For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

VHT 2025-26: ആദ്യ ബോള്‍ ശ്രേയസിന്റെ ഹെല്‍മറ്റില്‍!! അടുത്തതില്‍ പ്രതികരണമിങ്ങനെ, വീഡിയോ

ജയ്പൂര്‍: ന്യൂസിലാന്‍ഡിനെതിരേ ഞായറാഴ്ച തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരയില്‍ കസറാന്‍ താന്‍ തയ്യാറെന്നു തെളിയിച്ചിരിക്കുകയാണ് വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ശ്രേയസ് അയ്യര്‍. വാരിയെല്ലിനേറ്റ പരിക്കില്‍ നിന്നും മുക്തനായ ശേഷം വിജയ് ഹസാരെ ട്രോഫിയിലൂടെ മടങ്ങിയെത്തിയ അദ്ദേഹം ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറും അടുത്തത് 45 റണ്‍സുമായി മിന്നിക്കുകയും ചെയ്തു.

അതിനിടെ പഞ്ചാബുമായി കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിനിടെയുള്ള സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതേക്കുറിച്ച് അറിയാം.

SHREYAS IYER

ശ്രേയസിന്റെ ബാറ്റിങ്

അഭിഷേക് ശര്‍മ ക്യാപ്റ്റനായ പഞ്ചാബിനെതിരേ കരുത്തരായ മുംബൈയെ നയിച്ചത് ശ്രേയസ് അയ്യരാണ്. ടീമിനായി നാലാം നമ്പറിലാണ് അദ്ദേഹം ബാറ്റിങിനു ഇറങ്ങിയത്. ശ്രേസിനു മുമ്പുണ്ടായിരുന്ന പ്രധാന വീക്ക്‌നെസ് ഷോര്‍ട്ട് ബോളുകളെ നേരിടുന്നതിലായിരുന്നു. ഇത്തരം ബോളുകള്‍ക്കെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച് ഒരുപാട് തവണ താരം പുറത്താവുകയും ചെയ്തിട്ടുണ്ട്.

പക്ഷെ ഈ വീക്ക്‌നെസ് മുതലാക്കാമെന്ന് ഇനിയാരും സ്വപ്‌നം കാണേണ്ടെന്നു സമീപകാലത്തു ഐപിഎല്ലിലടക്കം പല വേദികളിവും ശ്രേയസ് തെളിയിച്ചതാണ്. വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ ദിവസം പഞ്ചാബുമായുളള മല്‍സരത്തില്‍ സംഭവിച്ചതും ഇതു തന്നെയാണ്. അദ്ദേഹത്തെ ഷോര്‍ട്ട് ബോളെറിഞ്ഞ് വീഴ്ത്താനുള്ള ബൗളറുടെ പ്ലാന്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ക്രീസിലെത്തിയ ശ്രേയസിനെതിരേ പഞ്ചാബ് ഫാസ്റ്റ് ബൗളര്‍ ഒരു ഷോര്‍ട്ട് ബോളാണ് പരീക്ഷിച്ചത്. പക്ഷെ ഈ ബൗളര്‍ ആരാണന്നതു ദൃശ്യങ്ങളില്‍ വ്യക്തമല്ല. കാരണം മല്‍സരം കാണാനെത്തിയ കാണികളിലൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ ബൗളറെ കാണാന്‍ സാധിക്കുന്നില്ല.

പഞ്ചാബ് ഫാസ്റ്റ് ബൗളര്‍ക്കെതിരേ ശ്രേയസ് അയ്യരുടെ ബാറ്റിങ്, വീഡിയോ കാണാം

തനിക്കെതിരേ ബൗളര്‍ എറിയാന്‍ പോവുന്നതെന്നു ഏറെക്കുറെ മനസ്സിലാക്കിയാണ് ശ്രേയസ് നേരിടാന്‍ നിന്നത്. അതു തന്നെ സംഭവിക്കുകയും ചെയ്തു. കിടിലനൊരു ഷോര്‍ട്ട് ബോള്‍ തന്നെയാണ് ബൗളര്‍ പരീക്ഷിച്ചത്. ഇതു മുന്നില്‍ കണ്ട ശ്രേയസ് കുനിഞ്ഞ് നിന്ന് ബോള്‍ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബോള്‍ നേരെ വന്നു പതിച്ചത് ഹെല്‍മറ്റിലുമാണ്.

SHREYAS IYER

പക്ഷെ അടുത്ത ബോൡല്‍ തന്നെ ശ്രേയസ് ഇതിനുള്ള അര്‍ഹിച്ച മറുപടിയും നല്‍കി. വീണ്ടുമൊരു ഷോര്‍ട്ട് ബോളെറിഞ്ഞ് അദ്ദേഹത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി പുറത്താക്കാനായിരുന്നു ബൗളറുടെ പ്ലാന്‍. പക്ഷെ അതു ദയനീയമായി ചീറ്റിപ്പോയി.

ഈ ഷോര്‍ട്ട് ബോളിനെ അപാരമായ ടൈമിങോട് കിടിലനെരു ഒറ്റക്കാല്‍ ഷോട്ടിലൂടെ ശ്രേയസ് സിക്‌സറിലേക്കു പറത്തുകയായിരുന്നു. ഈ വീഡിയോയാണ് സോഷ്യല്‍ മിഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡ് കരുതിയിരുന്നോയെന്നു പലരും മുന്നറിയിപ്പും നല്‍കുന്നു.

ഈ മല്‍സരത്തില്‍ പക്ഷെ അര്‍ഹിച്ച ഫിഫ്റ്റി കുറിക്കാന്‍ ശ്രേയസിനായില്ല. അഞ്ചു റണ്‍സ് മാത്രമകലെ അദ്ദേഹത്തിനു വിക്കറ്റ് കൈവിടേണ്ടതായി വന്നു. 34 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് മുംബൈ ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ഈ കളിയില്‍ ശ്രേയസിനു ഫിഫ്റ്റി മാത്രമല്ല, ജയവും കൈയെത്തുദൂരത്തു മിസ്സായി. ഒരു റണ്‍സിന്റെ നാടകീയ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 217 റണ്‍സിന്റ ചെറിയ വിജയലക്ഷ്യമാണ് 50 ഓവറില്‍ മുംബൈയ്ക്കു നല്‍കിയത്. അഭിഷേകും (8) പ്രഭ്‌സിമ്രനുമടക്കം (11) ഫ്‌ളോപ്പായ കളിയില്‍ രമണ്‍ദീപ് സിങും (72) അന്‍മോല്‍പ്രീത് സിങുമാണ് (57) പഞ്ചാബിനെ രക്ഷിച്ചത്. മറുപടിയില്‍ ശ്രേയസിനൊപ്പം സര്‍ഫറാസ് ഖാനും (20 ബോളില്‍ 62) തിളങ്ങിയെങ്കിലും 26.2 ഓവറില്‍ 215ന് മുംബൈ പുറത്തായി.

Story first published: Friday, January 9, 2026, 6:44 [IST]
Other articles published on Jan 9, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+