Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ വീക്ക്‌നെസ് വീണ്ടും, സഞ്ജുവിന് പണിയാവും!! മുതലാക്കാന്‍ ഷഹീനടക്കം റെഡി; അറിയാം

വിജയ് ഹസാരെ ട്രോഫിയിലെ കഴിഞ്ഞ മല്‍സരത്തിലെ ഫ്‌ളോപ്പ് ഷോ സഞ്ജു സാംസണിനെ സംബന്ധിച്ച് തീര്‍ച്ചയായുമൊരു മുന്നറിയിപ്പ് തന്നെയാണ്. സെഞ്ച്വറിക്കു പിന്നാലെ ഇറങ്ങിയ അദ്ദേഹം പുതുച്ചേരിക്കെതിരേ നിരാശപ്പെടുത്തി. വെറും 11 റണ്‍സ് മാത്രമെടുത്ത് സഞ്ജു അഞ്ചോവറിനുള്ളില്‍ തന്നെ ക്രീസ് വിടുകയായിരുന്നു.

ഇടംകൈയന്‍ പേസര്‍ പാര്‍ഥ് വഗാനിയുടെ ബൗളിങില്‍ ബൗള്‍ഡായാണ് അദ്ദേഹത്തിന്റെ മടക്കം. അലക്ഷ്യമായ ഷോട്ടിനു ശ്രമിച്ച് ഇന്‍സൈഡ് എഡ്ജായാണ് സഞ്ജുവിന്റെ കുറ്റി തെറിച്ചത്. ഈ മല്‍സരത്തിലേറ്റ തിരിച്ചടിയില്‍ നിന്നും അദ്ദേഹം പാഠമുള്‍ക്കൊണ്ടേ തീരൂ. ഇല്ലെങ്കില്‍ ടി20 ലോകകപ്പില്‍ അതു സഞ്ജുവിന് വലിയ ക്ഷീണമാവും. ഇതു എന്താണെന്നു നോക്കാം.

SANJU SAMSON

വീക്ക്‌നെസിന് ഉത്തരം വേണം

ഏതൊരു ലോകോത്തര ബാറ്ററെയും പോലെ സഞ്ജു സാംസണിനും വലിയൊരു വീക്ക്‌നെസുണ്ട്. ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ കളിക്കുമ്പോള്‍ പലപ്പോഴും പതറുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രശ്‌നം. പ്രത്യേകിച്ചും ബോളിനു നല്ല മൂവ്‌മെന്റ് ലഭിക്കുമ്പോഴാണ് സഞ്ജു വിഷമിക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയിലെ കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ പുറത്താവലിലേക്കു നയിച്ചതും ഇതു തന്നെ. പുതുച്ചേരിയുടെ ഇടംകൈയന്‍ പേസര്‍ പാര്‍ഥ് വഹഗാനിക്കു ന്യൂബോളില്‍ നല്ല മൂവ്‌മെന്റ് തുടക്കത്തില്‍ ലഭിച്ചിരുന്നു. ഇതു സഞ്ജുവിനെ ശരിക്കും ബുദ്ധിമുട്ടിച്ചു.

ഷോട്ടുകള്‍ കളിക്കാന്‍ മാത്രമല്ല, സ്‌ട്രൈക്ക് റൊട്ടേറ്റ് സിംഗിളെടുക്കാന്‍ പോലും അദ്ദേഹം പാടുപെട്ടു. ഒന്നിലേറെ തവണ ബീറ്റ് ചെയ്യപ്പെട്ട സഞ്ജു കഷ്ടിച്ചാണ് വഗാനിയുടെ ഓവര്‍ അതിജീവിച്ചത്. പക്ഷെ അധികനേരം പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിനായില്ല. നേരിട്ട 14ാമത്തെ ബോളില്‍ സഞ്ജു വീണു.

ശരീരത്തിനു അകലെ കൂടി പോയ ബോളില്‍ ഫൂട്ട് മൂവ്‌മെന്റ് ഒട്ടുമില്ലാതെ ഡ്രൈവിന് ശ്രമിച്ചപ്പോള്‍ പണി പാളി. ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ സ്റ്റംപിലേക്കു വരികയും സഞ്ജു ബൗള്‍ഡാവുകയുമായിരുന്നു. ലോകകപ്പിന് ഇനി ഒരു മാസത്തില്‍ താഴെ മാത്രം ബാക്കിനില്‍ക്കവെ ഈ വീക്ക്‌നെസിനെ അദ്ദേഹം ഭയക്കുക തന്നെ വേണം.

ഇതു മെച്ചപ്പെടുത്താനുള്ള ശ്രമം ഉടന്‍ നടത്തിയില്ലെങ്കില്‍ ലോകകപ്പില്‍ എതിര്‍ ടീമുകള്‍ ഇതു ശരിക്കും മുതലാക്കുമെന്നുറപ്പാണ്. പാകിസ്താന്റെ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയടക്കമുള്ളവരെ നേരിടാന്‍ സഞ്ജു ശരിക്കും പാടുപെടുകയും ചെയ്യും. ഇടംകൈയന്‍ സീമര്‍ക്കെതിരേ വമ്പന്‍ ഷോട്ടുകള്‍ കളിക്കാനായില്ലെങ്കില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനെങ്കിലും മലയാളി താരത്തിനു സാധിക്കണം.

SANJU SAMSON

കാരണം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ അതു സഞ്ജുവിനെ കൂടുതല്‍ സമ്മര്‍ത്തിലാക്കുകയും ഇതു കൂടുതല്‍ റിസ്‌ക്കി ഷോട്ടുകള്‍ കളിക്കാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്യും. ഇതു വിക്കറ്റ് നഷ്ടമാവാനുള്ള സാധ്യതയും വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല.

ഇടംകൈയന്‍ പേസര്‍മാരുടെ ഹാര്‍ഡ് ലെങ്ത്ത് ബോളുകളാണ് സഞ്ജുവിനെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ളത്. ടി20യില്‍ ഈ തരത്തിലുള്ള ബോളുകള്‍ നേരിടുമ്പോള്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 115ലേക്കു വീഴാറുണ്ടെന്നും കണക്കുകള്‍ പറയുന്നു. 2022 മുതലുള്ള കണക്കുകളെടുത്താല്‍ ഹാര്‍ഡ് ലെങ്ത്ത് ബോളുകളില്‍ ഏഴു തവണ മലയാളി താരം പുറത്താവുകയും ചെയ്തിട്ടുണ്ട്.

ഐപിഎല്ലിലേക്കു വന്നാല്‍ അവിടെയും ഇടംകൈയന്‍ പേസര്‍മാരാണ് സഞ്ജുവിന് കുഴപ്പങ്ങള്‍ സൃഷ്ടിച്ചതെന്നു കണക്കുകള്‍ ശരിവയ്ക്കുന്നു. ഓവറോള്‍ നോക്കിയാല്‍ 19 തവണ ഇടംകൈയ ഫാസ്റ്റ് ബൗളര്‍മാര്‍ അദ്ദേഹത്തിന്റെ വിക്കറ്റെടുത്തിട്ടുണ്ട്.

Story first published: Wednesday, January 7, 2026, 10:15 [IST]
Other articles published on Jan 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+