ് ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ കൂടിയായ ഇഷാന്‍ ആറാമനായെത്തി അഴിഞ്ഞാടിയത്. വെറും 39 ബോളില്‍ 125 റണ്‍സ് വാരിക്കൂട്ടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. 320.51 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലാണിത്. 15 കൂറ്റന്‍ സിക്‌സറും ഏഴു ഫോറുമുള്‍പ്പെടെയാണിത്.

ISHAN KISHAN

Photocredit/ X

സഞ്ജുവിനു പണിയാവും

ഇഷാന്‍ കിഷന്റെ ഈ കരിയര്‍ ബെസ്റ്റ് ഫോം കാരണം എട്ടിന്റെ പണി കിട്ടാന്‍ പോവുന്നത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനാണ്. ഇത്തരമൊരു ഫോമില്‍ നില്‍ക്കവെ ഇഷാനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുകയെന്നത് കടുത്ത അനീതി തന്നെയാവും. അതുകൊണ്ടു തന്നെ സഞ്ജു വീണ്ടും ബെഞ്ചിലാവുമോയെന്നാണ് ഇനി അറിയാനുള്ളത്.

ഓപ്പണിങില്‍ വന്‍ ഫ്‌ളോപ്പായ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയാണ് സഞ്ജുവിനെ ഓപ്പണിങിലേക്കു ഇന്ത്യ തിരികെ കൊണ്ടുവന്നിരിക്കുന്നത്. സൗത്താഫ്രിക്കയുമായുള്ള അവസാന ടി20യില്‍ ഓപ്പണറായി അദ്ദേഹം മിന്നിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.

ഗില്ലിന്റെ ചീട്ടു കീറിയതോടെ സഞ്ജു വീണ്ടും ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി മാറി. അദ്ദേഹത്തിന്റെ ബാക്കപ്പായാണ് ടീമിലേക്കുള്ള ഇഷാന്റെ സര്‍പ്രൈസ് എന്‍ട്രി.
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം ദേശീയ ടീമിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്. എന്നാല്‍ സഞ്ജുവും അഭിഷേക് ശര്‍മയും തന്നെയാവും ന്യൂസിലാന്‍ഡുമായുള്ള അടുത്ത പരമ്പരയിലും ടി20 ലോകകപ്പിലുമെല്ലാം ടീമിന്റെ ഫസ്റ്റ്
ചോയ്‌സ് ഓപ്പണിങ് ജോടികള്‍.

പക്ഷെ ഇപ്പോഴത്തെ മാജിക്കല്‍ ഫോമില്‍ ഇഷാനെ പുറത്തിരുത്താന്‍ ഒരു കോച്ചും ആഗ്രഹിക്കില്ല. സഞ്ജുവിനെയും ഇഷാനെയും ഒരുമിച്ച് കളിപ്പിക്കാന്‍ സാധിക്കുമോയെന്നത് സംശയമാണ്. കാരണം രണ്ടു പേരും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായതിനാല്‍ ഇരുവരെയും ഒരുമിച്ച് ഇറക്കിയാല്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറെയോ, ഓള്‍റൗണ്ടറെയോ ഇന്ത്യക്കു മാറ്റി നിര്‍ത്തേണ്ടിയും വരും.

ടീമിലെ സ്ഥാനത്തിനു വേണ്ടി ഇഷാന്‍ ശക്തമായ അവകാശവാദമുന്നയിച്ച സാഹചര്യത്തില്‍ സഞ്ജു ഇനി ഭയക്കുക തന്നെ വേണം. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി മുതലാക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടത്. മൂന്ന്- നാല് മല്‍സരങ്ങളില്‍ സഞ്ജു തുടരെ ഫ്‌ളോപ്പാവുകയാണെങ്കില്‍ ഇഷാനെ ഇലവനിലേക്കു ടീം മാനേജ്‌മെന്റ് കൊണ്ടു വന്നേക്കും.

ജനുവരി 21 മുതല്‍ ന്യൂസിലാന്‍ഡുമായ തുടങ്ങാനിരിക്കുന്ന ടി20 പരമ്പര സഞ്ജുവിനു അഗ്നിപരീക്ഷ തന്നെയാവും. ലോകകപ്പില്‍ അദ്ദേഹം കളിക്കുമോ, ഇല്ലയോ എന്നു തീരുമാനിക്കുന്നതും ഈ പരമ്പരയാവും.

ഇഷാന്റെ പ്രകടനം

വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയുമായുള്ള മല്‍സരത്തില്‍ സെഞ്ച്വറി തികയ്ക്കാന്‍ വെറും 33 ബോളുുകള്‍ മാത്രമേ ഇഷാന്‍ കിഷനു വേണ്ടി വന്നുള്ളൂ. ലിസ്റ്റ്
എയുടെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയും കൂടിയാണിത്.

അടുത്തിടെ സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും അവിശ്വസനീയ ഫോമിലാണ് ഇഷാന്‍ ബാറ്റ് വീശിയത്. 57.44 ശരാശരിയില്‍ 197.33 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ 517 റണ്‍സ് ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം വാരിക്കൂട്ടി. ഫൈനലിലേതടക്കം രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടും. ഇഷാനിലേറി ജാര്‍ഖണ്ഡ് ടൂര്‍ണമെന്റില്‍ ജേതാക്കളാവുകയും ചെയ്തിരുന്നു.

Story first published: Wednesday, December 24, 2025, 16:55 [IST]
Other articles published on Dec 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+