For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബോള്‍ഔട്ടില്‍ സെവാഗിനെയും ഉത്തപ്പയേയും പരിഗണിക്കാന്‍ കാരണമെന്ത്? പ്രസാദ് പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ടൂര്‍ണമെന്റാണ് 2007ലെ ടി20 ലോകകപ്പ്. കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റിലെ ആദ്യ ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി എംഎസ് ധോണിയും സംഘടവും കിരീടം ചൂടി. യുവരാജ് സിങ്ങിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ആര്‍പി സിങ്ങിന്റെയും ജോഗീന്ദര്‍ ശര്‍മയുടേയും ശ്രീശാന്തിന്റെയുമെല്ലാം ബൗളിങ്ങും ഇന്നും ആരാധക മനസില്‍ മായാതെ നില്‍ക്കുന്നു. അന്നത്തെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയ ഒരു പ്രധാന നിയമമായിരുന്നു ബൗള്‍ ഔട്ട്.

മത്സരം സമനില

മത്സരം സമനിലയിലായാല്‍ സൂപ്പര്‍ ഓവറിന് പകരം ഇരു ടീമിനും ഓരോ ഓവറുകള്‍ എറിയാം. കൂടുതല്‍ തവണ സ്റ്റംപില്‍ പന്ത് കൊള്ളിക്കുന്ന ടീമാവും വിജയിക്കുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പ് മത്സരത്തില്‍ ഇങ്ങനെ ബൗള്‍ ഔട്ട് രീതിയിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. പ്രമുഖ ബൗളര്‍മാരെ മാറ്റി നിര്‍ത്തി വീരേന്ദര്‍ സെവാഗ്, റോബിന്‍ ഉത്തപ്പ എന്നിവരെക്കൊണ്ട് പന്തെറിയിച്ച് വിക്കറ്റ് നേടിയ ഇന്ത്യയുടെ തന്ത്രമാണ് ബോള്‍ ഔട്ടില്‍ നിര്‍ണ്ണായകമായത്. വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ ഇന്ത്യയുടെ ബോള്‍ ഔട്ടിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അന്നത്തെ ഇന്ത്യയുടെ ബൗളിങ് പരിശീലകനായ വെങ്കിടേഷ് പ്രസാദ്.

സെവാഗിനെയും ഉത്തപ്പയേയും തിരഞ്ഞെടുത്തത് എങ്ങനെ?

സെവാഗിനെയും ഉത്തപ്പയേയും തിരഞ്ഞെടുത്തത് എങ്ങനെ?

ടി20 ലോകകപ്പില്‍ ഇത്തരമൊരു നിയമം ഉണ്ടെന്ന് മനസിലാക്കിയതോടെ ഇതിനുവേണ്ടി മുന്നൊരുക്കം നടത്തിയിരുന്നു. മത്സരം സമനിലയായല്‍ സൂപ്പര്‍ ഓവറിന് പകരം ബോള്‍ ഔട്ടാണ് ഉണ്ടാവുക. അതിനാല്‍ ഇതിനുവേണ്ടി നന്നായി പരിശീലനം നടത്തി. ഇതിന്റെ ഭാഗമായി ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ടീമായി തിരിഞ്ഞ് മത്സരം സംഘടിപ്പിച്ചു.

അന്ന് ധോണി, സെവാഗ്, റോബിന്‍ ഉത്തപ്പ എന്നിവരെല്ലാം പന്തെറിയാന്‍ താല്‍പ്പര്യത്തോടെ മുന്നോട്ട് വന്നു. ആരൊക്കെയാണ് തുടര്‍ച്ചയായി പന്ത് വിക്കറ്റില്‍ കൊള്ളിക്കുന്നതെന്ന് പിറകില്‍ നിന്ന് ഞാന്‍ നിരീക്ഷിച്ചിരുന്നു. റോബിന്‍ ഉത്തപ്പ, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ് എന്നിവര്‍ തുടര്‍ച്ചയായി പന്തുകള്‍ വിക്കറ്റില്‍ കൊള്ളിക്കുന്നുണ്ടായിരുന്നു-വെങ്കിടേഷ് പ്രസാദ് പറഞ്ഞു.

കോലിക്ക് വള, ഗില്ലിന് തൂവാല, ധവാന് വാഷ്‌റൂം!- ക്രിക്കറ്റര്‍മാരും അന്ധവിശ്വാസങ്ങളും

ധോണിയെ സമ്മതിപ്പിച്ചതെങ്ങനെ?

ധോണിയെ സമ്മതിപ്പിച്ചതെങ്ങനെ?

സ്ഥിര ബൗളര്‍മാരില്‍ നിന്ന് മാറി ബോള്‍ ഔട്ടില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവസരം നല്‍കുന്നതിനായി ധോണിയെ സമ്മതിപ്പിക്കുക പ്രയാസമായിരുന്നില്ല.അന്ന് ബോള്‍ ഔട്ടിന് മുമ്പ് ധോണിയോട് ആരൊക്കെ വേണമെന്ന് പറയുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്യുകയായിരുന്നു-വെങ്കിടേഷ് പ്രസാദ് പറഞ്ഞു. അവസരം നന്നായി മുതലെടുത്തു. സ്പിന്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ നേരെയുള്ള ആക്ഷനായതിനാല്‍ അവര്‍ക്ക് പന്തില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കുമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; മാക്‌സ്‌വെല്‍ മടങ്ങിയെത്തി

3-0ന് ഇന്ത്യക്ക് ജയം

3-0ന് ഇന്ത്യക്ക് ജയം

പാകിസ്താന്റെ ഉമ്മര്‍ ഗുല്‍, ഷാഹിദ് അഫ്രീദി അടക്കമുള്ള പല പ്രമുഖ ബൗളര്‍മാര്‍ക്കും ബോള്‍ഔട്ടില്‍ ലക്ഷ്യം പിഴച്ചപ്പോള്‍ ഇന്ത്യയുടെ സെവാഗ്, ഹര്‍ഭജന്‍ സിങ്, റോബിന്‍ ഉത്തപ്പ എന്നിവര്‍ അനായാസമായി ലക്ഷ്യം കണ്ടതോടെ 3-0ന് ബോള്‍ ഔട്ടില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. ടി20 ലോകകപ്പ് ഫൈനില്‍ പാകിസ്താനെ തോല്‍പ്പിച്ച് തന്നെയാണ് ഇന്ത്യ കിരീടം ചൂടിയത്.

Story first published: Thursday, July 16, 2020, 17:06 [IST]
Other articles published on Jul 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+