Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

VHT 2025: പരീക്ഷിച്ചത് ഈ തന്ത്രം, രോഹിത് ഗോള്‍ഡന്‍ ഡെക്ക്!! പ്ലാന്‍ വെളിപ്പെടുത്തി ബൗളര്‍

ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയിലെ കഴിഞ്ഞ മല്‍സരത്തില്‍ മുംബൈയുടെ ഇതിഹാസ ബാറ്റര്‍ രോഹിത് ശര്‍മയെ ഗോള്‍ഡന്‍ ഡെക്കായി പുറത്താക്കിയതിനു പിന്നിലെ പ്ലാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡ് പേസര്‍ ദേവേന്ദ്ര ബോറ. ആദ്യ ഓവറിലെ അവസാന ബോളിലായിന്നു പുള്‍ ഷോട്ടിനു ശ്രമിച്ച് പൂജ്യത്തിന് ഹിറ്റ്മാന്റെ മടക്കം.

തൊട്ടുമുമ്പത്തെ കളിയില്‍ മുംബൈയ്ക്കായി റണ്‍ചേസില്‍ മാച്ച് വിന്നിങ് സെഞ്ച്വറി കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഉത്തരാഖണ്ഡിനെതിരേയും ഇതാവര്‍ത്തിക്കാനുറച്ച് ഇറങ്ങിയ രോഹിത്തിന് ആദ്യ കളിയില്‍ തന്നെ അടിതെറ്റുകയായിരുന്നു. മല്‍സരശേഷം സംസാരിക്കവെയാണ് മുന്‍ ഇന്ത്യന്‍ നായകനെതിരേ എന്തായിരുന്നു പ്ലാനെന്നു ബോറ തുറന്നു പറഞ്ഞത്.

ROHIT SHARMA

രോഹിത്തിനെതിരായ തന്ത്രം

അപകടകാരിയായ രോഹിത് ശര്‍മയെ നേരത്തേ മടക്കുന്നതിനായി ഉത്തരാഖണ്ഡ് കോച്ച്, ക്യാപ്റ്റന്‍ എന്നിവരുമായി ചേര്‍ന്ന് നേരത്തേ തന്നെ പ്ലാന്‍ തയ്യാറാക്കിയിരുന്നതായാണ് ദേവേന്ദ്ര സിങ് ബോറയുടെ വെളിപ്പെടുത്തല്‍.

രോഹിത് ശര്‍മയുടെ വിക്കറ്റ് എങ്ങനെ എടുക്കാമെന്നതിനെ കുറിച്ച് കോച്ചും ക്യാപ്റ്റനുമൊപ്പം നേരത്തേ ്തന്നെ ചര്‍ച്ച ചെയ്തിരുന്നു. ബൗണ്‍സര്‍ പരീക്ഷിക്കാമെന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. രോഹിത് നന്നായി ബൗണ്‍സറിനെ നേരിടുന്നയാളാണ്. അതുകൊണ്ടു തന്നെ ചിലപ്പോള്‍ ഞങ്ങളുടെ ബൗണ്‍സര്‍ തന്ത്രം സിക്‌സറായേക്കുമെന്ന റിസ്‌ക്കുമുണ്ടെന്നും അറിയാമായിരുന്നു.

പക്ഷെ രോഹിത്തിനെതിരേ ആദ്യത്തെ ബോള്‍ തന്നെ ബൗണ്‍സര്‍ എറിയാമെന്നതായിരുന്നു പ്ലാന്‍. സിക്‌സറായില്ലെങ്കില്‍ അതു വിക്കറ്റ് ലഭിക്കാനുള്ള സാധ്യതയിലേക്കും നയിക്കുമെന്നും ഉറപ്പുണ്ടായിരുന്നതായും ബോറ വ്യക്തമാക്കി. ഫൈന്‍ ലെഗ് ഏരിയയില്‍ കമലേഷ് നാഗര്‍കോട്ടിയാണ് രോഹിത്തിന്റെ ക്യാച്ച് സ്വന്തമാക്കിയത്.

