2020, വീണ്ടുമെത്തുന്നു ടി20 ലോകകപ്പ്... വേദികളായി, തിയ്യതിയും പ്രഖ്യാപിച്ചു
മെല്‍ബണ്‍: 2020ല്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി 20 ലോകകപ്പ് ക്രിക്കറ്റിന്റെ തിയ്യതികളും വേദികളും പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയാണ് ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കുന്നത്. വനിതാ ലോകകപ്പിനു പിന്നാലെ പുരുഷ ലോകകപ്പും ഇവിടെ അരങ്ങേറും. 2020 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് പുരുഷ ലോകകപ്പ് നടക്കുന്നത്. വനിതാ ലോകകപ്പ് ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ്.

വനിതാ ലോകകപ്പില്‍ 10 ടീമുകളും പുരുഷ ലോകകപ്പില്‍ 16 ടീമുകളുമാണ് പോരിനിറങ്ങുന്നത്. ഇതാദ്യമായാണ് പുരുഷ, വനിതാ ടി20 ലോകകപ്പുകള്‍ ഒരു വേദിയില്‍ വ്യത്യസ്ത സമയങ്ങളില്‍ നടത്തുന്നത്. എട്ടു നഗരങ്ങളിലെ 13 ഗ്രൗണ്ടുകളിലാണ് മല്‍സരങ്ങള്‍ നടക്കുക. മെല്‍ബണ്‍, സിഡ്‌നി, പെര്‍ത്ത്, അഡ്‌ലെയ്ഡ്, ബ്രിസ്ബണ്‍, ഹൊബാര്‍ട്ട്, കാന്‍ബെറ, ഗീലോങ് എന്നീ നഗരങ്ങളിലാണ് മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രണ്ടു വിഭാഗങ്ങളിലും ഫൈനല്‍ മെല്‍ബണിലാണ്. വെസ്റ്റ് ഇന്‍ഡീസാണ് നിലവില്‍ പുരുഷ വിഭാഗത്തിലിലും വനിതാ വിഭാഗത്തിലും ലോകചാംപ്യന്‍മാര്‍.
ലോകകപ്പിനു വേദിയാവാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായാണ് കാണുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാനും ടൂര്‍ണമെന്റ് സംഘാടകസമിതിയുടെ തലവനുമായ ഡേവിഡ് പീവര്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications