Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് പര്യടനം: ടീം ഇന്ത്യയില്‍ രണ്ടു 'ചെണ്ടകള്‍'! സംഘത്തിലെ സര്‍പ്രൈസ് താരങ്ങളെ അറിയാം

അടുത്ത മാസമാരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സുനില്‍ ജോഷി ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ്, ഏകദിനം, ടി20 തുടങ്ങി മൂന്നു ഫോര്‍മാറ്റുകളിലും പരമ്പര കളിക്കുന്നുണ്ട്. ഈ വര്‍ഷം ഇന്ത്യയുടെ രണ്ടാമത്തെ മാത്രം വിദേശ പര്യടനം കൂടിയാണിത്.

ആരാധകരെ ഞെട്ടിച്ച കുറച്ച് താരങ്ങള്‍ | Oneindia Malayalam

വര്‍ഷമാദ്യം ന്യൂസിലാന്‍ഡിലാണ് ഇന്ത്യ അവസാനമായി പരമ്പരകള്‍ കളിച്ചത്. തുടര്‍ന്നു കൊവിഡ് മഹാമാരി വന്നതോടെ ഇന്ത്യയുടെ പല പരമ്പരകളും റദ്ദാക്കപ്പെടുകയോ, നീട്ടി വയ്ക്കപ്പെടുകയോ ചെയ്തു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളില്‍ ചില സര്‍പ്രൈസുകളുണ്ടായിരുന്നു. അപ്രതീക്ഷിതമായി ടീമിലെത്തിയ ഈ കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

വരുണ്‍ ചക്രവര്‍ത്തി (ടി20 ടീം)

വരുണ്‍ ചക്രവര്‍ത്തി (ടി20 ടീം)

ടി20 ടീമിലെ സര്‍പ്രൈസ് താരം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിച്ചുകൊണ്ടിരിക്കുന്ന മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. ഇതാദ്യമായാണ് താരം ദേശീയ ടീമിന്റെ ഭാഗമായത്. അടുത്തിടെ ഐപിഎല്ലില്‍ അഞ്ചു വിക്കറ്റ് നേട്ടം വരുണ്‍ കൈവരിച്ചിരുന്നു. ഇതോടെ ദേശീയ ടീമിനായി കളിക്കാതെ അഞ്ചു വിക്കറ്റ് കൊയ്ത രണ്ടാമത്തെ സ്പിന്നറായും അദ്ദേഹം മാറിയിരുന്നു.
ഓസീസ് പര്യടനത്തില്‍ തിളങ്ങാനായാല്‍ വരുണിന് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിലേക്കും അവകാശവാദമുന്നയിക്കാം. കുല്‍ദീപ് യാദവ്, മായങ്ക് മര്‍ക്കാണ്ഡെ, രാഹുല്‍ ചഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നീ സ്പിന്നര്‍മാരെയെല്ലാം ഇന്ത്യ ടി20യില്‍ ഇതിനകം പരീക്ഷിച്ചു നോക്കിയെങ്കിലും അവരില്‍ നിന്ന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ലഭിച്ചിട്ടില്ല. ഇതോടെയാണ് വരുണിന് അവസരം നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്.

മുഹമ്മദ് സിറാജ് (ടെസ്റ്റ് ടീം)

മുഹമ്മദ് സിറാജ് (ടെസ്റ്റ് ടീം)

റണ്‍ വഴങ്ങാന്‍ ഒരു പിശുക്കും കാണിക്കാത്തതിന്റെ പേരില്‍ ക്രിക്കറ്റ് പ്രേമികള്‍ ചെണ്ടയെന്നു ട്രോളുന്ന യുവ പേസര്‍ മുഹമ്മദ് സിറാജ് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അംഗമാണ്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലരിനായി നടത്തിയ ചില മികച്ച ബൗളിങ് പ്രകടനങ്ങളാണ് സിറാജിന് നറുക്കുവീഴാന്‍ കാരണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികം കളിച്ചിട്ടില്ലാത്ത പേസര്‍ക്ക് തന്റെ മികവ് പുറത്തെടുക്കാനുള്ള ഏറ്റവും മികച്ച വേദി കൂടിയായിരിക്കും ഓസ്‌ട്രേലിയ.
ഐപിഎല്ലില്‍ ഒരു കളിയില്‍ രണ്ടു മെയ്ഡന്‍ ഓവറുകളെറിഞ്ഞ ആദ്യത്തെ ബൗളറെന്ന റെക്കോര്‍ഡ് അടുത്തിടെ സിറാജ് തന്റെ പേരില്‍ കുറിച്ചിരുന്നു. മിയാന്‍ മാജിക്കെന്നു വിളിപ്പേരുള്ള സിറാജ് ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പേസര്‍ക്ക് ഓസീസ് പര്യടനത്തിനുള്ള ടീമിലേക്കു വിളിവന്നത്. ആര്‍സിബിയുടെ ഇന്ത്യന്‍ നായകന്‍ കൂടിയായ വിരാട് കോലിയുടെ പിന്തുണയാവാം സിറാജിന് ടെസ്റ്റില്‍ ഇടം നേടിക്കൊടുത്തതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ശര്‍ദ്ദുല്‍ താക്കൂര്‍ (ഏകദിന ടീം)

ശര്‍ദ്ദുല്‍ താക്കൂര്‍ (ഏകദിന ടീം)

സിറാജിനെപ്പോലെതന്നെ റണ്‍ വഴങ്ങാന്‍ യാതൊരു പിശുക്കുമില്ലാത്ത പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിനെ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയത് മറ്റൊരു സര്‍പ്രൈസാണ്. നിലവില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഈ സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 8.75 ഇക്കോണമി റേറ്റില്‍ ഒമ്പത് വിക്കറ്റുകള്‍ മാത്രമേ താക്കൂര്‍ വീഴ്ത്തിയിട്ടുള്ളൂ. എന്നിട്ടും താരത്തെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയതാണ് ആശ്ചര്യകരം.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളര്‍ തന്നെയാണ് താക്കൂര്‍ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ പേസറുടെ ഉയര്‍ന്ന ഇക്കോണമി റേറ്റാണ് ആശങ്കയുണ്ടാക്കുന്നത്. ഏകദിനത്തില്‍ ഏഴിന് മുകളിലാണ് താക്കൂറിന്റെ ഇക്കോണമി റേറ്റ്. അവസാനമായി കളിച്ച ഏകദിനത്തില്‍ 9.1 ഓവറില്‍ 87 റണ്‍സ് പേസര്‍ വിട്ടുകൊടുത്തിരുന്നു.
ഓസീസിനെതിരേ ഒരേയൊരു ഏകദിനത്തില്‍ മാത്രമേ താക്കൂര്‍ കളിച്ചിട്ടുള്ളൂ. അന്ന് അഞ്ചോവറില്‍ 43 റണ്‍സ് വഴങ്ങിയ അദ്ദേഹത്തിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

Story first published: Tuesday, October 27, 2020, 13:47 [IST]
Other articles published on Oct 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+