Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റ് താരം വരുണ്‍ ആരോണിന് കോടതിയില്‍ വെച്ച് വിവാഹം!

ജംഷഡ്പൂര്‍: ഹര്‍ഭജന്‍ സിംഗിനും രോഹിത് ശര്‍മയ്ക്കും പിന്നാലെ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടി വിവാഹിതനായി. ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണാണ് കഴിഞ്ഞ ദിവസം വിവാഹിതനായത്. ജാര്‍ഖണ്ഡിലെ ഒരു കോടതിയില്‍ വെച്ചായിരുന്നു വരുണിന്റെ വിവാഹം. സഹപാഠിയും കാമുകിയുമായ രാഗിണിയെ ആണ് വരുണ്‍ വിവാഹം കഴിച്ചത്.

ക്രിസ്ത്യന്‍ ആചാരപ്രകാരം വരുണും രാഗിണിയും വ്യാഴാഴ്ച വീണ്ടും വിവാഹിതരാകും എന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ലൊയോള സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ വരുണ്‍ ആരോണും രാഗിണിയും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് കോടതിയിലെത്തി വിവാഹത്തിന്റെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്.

varun-aaron-ragini

സമീപകാലത്തായി ഇന്ത്യന്‍ ടീമിലെത്തിയ ഏറ്റവും വേഗം കൂടിയ ബൗളര്‍മാരില്‍ ഒരാളാണ് വരുണ്‍ ആരോണ്‍. ജാര്‍ഖണ്ഡിന്റെ രഞ്ജി ട്രോഫി ക്യാപ്റ്റന്‍ കൂടിയാണ്. ഫെബ്രുവരി 3 മുതല്‍ 7 വരെ ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം വരുണ്‍ ആരോണിന് നഷ്ടമാകും. അടുത്തിടെ ആരോണ്‍ നയിച്ച ടീമില്‍ വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ എം എസ് ധോണിയും ഇറങ്ങിയിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കൂട്ടത്തോടെ വിവാഹത്തിന്റെ ക്രീസിലെത്തുന്ന കാലമാണിത്. 2015 അവസാനത്തോടെയാണ് ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളായ ഹര്‍ഭജനും രോഹിത് ശര്‍മയും വിവാഹിതരായത്. ബോളിവുഡ് താരം ഗീത ബസ്രയായിരുന്നു ഭാജിയുടെ വധു. സ്‌പോര്‍ട്‌സ് മാനേജരായ റിതിക സജ്‌ദേശ് ആണ് രോഹിതിന്റെ വധു. യുവരാജ് സിംഗും ഹസല്‍ കീച്ചുമായുള്ള വിവാഹം അടുത്ത് തന്നെ നടക്കാനിരിക്കുകയാണ്.

Story first published: Tuesday, February 2, 2016, 14:08 [IST]
Other articles published on Feb 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+