Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശരാശരി 136!! റണ്‍സ് 408, റിങ്കു പൊളിയല്ലേ? പക്ഷെ ഗംഭീര്‍ ആ മണ്ടത്തരം ചെയ്യരുത്

ഐസിസി ടി20 ലോകകപ്പിന് തൊട്ടുമുമ്പ് വിജയ് ഹസാരെ ട്രോഫിയില്‍ റിങ്കു സിങിന്റെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ ക്യാംപിനെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഉത്തര്‍ പ്രദേശ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ടീമിന്റെ മൂന്നാമത്തെ റണ്‍വേട്ടക്കാരനായും ഇതിനകം മാറുകയും ചെയ്തിട്ടുണ്ട്.

ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു അവകാശവാദമുന്നയിക്കാനും റിങ്കുവിനു കഴിഞ്ഞിട്ടുണ്ടെന്നു കാണാം. സമീപകാലത്തു പല ടി20 പരമ്പരകളിലും അദ്ദേഹം ടീമിന്റെ ഭാഗമായിട്ടുണ്ടെങ്കിലും പലപ്പോഴും ബെഞ്ചിലാണ് സ്ഥാനം. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഫൈനലില്‍ മാത്രമേ റിങ്കുവിനു ഇലവനില്‍ ഇടവും ലഭിച്ചുള്ളൂ.

rinku singh

റിങ്കു മാജിക്

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഉത്തര്‍ പ്രദേശ് ഇതിനകം കളിച്ച ഏഴു മല്‍സരങ്ങളിലും ടീമിനെ നയിച്ചത് റിങ്കു സിങാണ്. 136 എന്ന അവിശ്വസനീയ ശരാശരിയില്‍ അദ്ദേഹം അടിച്ചെടുത്തത് 408 റണ്‍സാണ്. 145.19 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റും റിങ്കുവിനുണ്ട്. ഏകദിന മല്‍സരമായിട്ടും ടി20യുടെ വേഗതയിലാണ് റിങ്കു സ്‌കോര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമാണ് റിങ്കു തന്റെ അക്കൗണ്ടിലക്കു ഇതിനകം ചേര്‍ത്തിട്ടുള്ളത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 106 റണ്‍സുമാണ്. ഏഴിന്നിങ്‌സുകളിലായി ടൂര്‍ണമെന്റില്‍ 281 ബോളുകള്‍ മാത്രമേ റിങ്കു നേടിയിട്ടുള്ളൂ. ഇവയിലാണ് അദ്ദേഹം 400ന് മുകളില്‍ റണ്‍സും സ്‌കോര്‍ ചെയ്തത്.

ക്യാപ്റ്റനെന്ന നിലയിലുള്ള സമ്മര്‍ദ്ദമുണ്ടായിട്ടും അതു റിങ്കുവിന്റെ ബാറ്റിങിനെ ബാധിച്ചില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കളിച്ച ഏഴു മല്‍സരങ്ങളില്‍ ഒന്നിലൊഴികെ ബാക്കിലെത്തിലും 35ന് മുകളില്‍ റണ്‍സ് നേടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ 40 ബോളില്‍ഡ 67 റണ്‍സുമായാണ് റിങ്കു തുടങ്ങിയത്. രണ്ടാമങ്കത്തില്‍ അദ്ദേഹം സെഞ്ച്വറിയും കണ്ടെത്തി.

60 ബോളില്‍ പുറത്താവാതെ 106 റണ്‍സുമാായാണ് താരം ടീമിന്റെ അമരക്കാരനായി മാറിയത്. മൂന്നാം റൗണ്ടില്‍ 67 ബോളില്‍ 63 റണ്‍സ് റിങ്കു സ്‌കോല്‍ ചെയ്തു. നാലാമങ്കത്തില്‍ ഒരു അതിവേഗ ഇന്നിങ്‌സാണ് യുപി നായകന്‍ കാഴ്ചവച്ചത്. 15 ബോളില്‍ പുറത്താവാതെ വാരിക്കൂട്ടിയത് 37 റണ്‍സാണ്. പക്ഷെ അടുത്ത മല്‍സരത്തില്‍ റിങ്കു ഫ്‌ളോപ്പായി. 35 ബോളില്‍ നേടിയത് വെറും നാലു റണ്‍സ് മാത്രം. അദ്ദേഹം നിരാശപ്പെടുത്തിയ ഏക മല്‍സരവും ഇതു മാത്രമാണ്.

കിടിലനൊരു ഫിഫ്റ്റിയുമായാണ് ആറാംറൗണ്ടില്‍ താരം തിരിച്ചുവന്നത്. 30 ബോൡ 57 റണ്‍സ് അടിച്ചെടുക്കാന്‍ റിങ്കുവിനു സാധിച്ചു. ഏറ്റവും അവസാനമായി ബംഗാളിനെ യുപി അഞ്ചു വിക്കറ്റിനു തകര്‍ത്തുവിട്ട കളിയില്‍ 26 ബോളില്‍ ബോളില്‍ 37 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നില്‍ക്കുകയും ചെയ്തു.

rinku singh

ഗംഭീര്‍ ചെയ്യേണ്ടത് ഇക്കാര്യം

ഉത്തര്‍ പ്രദേശിനു വേണ്ടി വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനായി റിങ്കു സിങ് കസറാനുള്ള പ്രധാന കാരണം ഏറ്റവും ബെസ്റ്റ് നമ്പറില്‍ ബാറ്റ് ചെയ്യുന്നുവെന്നതാണ്. അഞ്ചാമനായിട്ടാണ് അദ്ദേഹം എല്ലാ മല്‍സരങ്ങളിലും ക്രീസിലെത്തുന്നത്.

റിങ്കുവിനു ഏറ്റവും മികടച്ച റെക്കോര്‍ഡുള്ളതും ഈ നമ്പറിലാണ്. അതുകൊണ്ടു തന്നെ ടി20 ലോകകപ്പിലും ഇന്ത്യക്കായി ഈ പൊസിഷനില്‍ തന്നെ റിങ്കുവിനെ അയക്കാന്‍ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറാവണം.

നേരത്തേ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഉപദേശകനായിരിക്കവെ അഞ്ചു മുതല്‍ ഏഴു വരെ പല റോളുകളിലും റിങ്കുവിനെ അദ്ദേഹം പരീക്ഷിച്ചുന്നു. ഇതു പ്രകടനത്തെ ബാധിക്കുകയും ബാറ്റിങില്‍ ഫ്‌ളോപ്പാവുകയും ചെയ്തിരുന്നു. ഇത്തരമൊരു മണ്ടത്തരം ലോകകപ്പില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഗംഭീര്‍ ശ്രദ്ധിച്ചേ തീരൂ.

Story first published: Friday, January 9, 2026, 12:01 [IST]
Other articles published on Jan 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+