Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി, രോഹിത്, കോലി- മൂന്നു പേര്‍ക്കു കീഴിലും കളിച്ചു, ഓള്‍ ടൈം ഇലവനെ നയിക്കാന്‍ ധോണി മതി

ഐപിഎല്ലിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് വെറ്ററന്‍ ലെഗ് സ്പിന്നര്‍ കാണ്‍ ശര്‍മ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ഫ്രാഞ്ചൈസികളുടെ ഭാഗമായിട്ടുള്ള ശര്‍മ ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ്. സിഎസ്‌കെയില്‍ തന്റെ ഇപ്പോഴത്തെ ക്യാപ്റ്റനായ എംഎസ് ധോണിയെയാണ് ശര്‍മ ഓള്‍ടൈം ഇലവന്റെ ക്യാപ്റ്റനാക്കിയിരിക്കുന്നത്.

മൂന്നു പേര്‍ക്ക് കീഴിലും കളിച്ചു

രോഹിത് ശര്‍മയ്ക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സിലും വിരാട് കോലിക്കു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലും കളിച്ചെങ്കിലും ധോണിക്കാണ് തന്റെ ഇലവന്റെ നായകസ്ഥാനം ശര്‍മ നല്‍കിയത്. രോഹിത്തും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്രിസ് ഗെയ്‌ലുമാണ് ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാര്‍. ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ മാത്രമല്ല മികച്ച ക്യാപ്റ്റനും കൂടിയാണ് ഹിറ്റ്മാന്‍. മുംബൈയെ നാലു കിരീട വിജയങ്ങളിലേക്കു അദ്ദേഹം നയിച്ചിട്ടുണ്ട്.

രോഹിത്- ഗെയ്ല്‍

ഗെയ്ല്‍ ഐപിഎല്ലില്‍ 125 മല്‍സരങ്ങളില്‍ നിന്നും 4484 റണ്‍സ് നേടിയിട്ടുണ്ട്. ഗെയ്ല്‍ നേടിയ 175 റണ്‍സാണ് ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരേയായിരുന്നു അദ്ദേഹം ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്. ആറു സെഞ്ച്വറികള്‍ ഐപിഎല്ലില്‍ ഗെയ്‌ലിന്റെ പേരിലുണ്ട്. ശര്‍മയുടെ ഇലവനില്‍ മൂന്നാം നമ്പറില്‍ കോലിയും നാലാമനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുമാണുള്ളത്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള താരങ്ങള്‍ കൂടിയാണ് ഇരുവരും.

ധോണി, ഹാര്‍ദിക്, ബ്രാവോ

അഞ്ചാംസ്ഥാനത്തു ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ധോണി കളിക്കുമ്പോള്‍ മുംബൈയുടെ ഹാര്‍ദിക് പാണ്ഡ്യയും സിഎസ്‌കെയുടെ ഡ്വയ്ന്‍ ബ്രാവോയുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാരായാണ് രണ്ടു പേരും ടീമില്‍ ഇടം പിടിച്ചത്.
ബൗളിങിലേക്കു വന്നാല്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്രയും ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങുമായിരിക്കും സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കുക. രണ്ടു പേരും കൂടി 300 മല്‍സരങ്ങളില്‍ ബൗള്‍ ചെയ്തിട്ടുണ്ട്. മുംബൈയുടെ ജസ്പ്രീത് ബുംറയും സണ്‍റൈസേഴ്‌സിന്റെ ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് പേസ് ബൗളിങിന് നേതൃത്വം നല്‍കും.

ഓള്‍ടൈം ഐപിഎല്‍ ഇലവന്‍

ഓള്‍ടൈം ഐപിഎല്‍ ഇലവന്‍

ക്രിസ് ഗെയ്ല്‍, രോഹിത് ശര്‍മ, വിരാട് കോലി, സുരേഷ് റെയ്‌ന, എംഎസ് ധോണി (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ഡ്വയ്ന്‍ ബ്രാവോ, അമിത് മിശ്ര, ഹര്‍ഭജന്‍ സിങ്, ജസ്്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

Story first published: Thursday, July 9, 2020, 18:20 [IST]
Other articles published on Jul 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+