Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ ഇന്ത്യക്കു സമ്മാനിച്ച വെങ്‌സാര്‍ക്കര്‍ വീണ്ടും വരുന്നു... ഇത്തവണ ആരാവും?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി മുന്‍ ഇതിഹാസം ദിലീപ് വെങ്‌സാര്‍ക്കാര്‍ തിരിച്ചു വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു ദേശീയ മാധ്യമമാണ് വെങ്‌സാര്‍ക്കര്‍ രണ്ടാം തവണയും മുഖ്യ സെലക്ടറായേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തേ 2006 മുതല്‍ 08 വരെ ടീമിന്റെ മുഖ്യ സെലക്ടറായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലി ടീമില്‍ ആദ്യമായെത്തിയത് വെങ്‌സാര്‍ക്കറുടെ കാലത്തായിരുന്നു.

vengsarkar

നിലവില്‍ എംഎസ്‌കെ പ്രസാദാണ് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍. 2016 മുതല്‍ ഈ റോളില്‍ പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം. സന്ദീപ് പാട്ടീലിന്റെ ഒഴിവിലേക്കാണ് പ്രസാദ് ചുമതലയേല്‍ക്കുന്നത്. നിലവിലെ സെലക്ഷനല്‍ പാനലിലെ എല്ലാവരെയും നിലനിര്‍ത്താന്‍ സാധ്യത തീരെ കുറവാണ്. എന്നാല്‍ ചിലരെ തല്‍സ്ഥാനത്തു നിര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്.

പ്രസാദ് മുഖ്യ സെലക്ടറായ ശേഷം രണ്ടു ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ കളിച്ചു കഴിഞ്ഞു. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കു ഫൈനലില്‍ കാലിടറിയപ്പോള്‍ ഈ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ടീം സെമി ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു. ഈ മാസം 23ന് ചേരുന്ന ബിസിഐയുടെ വാര്‍ഷിക ജനറല്‍ മീറ്റിങിലായിരിക്കും പുതിയ സെലക്ഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുക്കുക. ഇതേ ദിവസം തന്നെയാണ് ബിസിസിഐയുടെ പുതിയ പ്രസിഡന്റായി നായകന്‍ സൗരവ് ഗാംഗുലി ചുമതലയേല്‍ക്കുന്നത്.

Story first published: Tuesday, October 15, 2019, 15:13 [IST]
Other articles published on Oct 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+