ഇംഗ്ലണ്ട് പര്യടനത്തിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; മാക്‌സ്‌വെല്‍ മടങ്ങിയെത്തി
സിഡ്‌നി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഉസ്മാന്‍ ഖവാജ, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ട്രവിഡ് ഹെഡ്ഡ് തുടങ്ങിയവരെല്ലാം ഇടവേളയ്ക്ക് ശേഷം ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. 26 അംഗ ടീമില്‍ നിന്നാവും പരമ്പരയ്ക്കുള്ള താരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുക. അവസാന സീസണിലെ ബിബിഎല്ലില്‍ തിളങ്ങിയ ഡാനിയല്‍ സാംസ്, ജോഷ് ഫിലിപ്പി എന്നിവരെയും ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതേ സമയം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, ഷോണ്‍ മാര്‍ഷ് എന്നിവരെ ഓസീസ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പര സെപ്തംബറിലാണ് നിശ്ചയിച്ചിരിക്കുന്നത്. 26 അംഗ ടീമിനെ പ്രഖ്യാപിച്ചത് മികച്ച ടീമിനെ കണ്ടെത്താനാണ്.മാര്‍ച്ചിന് ശേഷം ക്രിക്കറ്റ് മത്സരം നടക്കാത്തത് ടീമിനെ ആകെ ബാധിച്ചിരിക്കാം.അതിനാല്‍ത്തന്നെ മികച്ച പരിശീലനത്തിലൂടെ ഫോം വീണ്ടെടുക്കേണ്ടതുണ്ട്. പരിക്കിനും മറ്റ് രോഗങ്ങള്‍ക്കും സാധ്യത കൂടുതലായതിനാലാണ് ഇത്തരമൊരു ടീമിനെ പ്രഖ്യാപിച്ചതെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മുഖ്യ സെലക്ടര്‍ ട്രിവര്‍ ഹോന്‍സ് പറഞ്ഞു.

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഗ്ലെന്‍ മാക്‌സ്‌വെല്‍ 2019 ജൂലൈ 11ന് ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി ഏകദിനം കളിച്ചത്. 2019 ഒക്ടോബര്‍ 30ന് ശ്രീലങ്കയ്‌ക്കെതിരെയാണ് അദ്ദേഹത്തിന്റെ അവസാന ടി20.പിന്നീട് ടീമില്‍ ഇടം പിടിക്കാതിരുന്ന മാക്‌സ്‌വെല്‍ ഗംഭീര തിരിച്ചുവരവിനാണ് ഇത്തവണ തയ്യാറെടുക്കുന്നത്. ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിന് ഏറെ സഹായകരമാകുന്ന താരമാണ് മാക്‌സ്‌വെല്‍.ഓസ്‌ട്രേലിയക്കുവേണ്ടി 110 ഏകദിനത്തില്‍ നിന്നായി 2877 റണ്‍സും 50 വിക്കറ്റും 61 ടി20യില്‍ നിന്നായി 704 റണ്‍സും 26 വിക്കറ്റും ഏഴ് ടെസ്റ്റില്‍ നിന്ന് 339 റണ്‍സും എട്ട് വിക്കറ്റും മാക്‌സ്‌വെല്ലിന്റെ പേരിലുണ്ട്.
ഉസ്മാന്‍ ഖവാജ 2019 ജൂലൈ ആറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അവസാനമായി ഏകദിനം കളിച്ചത്.2016ന് ശേഷം ടി20 ടീമില്‍ ഇടം പിടിക്കാനും ഖവാജയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഏകദിനത്തിലെ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു. ഓസ്‌ട്രേലിയക്കുവേണ്ടി 40 ഏകദിനത്തില്‍ നിന്ന് 42 ശരാശരിയില്‍ 1554 റണ്‍സും 9 ടി20യില്‍ നിന്ന് 241 റണ്‍സും 44 ടെസ്റ്റില്‍ നിന്ന് 2887 റണ്‍സുമാണ് ഖവാജ നേടിയത്.
നിലവില്‍ ഇംഗ്ലണ്ട് ടീം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയാണ്. ശേഷം പാകിസ്താനെതിരേ ടെസ്റ്റ്, ഏകദിന പരമ്പര കളിക്കും. പിന്നീടാണ് ഓസീസ് പര്യടനം നടക്കുക. എന്നാല്‍ കോവിഡ് വ്യാപനം കൂടുതല്‍ ശക്തമായാല്‍ പരമ്പര മാറ്റിവെക്കാനും സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications