Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

VHT 2025-26: രോഹനടിച്ചത് 11 സിക്‌സ്, സഞ്ജു വെറും 3!! കാരണമുണ്ട്, 'വില്ലന്‍മാരെ' അറിയാം

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളാ ടീമിനോടൊപ്പം ആഗ്രഹിച്ചതു പോലെയൊരു തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സൂപ്പര്‍ താരം സഞ്ജു സാംസണ്‍. രണ്ടു വര്‍ഷത്തിനു ശേഷമുള്ള ആദ്യ ലിസ്റ്റ് എ മല്‍സരം തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് അദ്ദേഹം ആഘോഷിച്ചത്. ഇഷാന്‍ കിഷന്‍ നയിച്ച കരുത്തരായ ജാര്‍ഖണ്ഡിനെതിരേയായിരുന്നു സഞ്ജുവിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ്.

കേരളം എട്ടു വിക്കറ്റിനു ജയിച്ച കളിയില്‍ ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 101 റണ്‍സുമായി ക്രീസ് വിടുകയായിരുന്നു. 95 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. 90 ബോളിലായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി. എന്നാല്‍ ഈ കളിയില്‍ സഞ്ജുവിനേക്കാള്‍ മിന്നിച്ച മറ്റൊരാളുണ്ട്. ക്യാപ്റ്റനും അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയുമായ രോഹന്‍ കുന്നുമ്മലാണിത്.

SANJU ROHAN

സഞ്ജുവിന്റെ ഇന്നിങ്‌സിനു ഒരുപടി മുകളില്‍ നില്‍ക്കുന്ന പ്രകടനമായിരുന്നു രോഹന്റേത്. വെറും 78 ബോളില്‍ 124 റണ്‍സ് വാരിക്കൂട്ടിയാണ് അദ്ദേഹം മടങ്ങിയത്. 11 സിക്‌സറും എട്ടു ഫോറുമടങ്ങുന്ന കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സായിരുന്നു രോഹന്റേത്.

കേരളം 311 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം വെറും രണ്ടു വിക്കറ്റിനു ചേസ് ചെയ്തു ജയിച്ച കളിയിലെ ഹീറോയും അദ്ദേഹം തന്നെ. എന്തുകൊണ്ട് രോഹന്റെ ഇന്നിങ്‌സിനു മുന്നില്‍ സഞ്ജു അല്‍പ്പം ഡിഫന്‍സീവായി കളിച്ചുവെന്നതാണ് പലരുടെയും സംശയം. ഇതിന്റെ കാരണത്തെ കുറിച്ച് നോക്കാം.

സഞ്ജുവിന്റെ ശൈലി

ഇന്ത്യക്കു വേണ്ടി ടി20 ഓപ്പണറായി കളിക്കുമ്പോള്‍ പലപ്പോഴും ലോക ഒന്നാം നമ്പര്‍ ബാറ്ററും ഓപ്പണിങ് പങ്കാളിയുമായ അഭിഷേക് ശര്‍മയെ നിഷ്പ്രഭനാക്കുന്ന പ്രകടനം സഞ്ജു സാംസണ്‍ പുറത്തെടുക്കാറുണ്ട്. സൗത്താഫ്രിക്കയ്‌ക്കെതിരേ അവസാനമായി കളിച്ച ടി20യിലും ഇതു നമ്മള്‍ കണ്ടതാണ്. അന്നു അഭിഷേകിനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയത് സഞ്ജുവാണ്.

പക്ഷെ വിജയ് ഹസാരെ ട്രോഫയിലെ കഴിഞ്ഞ കളിയില്‍ ഓപ്പണിങ് പങ്കാളിയായ രോഹന്‍ കുന്നുമ്മലിനു മുന്നില്‍ അല്‍പ്പം ഡിഫന്‍സീവ് സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. രോഹന്‍ 11 സിക്‌സര്‍ വാരിക്കൂട്ടിയപ്പോള്‍ സഞ്ജു വെറും മൂന്നിലൊതുങ്ങിയതും ഈ കാരണത്താലാണ്. ഇതിനു കാരണങ്ങളുമുണ്ട്.

