Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവനെ ഇന്ത്യ വിശ്വസിക്കണം, പ്രയാസമുള്ള ഓവറുകള്‍ നല്‍കണം, യുവ പേസറെക്കുറിച്ച് ഗംഭീര്‍

1

മുംബൈ: ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ബൗളിങ് നിരയുടെ പ്രകടനമാണ്. ജസ്പ്രീത് ബുംറയെന്ന സ്റ്റാര്‍ പേസറെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ നിരയില്‍ വിശ്വസ്ത ബൗളര്‍മാരായി ആരുമില്ലാത്ത അവസ്ഥ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ 211 റണ്‍സെടുത്തിട്ടും ഏഴ് വിക്കറ്റിന് തോറ്റത് ബൗളര്‍മാരുടെ പ്രകടന നിലവാരം ഉയര്‍ത്തിക്കാട്ടുന്നതാണ്.

അഞ്ച് മത്സര പരമ്പരയില്‍ നാല് മത്സരങ്ങള്‍ ഇനിയും ശേഷിക്കെ ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. ഇപ്പോഴിതാ ഇന്ത്യ പ്രയാസമുള്ള ഓവര്‍ നല്‍കുകയും വിശ്വാസം അര്‍പ്പിക്കുകയും ചെയ്യേണ്ട ബൗളര്‍ ആരാണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. അത് മറ്റാരുമല്ല ആവേഷ് ഖാനാണെന്നാണ് ഗംഭീര്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ആദ്യ ഓവറില്‍ 15 റണ്‍സ് വഴങ്ങിയ താരം പിന്നീടുള്ള മൂന്ന് ഓവറില്‍ വിട്ടുകൊടുത്തത് 20 റണ്‍സാണ്. വിക്കറ്റ് നേടാനായില്ലെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് ആവേഷ് മാത്രമായിരുന്നു.

1

'നിരവധി കഴിവുകളുള്ള പേസറാണ് ആവേഷ് ഖാന്‍. മികച്ച പേസുള്ള അവന് പ്രയാസമുള്ള ഓവറുകളില്‍ പന്തെറിയാന്‍ വലിയ താല്‍പര്യമാണ്. എന്നാല്‍ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും അവന്‍ മെച്ചപ്പെടുന്നത് കാണാന്‍ ആഗ്രഹമുണ്ട്. അവന്‍ യുവതാരമാണ്. ഐപിഎല്‍ മാത്രമാകരുത് ലക്ഷ്യം. ടി20 ലോകകപ്പ് വരാനുണ്ട്'- സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഗൗതം ഗംഭീര്‍ ഉപദേഷ്ടാവായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ താരമായിരുന്നു ആവേഷ്. ടീമിനായി ന്യൂബോളിലും അവസാന ഓവറുകളിലും ഒരുപോലെ തിളങ്ങാന്‍ ആവേഷിനായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ടീമിന് പ്ലേ ഓഫ് ടിക്കറ്റ് ലഭിച്ചില്ല. ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ആവേഷ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേണ്ടത്ര അനുഭവസമ്പത്ത് അദ്ദേഹത്തിനില്ല. അതുകൊണ്ട് തന്നെ ടി20 ലോകകപ്പിന് മുമ്പ് നടക്കുന്ന ഇന്ത്യയുടെ പരമ്പരകളില്‍ ആവേഷ് തിളങ്ങേണ്ടതായുണ്ട്.

2

ഇത്തവണ ലഖ്‌നൗവിനായി ഒന്നിലധികം യുവതാരങ്ങള്‍ തിളങ്ങിയിട്ടുണ്ട്. അതില്‍ എടുത്ത് പറയേണ്ട താരങ്ങളിലൊരാളാണ് യുവ പേസര്‍ മൊഹ്‌സിന്‍ ഖാന്‍. ഇടം കൈയന്‍ പേസര്‍ ന്യൂബോളിലാണ് കൂടുതല്‍ കരുത്ത് കാട്ടുന്നത്. 9 മത്സരത്തില്‍ നിന്ന് 14 വിക്കറ്റ് നേടിയ താരത്തിന്റെ ഇക്കോണമി 5.96 മാത്രമായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. സീസണിന്റെ തുടക്കത്തില്‍ മോശമായിരുന്ന ആവേഷ് മൊഹ്‌സിന്‍ ഖാന്റെ വരവോടെയാണ് ഫോമിലേക്കെത്തിയത്.

3

'മറ്റൊരു താരത്തില്‍ നിന്ന് ഒരു താരം പാഠം ഉള്‍ക്കൊള്ളുകയെന്നത് നല്ല കാര്യമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നല്ല കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാം. മികച്ചൊരു ടീം സാഹചര്യമുണ്ടെങ്കില്‍ താരങ്ങളും വളരും. മൊഹ്‌സിന്‍ അങ്ങനെ വളര്‍ന്ന താരമാണ്'-ഗംഭീര്‍ പറഞ്ഞു. നിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ പ്രശ്‌നം മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമാണ്. ടി നടരാജന് ഇടക്കിടെ പരിക്കേല്‍ക്കുന്നു. മികച്ച ഫിറ്റ്‌നസുള്ള ഇടം കൈയന്‍ പേസറെ ഇന്ത്യ കണ്ടെത്തി വളര്‍ത്തേണ്ടതായുണ്ട്.

Story first published: Friday, June 10, 2022, 22:17 [IST]
Other articles published on Jun 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+