For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വൈഭവിനെന്ത് ഇംഗ്ലണ്ട്? ഏകദിനത്തില്‍ ടി20 കളിച്ച് 14 കാരന്‍!! മിന്നിച്ച് മലയാളിയും, വീഡിയോ

ഹോവ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലെ കിടിലന്‍ ഫോം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായത്തിലും ആവര്‍ത്തിക്കുകയാണ് കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനു വേണ്ടിയും സ്‌ഫോടനാത്മക ഇന്നിങ്‌സ് കളിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെ ഇന്ത്യ അനായാസം കെട്ടുകെട്ടിക്കുകയും ചെയ്തു.

ആദ്യ യൂത്ത് ഏകദിനത്തില്‍ ആറു വിക്കറ്റിനാണ് മറ്റൊരു ഐപിഎല്‍ സെന്‍സേഷന്‍ ആയുഷ് മാത്രെ നയിച്ച ഇന്ത്യന്‍ ടീം തുരത്തിയത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഇന്ത്യയുടെ ആധിപത്യമാണ് ഈ മല്‍സരത്തില്‍ കണ്ടത്. ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യന്‍ യുവനിര 1-0നു മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്.

VAIBHAV SURYAVANSHI

എറിഞ്ഞിട്ടു, പിന്നെ വൈഭവ് ഷോ

ആദ്യ ഏകദിനത്തില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനം പാഴുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ അവര്‍ തകര്‍ന്നടിഞ്ഞു. 42.2 ഓവറില്‍ വെറും 174 റണ്‍സില്‍ അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. മുന്‍ സൂപ്പര്‍ താരം ആന്‍ഡ്രു ഫ്‌ളിന്റോഫിന്റെ മകനായ റോക്കി ഫ്‌ളിന്റോഫാണ് അവരുടെ മാനം കാത്തത്.

നാലാം നമ്പറില്‍ ഇറങ്ങിയ റോക്കി 56 റണ്‍സെടുത്ത് പുറത്തായി. 90 ബോള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു. 42 റണ്‍സെടുത്ത ഐസക്ക് മുഹമ്മദാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ഇന്ത്യന്‍ ബൗളിങില്‍ ഏറ്റവും മികച്ചു നിന്നത് മൂന്നു വിക്കറ്റുകള്‍ പിഴുത കനിഷ്‌ക് ചൗഹാനാണ്. ഹെനില്‍ പട്ടേല്‍, അംബ്രിഷ്, മലയാളി താരം മുഹമ്മദ് ഇനാന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും നേടി.

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്. വീഡിയോ കാണാം

മറുപടിയില്‍ 175 റണ്‍സെന്ന ടോട്ടല്‍ ഇന്ത്യക്കു ഒരു ഘട്ടത്തിലും ഭീഷണിയായില്ല. ആയുഷ് മാത്രെയും പിള്ളേരും പാട്ടുംപാടിയാണ് ജയിച്ചുകയറിയത്. 156 ബോളുകള്‍ ശേഷിക്കെ വെറും നാലു വിക്കറ്റിനു ഇന്ത്യന്‍ ടീം വിജയത്തിലേക്കു കുതിച്ചെത്തി.

ജയത്തിനു അടിത്തറയിട്ടത് മാത്രെയും വൈഭവ് സൂര്യവംശിയും ചേര്‍ന്നുള്ള ഓപ്പണിങ് ജോടിയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും വെറും 45 ബോളില്‍ 71 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ ഇന്ത്യന്‍ വിജയമുറപ്പിച്ചിരുന്നു. വെറും രണ്ടു റണ്‍സിനാണ് വൈഭവിനു ഫിഫ്റ്റി നഷ്ടമായത്.

INDIA ENGLAND

വെറും 19 ബോളില്‍ താരം 48 റണ്‍സ് വാരിക്കൂട്ടി. അഞ്ചു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെടെയായിരുന്നു ഇത്. 252.63 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേററ്റിലാണ് വൈഭവ് ഇംഗ്ലീഷ് ബൗളിങിനു മേല്‍ കത്തിക്കയറിയത്. ജാക്ക് ഹോം എറിഞ്ഞ ആറാമത്തെ ഓവറില്‍ മൂന്നു സിക്‌സറുകളാണ് താരം പായിച്ചത്. പിന്നീട് ജെയിംസ് മിന്റോയെയും ഇടംകൈയന്‍ ബാറ്റര്‍ പഞ്ഞിക്കിട്ടു.

പക്ഷെ അര്‍ഹിച്ച ഫിഫ്റ്റി പൂര്‍ത്തിയാക്കാന്‍ വൈഭവിനായില്ല. ഇടംകൈയന്‍ സ്പിന്നറായ റാല്‍ഫി ആല്‍ബര്‍ട്ടിനെതിരേ സ്ലോഗ് സ്വീപ്പിനു ശ്രമിച്ച താരത്തെ തസീം ചൗധ്രി അലി പിടികൂടുകയായിരുന്നു. ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണറുമായ മാത്രെയും മോശമാക്കിയില്ല. 30 ബോളില്‍ നാലു ഫോറുകളടക്കം 21 റണ്‍സെടുത്ത് 17 കാരന്‍ മടങ്ങുകയായിരുന്നു.

അതിനു ശേഷം ഇന്ത്യന്‍ റണ്‍ചേസിന്റെ കടിഞ്ഞാണ്‍ വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ഡു ഏറ്റെടുക്കുകയായിരുന്നു. 34 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം 45 റണ്‍സോടെ താരം പുറത്താവാതെ നിന്നു. പരമ്പരയിലെ അടുത്ത മല്‍സരം തിങ്കളാഴ്ച നോര്‍താംപ്റ്റണില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതലാണ് മല്‍സരം. ഏകദിന പരമ്പരയ്ക്കു ശേഷം രണ്ടു ടെസ്റ്റുകളിലും ഇന്ത്യന്‍ ടീം കളിക്കുന്നുണ്ട്.

Story first published: Saturday, June 28, 2025, 7:00 [IST]
Other articles published on Jun 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+