Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വേദികള്‍ വച്ചു മാറി, ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റുകള്‍ പുതിയ വേദികളില്‍

ദില്ലി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ വേദികളില്‍ മാറ്റം വരുത്തി. വേദികള്‍ പരസ്പരം മാറ്റുകയായിരുന്നു. രണ്ടും മൂന്നും ടെസ്റ്റുകളുടെ വേദികളാണ് പരസ്പരം മാറ്റിയത്. പുതുക്കിയതു പ്രകാരം രണ്ടാം ടെസ്റ്റ് പൂനെയിലും മൂന്നാം ടെസ്റ്റ് റാഞ്ചിയിലും അരങ്ങേറും. നേരത്തേ രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 10 മുതല്‍ 14 വരെ റാഞ്ചിയിലും മൂന്നാം ടെസ്റ്റ് ഒക്ടോബര്‍ 13 മുതല്‍ 23 വരെ പൂനെയിലുമാണ് നടക്കേണ്ടിയിരുന്നത്.

fan

ബിസിസിഐയാണ് ടെസ്റ്റ് വേദികളില്‍ മാറ്റം വരുത്തിയ കാര്യം സുപ്രീംകോടതി നിയമിച്ച താല്‍ക്കാലിക ഭരണസമിതിയെ അറിയിച്ചത്. അവര്‍ ഇതു അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ദുര്‍ഗാ പൂജാ ആഘോഷങ്ങളെ ബാധിച്ചേക്കുമെന്നതിനാലാണ് രണ്ടാം ടെസ്റ്റിന്റെ വേദി റാഞ്ചിയില്‍ നിന്നും പൂനെയിലേക്കു മാറ്റിയത്. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനാണ് മല്‍സരവേദി മാറ്റമെന്നാവശ്യപ്പെട്ടു ബിസിസിഐയെ സമീപിച്ചത്.

സപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 23 വരെയാണ് ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തുന്നത്. മൂന്നു വീതം ടി20കളും ടെസ്റ്റുകളും ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കും. സപ്തംബര്‍ 15ന് ടി20 പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുന്നത്. ധര്‍മശാലയിലാണ് ആദ്യ ടി20. ആദ്യ ടെസ്റ്റ് ഒക്ടോബര്‍ രണ്ടു മുതല്‍ ആറു വരെ വിശാഖപട്ടണത്തു നടക്കും.

Story first published: Friday, August 9, 2019, 13:11 [IST]
Other articles published on Aug 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+