ടി20 ലോകകപ്പില്‍ ശുഭ്മന്‍ ഗില്ലിന്റെ ഓപ്പണിങ് റോള്‍ തട്ടിയെടുക്കുന്നതിനൊപ്പം ഫസ്റ്റ് ചോയ്‌സ് കീപ്പറുമായതിനു ശേഷം സഞ്ജുവിനുമേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാവുമെന്നുപ്പാണ്. കാരണം വിജയ് ഹസാരെയില്‍ അദ്ദേഹത്തിന്റെ വീഴ്ച കാണാന്‍ കാത്തിരിക്കുന്ന പലരുമുണ്ട്. ഇതില്‍ ആദ്യത്തെയാള്‍ ഈ മല്‍സരം കളിച്ച ജാര്‍ഖണ്ഡ് നായകനായ ഇഷാന്‍ കിഷനാണ്.

ടി20 ലോകകപ്പില്‍ സഞ്ജുവിനു പിന്നില്‍ ബാക്കപ്പ് കീപ്പറാണ് അദ്ദേഹം. അതുകൊണ്ടു തന്നെ മലയാളി താരം ഇനിയുള്ള മല്‍സരങ്ങളില്‍ ഫ്‌ളോപ്പായാല്‍ മാത്രമേ ഇതു ഇഷാന്റെ സാധ്യത വര്‍ധിപ്പിക്കുകയുള്ളൂ. അതിനാല്‍ വലിയൊരു ഇന്നിങ്‌സ് സഞ്ജുവിനു ഈ കളിയില്‍ ആവശ്യമായിരുന്നു. ഈ ഇഷാന്‍ 21 ബോളില്‍ 21 റണ്‍സിനു പുറത്താവുകയും ചെയ്തിരുന്നു.

സഞ്ജുവിന്റെ ഈ മല്‍സരത്തിലെ പ്രകടനം സെലക്ടര്‍മാരും തീര്‍ച്ചയായും നിരീക്ഷിച്ചിട്ടുണ്ടാവും. ഗില്ലിനേക്കാള്‍ മിടുക്കനാണ് താനെന്നും ലോകകപ്പില്‍ ഓപ്പണറാക്കാനുള്ള തീരുമാനം തെറ്റായിരുന്നില്ലെന്നും അവരെ അദ്ദേഹത്തിനു ബോധിപ്പിക്കുകയും വേണ്ടിയിരുന്നു. സെഞ്ച്വറി നേട്ടത്തോടെ സഞ്ജുവിനു അതു സാധിക്കുകയും ചെയ്തു.

SANJU SAMSON

ഈ കളിയില്‍ അദ്ദേഹം ഫ്‌ളോപ്പാവാന്‍ ആഗ്രഹിച്ചവരാണ് നോര്‍ത്ത് ഇന്ത്യന്‍ ലോബികള്‍. കാരണം ഗില്ലിനെ ഒഴിവാക്കി സഞ്ജുവിനെ ടീമിലെടുത്തതിനോടു അവരില്‍ ഒരു വിഭാഗത്തിനു താല്‍പ്പര്യമില്ല. ടീം പ്രഖ്യാപിച്ചതു മുതല്‍ ഗില്ലിന്റെ ഫാന്‍സ് അദ്ദേഹത്തിനെതിരേ രംഗത്തു വന്നതും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്.

ഇവരുടെയെല്ലാം വായടപ്പിക്കാനും സഞ്ജുവിനു മികച്ചൊരു ഇന്നിങ്‌സ് ആവശ്യമായിരുന്നു. ഈ കാരണങ്ങള്‍ കാരണമാണ് ഓവര്‍ അഗ്രസീവാതെ വലിയൊരു സ്‌കോറില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചത്. അതില്‍ സഞ്ജു വിജയിക്കുകയും ചെയ്തു.

ഇനി അദ്ദേഹത്തിന്റെ അടുത്ത മല്‍സരം ഈ ചൊവ്വാഴ്ച പുതുച്ചേരിയുമായിട്ടാണ്. എട്ടിനു തമിഴ്‌നാടുമായാണ് കേരളത്തിന്റെ അവസാത്തെ ഗ്രൂപ്പ് മല്‍സരം. ഇതില്‍ സഞ്ജു കളിച്ചേക്കില്ല. കാരണം ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായവരോടു വിജയ് ഹസാരെയിലെ ഏതെങ്കിലും രണ്ടു മല്‍സരം കളിച്ചാല്‍ മതിയെന്നാണ് ബിസിസഐ നിര്‍ദേശിച്ചിരിക്കുന്നത്.

Story first published: Sunday, January 4, 2026, 17:53 [IST]
Other articles published on Jan 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+