രാജ്‌കോട്ട്: ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഇടിവെട്ട് ഇന്നിങ്‌സുകള്‍ കൡക്കാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞെന്നു തീപ്പൊരി സെഞ്ച്വറിയോടെ തെളിയിച്ചിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണണമെന്റില്‍ ബറോഡയ്ക്കു വേണ്ടിയാണ് അദ്ദേഹം കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവച്ചത്.
ഏഴാം നമ്പറില്‍ ഇറങ്ങിയാണ് ഹാര്‍ദിക് അതിവേഗ സെഞ്ച്വറിയോടെ ടീമിന്റെ അമരക്കാരനായത്. 133 അടിച്ചെടുത്ത് അദ്ദേഹം ക്രീസ് വിടുകയായിരുന്നു. വെറും 92 ബോളുകളിലാണിത്. 11 കൂറ്റന്‍ സിക്‌സറും എട്ടുു ഫോറുമള്‍പ്പെട്ടതാണ് ഹാര്‍ദിക്കിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സ്. 144.57 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

പതിഞ്ഞ തുടക്കം
വിദര്‍ഭയ്‌ക്കെതിരേ ബറോഡയ്ക്കായി പതിഞ്ഞ താളത്തിലായിിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ തുടക്കം. ആദ്യം ബോളും റണ്‍സും ഏറെക്കുറെ ഒപ്പമായിരുന്നു. കാരണം 20ാം ഓവറില്‍ അദ്ദേഹം ക്രീസിലെത്തുമ്പോള്‍ ബറോഡ അഞ്ചു വിക്കറ്റിനു 71 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്നു.
അതുകൊണ്ടു തന്നെ ക്രീസിലുള്ള നായകനും സഹോദരനുമായ ക്രൂനാല്‍ പാണ്ഡ്യക്കൊപ്പം ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയെന്ന ചാലഞ്ചും ഹാര്‍ദിക്കിനുണ്ടായിരുന്നു. 44 ബോളിലായിരുന്നു അദ്ദേഹം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
63 ബോളുകള്‍ നേരിട്ടപ്പോള്‍ 66 റണ്‍സാണ് ഹാര്‍ദിക്കിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. പക്ഷെ പിന്നീയ് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു അദ്ദേഹം കന്നി ലിസ്റ്റ് എ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്, കൃത്യമായി പറഞ്ഞാല്‍ വെറും ബോളില്‍!!. അതെ, സംഭവം സത്യമാണ്.
62 ബോളില്‍ 66 റണ്‍സെടുത്ത ഹാര്‍ദിക്കിന്റെ സെഞ്ച്വറി വെറും 68 ബോളിലായിരുന്നു. ഒറ്റ ഓവറിലാണ് 34 റണ്‍സ് വാരിക്കൂട്ടി അദ്ദേഹം സെഞ്ച്വറി തികച്ചത്. ബറോഡയുടെ ഇന്നിങ്‌സിലെ 39ാം ഓവറിലായിരുന്നു സൂപ്പര്‍ താരത്തിന്റെ കടന്നാക്രമണം.
ഇടംകൈയന്‍ സ്പിന്നറായ പാര്‍ഥ് രഖാഡെയെയാണ് ഹാര്‍ദിക് പഞ്ഞിക്കിട്ടിയത്. 39ാം ഓവറില്‍ തുടര്‍ച്ചയായ അഞ്ചു സിക്‌സറും ഒരു ഫോറുമടക്കമാണ് 34 റണ്‍സുമായി താരം റണ്‍മഴ പെയ്യിച്ചത്. രഖാഡെയുടെ ഓവറിലെ ആദ്യത്തെ അഞ്ചു ബോളാണ് ഹാര്‍ദിക് നിലം തൊടീക്കാത സിക്‌സറിലേക്കു പറത്തിയത്.
ഇതോടെ അദ്ദേഹം 96 റണ്‍സിലുമെത്തി. സെഞ്ച്വറിക്കായി ഇനിയും കാത്തിരിക്കാന്‍ ഹാര്‍ദിക്കിനു താല്‍പ്പര്യമില്ലായിരുന്നു. അടുത്ത ബോളില്‍ തന്നെ ഫോറുമായി അദ്ദേഹം സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഫിഫ്റ്റിക്കു ശേഷം അടുത്ത ഫിഫ്റ്റിക്കായി 24 ബോളുകള്‍ മാത്രമാണ് ഹാര്‍ദിക് നേരിട്ടത്.
അദ്ദേഹത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡ ഒമ്പതു വിക്കറ്റിനു 293 റണ്‍സെന്ന മികച്ച ടോട്ടലും അടിച്ചെടുക്കുകയായിരുന്നു. ഹാര്‍ദിക്കിനെ കൂടാത ബറോഡ ബാറ്റിങ് ലൈനപ്പില്‍ മറ്റാരും 30 റണ്‍സ് പോലും തികച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.