For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

25 ബോളില്‍ 25, കഴിഞ്ഞപ്പോള്‍ 84ല്‍ 162!! വിഷ്ണു ഷോ; സഞ്ജുവിനില്ലാത്ത റെക്കോര്‍ഡും

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരേ കേരളാ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് കാത്തിരുന്നവര്‍ക്കു വിഷ്ണു വിനോദിന്റെ കിടിലന്‍ ബാറ്റിങ് വിരുന്ന്. പുതുച്ചേരിയുമായുള്ള മല്‍സരത്തിലാണ് അപരാജിത സെഞ്ച്വറിയോടെ അദ്ദേഹം ടീമിന്റെ ഹീറോയായി മാറിയത്. കേരളം എട്ടു വിക്കറ്റിന്റെ ഗംഭീര ജയം കൊയ്ത കളിയില്‍ വിഷ്ണു 162 റണ്‍സോടെ പുറത്താവാതെ നിന്നു.

വെറും 84 ബോളിലാണ് അദ്ദേഹം ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്. 14 സിക്‌സറും 13 ഫോറുറുമുള്‍പ്പെട്ടെ കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സായിരുന്നു ഇത്. 192.86 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റും വിഷ്ണുവിനുണ്ടായിരുന്നു. വെറും 29 ഓവറില്‍ 252 റണ്‍സുമായി കേരളം ജയിച്ചുകയറി. പക്ഷെ അല്‍പ്പം പതിഞ്ഞ താളത്തില്‍ തുടങ്ങിയ ശേഷമാണ് അദ്ദേഹം ബാറ്റിങില്‍ ടോപ്പ് ഗിയറിലേക്കു കയറിയത്. ഇതു എങ്ങനെയാണെന്നറിയാം.

VISHNU VINOD

കത്തിക്കയറി വിഷ്ണു

പുതുച്ചേരിക്കെതിരേ 248 റണ്‍സെന്ന അത്ര വെല്ലുവിളിയയര്‍ത്താത്ത ടോട്ടല്‍ ചേസ് ചെയ്യവെ കേരളത്തിന്റെ തുടക്കം പാളിയിരുന്നു. അഞ്ചോവറിനുള്ളില്‍ തന്നെ സഞ്ജു സാംസണും (11) ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലും (8) മടങ്ങിയതോടെ കേരളം രണ്ടു വിക്കറ്റിനു 30 റണ്‍സിലേക്കു വീണു. പുതുച്ചേരി അട്ടിമറി ജയം മോഹിച്ച നിമിഷങ്ങള്‍.

ഈ സമയത്താണ് നാലാമനായി വിഷ്ണു വിനോദ് ക്രീസിലെത്തിയത്. ആദ്യ ബോളില്‍ തന്നെ ക്യാച്ച് നഷ്ടമായതോടെ ആയുസ് നീട്ടിക്കിട്ടിയ ബാബ അപരിജിതായിരുന്നു ക്രീസില്‍. അദ്ദേഹത്തെ കൂട്ടുപിടിച്ച് വിഷ്ണു മികച്ച ബാറ്റിങുമായി കേരളത്തെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. വിഷ്ണുവിന്റെ പോസിറ്റീവ് സമീപനമാണ് തുടക്കത്തില്‍ പതറിയ ബാബയെ ബാറ്റിങിലെ ടച്ച് വീണ്ടെടുക്കാന്‍ സഹായിച്ചത്.

വലിയ റിസ്‌കുളെടുക്കാതെ, എന്നാല്‍ മോശം ബോളുകള്‍ കിട്ടിയാല്‍ പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു വിഷ്ണുവിന്റെ പ്ലാന്‍. ആദ്യം നേരിട്ട 25 ബോളില്‍ 25 റ്ണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നുള്ളൂ. അതിനു ശേഷമാണ് വിഷ്ണു ടോപ്പ് ഗിയറിലേക്കു കയറിയത്.

ആദ്യ 25 ബോളിനിടെ പിച്ചിനെയും ബൗളര്‍മാരെയുമെല്ലാം കൃത്യമായി മനസിലാക്കിയെടുത്തതോടെ വിഷ്ണുവിനു പിന്നീട് കാര്യങ്ങള്‍ എളുപ്പമായി. അടുത്ത 59 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 137 റണ്‍സ്. പേസ്-സ്പിന്‍ വ്യത്യാസമില്ലാതെ എല്ലാവരെയും വിഷ്ണു പഞ്ഞിക്കിട്ടു. വിജയ് ഹസാരെയിലെ എട്ടാം സെഞ്ച്വറി കൂടിയാണ് അദ്ദേഹം ഈ മല്‍സരത്തില്‍ കുറിച്ചത്. കേരളത്തിന്റെ മറ്റാരും തന്നെ നാലിനു മുകൡ സെഞ്ച്വറി ഇതുവരെയും നേടുകയും ചെയ്തിട്ടില്ല.

ഈ മല്‍സരത്തിലെ സെഞ്ച്വറിയിലേക്കുള്ള കുതിപ്പില്‍ ടൂര്‍ണമെന്റില്‍ 2000 റണ്‍സെന്ന നാഴികക്കല്ലും വിഷ്ണു പിന്നിട്ടു. ഈ നേട്ടിത്തിലെത്തിയ നാലാമത്തെ കേരളാ താരം കൂടിയാണ്. സച്ചിന്‍ ബേബി, വിഎ ജഗദീഷ്, സഞ്ജു എന്നിവരാണ് മറ്റുള്ളവര്‍. ഇന്നത്തെ മല്‍സരത്തില്‍ തന്നെ സഞ്ജുവും ഈ ക്ലബ്ബിലെത്തിയത്. ഈ നാലു പേരില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി വിഷ്ണുവിനാണ്.

VISHNU VINOD

തകര്‍പ്പര്‍ റെക്കോര്‍ഡ്

ഈ മല്‍സരത്തില്‍ കേരളത്തിന്റെ മറ്റൊരു താരത്തിനുമില്ലാത്ത ഒരു അപൂര്‍വ്വ റെക്കോര്‍ഡും വിഷ്ണു വിനോദിനെ തേടിയെത്തി. ടൂര്‍ണമെന്റില്‍ 100 സിക്‌സറുകളെന്ന വമ്പന്‍ റെക്കോര്‍ഡിനാണ് അദ്ദേഹം അവകാശിയായത്. കേരളാ ക്രിക്കറ്റിലെ ഐക്കണ്‍ താരമായ സഞ്ജു സാംസണിനു പോലും സാധിക്കാത്ത കാര്യമാണിത്.

വിജയ് ഹസാരെയുടെ ചരിത്രത്തില്‍ 100ന് മുകളില്‍ സിക്‌സറടിച്ച മൂന്നാമത്തെ മാത്രം താരമാണ് വിഷ്ണു. മനീഷ് പാണ്ഡെ, റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് സെഞ്ച്വറി ക്ലബ്ബില്‍ അംഗമായിട്ടുള്ള മറ്റു രണ്ടു താരങ്ങള്‍.

Story first published: Tuesday, January 6, 2026, 16:25 [IST]
Other articles published on Jan 6, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+