Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലി അഗ്രസീവായിരുന്നു, പക്ഷെ കോലിയോളം വരില്ല... വ്യത്യാസം ചൂണ്ടിക്കാട്ടി വെങ്കിടേഷ് പ്രസാദ്

മുംബൈ: മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും അഗ്രസീവായ ക്യാപ്റ്റനെന്നാണ് വിരാട് കോലി വിശേഷിപ്പിക്കപ്പെടുന്നത്. ഇരുവരുടെയും ക്യാപ്റ്റന്‍സി ശൈലിയെ താരതമ്യം ചെയ്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. ഗാംഗുലിക്കു കീഴില്‍ കളിച്ചിട്ടുള്ള അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചതും ദാദ ക്യാപ്റ്റനായിരുന്നപ്പോഴായിരുന്നു. കോലിയും ഗാംഗുലിയും പല ചില സാമ്യതകളുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രസാദ് കോലിയാണ് കൂടുതല്‍ അഗ്രസീവ് ശൈലി പുറത്തു കാണിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

സമാനമായ ശൈലിയുള്ള ക്യാപ്റ്റന്‍മാരായാണ് സൗരവിനെയും കോലിയെയും താന്‍ കാണുന്നത്. ഒരുപാട് നെഗറ്റീവ് കാര്യങ്ങള്‍ ഇന്ത്യന്‍ ടീമിനെ പിടികൂടിയ സമയത്തായിരുന്നു സൗരവ് നായകസ്ഥാനത്തേക്കു വരുന്നത്. ടീമിനെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ ദാദയ്ക്കു സാധിച്ചു. അസാധാരണമായ നേതൃമികവ് സൗരവിനുണ്ടായിരുന്നു. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചതായും പ്രസാദ് വ്യക്തമാക്കി.

1

എന്നാല്‍ സൗരവിനെക്കുറിച്ചു പറയുമ്പോള്‍ ചില പോരായ്മകളും ചൂണ്ടിക്കാണിക്കേണ്ടി വരും. ഒന്നാമത്തേത് ഫിറ്റ്‌നസായിരുന്നു. രണ്ടാമത്തേത് ഫീല്‍ഡിങില്‍ അത്ര മിടുക്കനല്ലായിരുന്നു എന്നതാണ്. അത് കുഴപ്പമില്ല. ആര്‍ക്കാണ് കുറവുകളില്ലാത്തത് ? അത്തരമൊരു ഘട്ടത്തില്‍ മികച്ച ക്യാപ്റ്റനാവുകയെന്നതായിരുന്നു ഏറ്റവും പ്രധാനം. അതു സൗരവ് എല്ലാവര്‍ക്കും കാണിച്ചു തന്നു. ഒരു മികച്ച ടീമിനെ വാര്‍ത്തെടുത്താണ് അദ്ദേഹം തന്റെ നേതൃമികവ് തെളിയിച്ചതെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

സൗരവ് വികാരങ്ങള്‍ എല്ലായ്‌പ്പോഴും പുറത്തു കാണിച്ചിരുന്ന താരം അല്ലായിരുന്നു. ചില സന്ദര്‍ഭങ്ങളിലാണ് അദ്ദേഹം വളരെ വൈകാരികമായി പെരുമാറിയിട്ടുള്ളത്. പക്ഷെ ഉള്ളില്‍ ആ അഗ്രസീവ് ശൈലി ഉണ്ടായിരുന്നു. അതു നിയന്ത്രിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

2

എന്നാല്‍ കോലി അങ്ങനെയല്ല. വളരെ അഗ്രസീവും എല്ലായ്‌പ്പോഴും വികാര പ്രകടനം നടത്തുകയും ചെയ്യുന്ന താരമാണ്. എന്നാല്‍ അത് ചിലപ്പോള്‍ അതിരുവിടുന്നുവെന്ന പലരുടെയും അഭിപ്രായത്തോടു താന്‍ യോജിക്കുന്നില്ല. ഈ അഗ്രഷനാണ് കോലിയുടെ ശക്തി. അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നതും ഈ ശൈലിയാണ്. കോലിയുടെ അഗ്രസീവ് ശൈലി എല്ലായ്‌പ്പോഴും പുറത്തുകാണാമെങ്കില്‍ സൗരവിന്റേത് പുറത്തേക്കു കാണുക ചുരുക്കം സന്ദര്‍ഭങ്ങളിലായിരുന്നുവെന്നും പ്രസാദ് പറയുന്നു.

Story first published: Thursday, June 11, 2020, 17:46 [IST]
Other articles published on Jun 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+