ആദ്യം ബോള്‍ അദ്ദേഹത്തിന്റെ കൈകളിലേക്കു വന്ന ശേഷം ബൗണ്‍സ് ചെയ്‌തെങ്കിലും രണ്ടാമത്തെ ശ്രമത്തില്‍ പിടിയിലൊതുക്കുകയായിരുന്നു. രോഹിത്തിനെതിരേ ബൗണ്‍സര്‍ പരീക്ഷിച്ച ശേഷം ഫൈന്‍ ലെഗില്‍ ഫീല്‍ഡറെ നിര്‍ത്താമെന്നത് നേരത്തേയുള്ള പ്ലാനായിരുന്നുവെന്നും ബോറ വെളിപ്പെടുത്തി.

അതേസമയം, നേരത്തേ സിക്കിമുമായുള്ള ആദ്യ റൗണ്ട് മല്‍സരത്തില്‍ ഗംഭീര ഫോമിലായിരുന്നു രോഹിത് ബാറ്റ് വീശിയത്. റണ്‍ചേസില്‍ മുംബൈ അനായാസം ജയിച്ച മല്‍സരത്തില്‍ അദ്ദേഹം 94 ബോളില്‍ 155 റണ്‍സ് വാരിക്കൂട്ടി. 18 ഫോറും ഒമ്പതു സിക്‌സറുമടക്കമാണിത്.

ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളില്‍ മുംബൈയ്ക്കായി രോഹിത് കളിക്കില്ല. രണ്ടാമത്തെ ഗ്രൂപ്പ് മല്‍സരത്തിനു പിന്നാലെ അദ്ദേഹം ടീം വിട്ടിരിക്കുകയാണ്. വിജയ് ഹസാരെയില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേയെന്നത് രോഹിത് നേരത്തേ തീരമാനിച്ച കാര്യമാണ്. ഇനി ന്യൂസിലാന്‍ഡുമായി അടുത്ത മാസം 11ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലാണ് രോഹിത് അടുത്തതായി കളിക്കുക.

DEVENDRA BORA

ആരാണ് ബോറ?

ലിസ്റ്റ് എ ക്രിക്കറ്റില്‍ കാര്യമായ അനുഭവ സമ്പത്തില്ലാതൊണ് വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കെതിരായ മല്‍സരത്തില്‍ ഉത്തരാഖണ്ഡിനായി ദേവേന്ദ്ര സിങ് ബോറ കൡക്കാനിറങ്ങിയത്. ഇതിനു മുമ്പ് വെറും രണ്ടു ലിസ്റ്റ് എ മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിരുന്നുള്ളൂ.

എന്നാല്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളായ രോഹിത് ശര്‍മയെ പൂജ്യത്തിനു മടക്കി ബോറ ഹീറോയായി മാറി. നേരത്തേ ഹിമാചല്‍ പ്രദേശുമായുള്ള ആദ്യ മല്‍സരത്തില്‍ നാലു വിക്കറ്റുകളുമായി അദ്ദേഹം മിന്നിച്ചിരുന്നു.

വൈറ്റ് ബോളില്‍ അധികം കളിച്ചില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഉത്തരാഖണ്ഡ് ടീമിലെ സജീവ സാന്നിധ്യമാണ് ബോറ. രഞ്ജി ട്രോഫിയില്‍ 15 മല്‍സരങ്ങളിലായി 30 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഈ സീസണിന്റെ തുടക്കത്തില്‍ ബംഗാളുമായുള്ള മല്‍സരത്തിലാണ് ബോറയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. കളിയില്‍ 79 റണ്‍സിനു ആറു വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു.

Story first published: Saturday, December 27, 2025, 10:36 [IST]
Other articles published on Dec 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+