Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇവരുടെ ടൈം!! ഈ വര്‍ഷം അരങ്ങേറ്റം ഉറപ്പിക്കാം? ഇടിവെട്ട് ബാറ്ററും

കഴിഞ്ഞ വര്‍ഷത്തേതു പോലെ 2026ഉം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് നേട്ടങ്ങളുടേതാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐസിസി ചാംപ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പുമെല്ലാം 2025ല്‍ ഇന്ത്യ അക്കൗണ്ടിലേക്കു ചേര്‍ത്തിരുന്നു. ഈ വര്‍ഷം ഇന്ത്യ സ്വപ്‌നം കാണുന്ന പ്രധാന കിരീടം ഐസിസി ടി20 ലോകകപ്പാണ്.

നാട്ടിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ ഇന്ത്യ ട്രോഫി നിലനിര്‍ത്തുമെന്നു തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷകള്‍. ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ചില താരങ്ങളുടെ അരങ്ങേറ്റവും നമുക്കു പ്രതീക്ഷിക്കാം. ഇന്ത്യന്‍ ക്യാപ്പ് ലഭിച്ചേക്കാവുന്ന ഈ താരങ്ങള്‍ആരൊക്കെയാണെന്നു നോക്കാം.

VAIBHAV SURYAVANSHI

വൈഭവ് സൂര്യവംശി

കൗമാര ബാറ്റിങ് സെന്‍സേഷനും ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ കിഡുമായ വൈഭവ് സൂര്യവംശിയാണ് ഈ വര്‍ഷം സീനിയര്‍ ടീമിനായി ഏറ്റവുമാദ്യം അരങ്ങേറാനിടയുള്ള താരം. 14 കാരനായ ഇടംകൈയന്‍ ബാറ്റര്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമുകള്‍ക്കായി വിവിധ ഫോര്‍മാറ്റുകളില്‍ സ്‌ഫോടനാത്മക പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വരാനിരിക്കുന്ന ഐസിസി അണ്ടര്‍ 19 ലോകകപ്പ് ടീമിലും വൈഭവ് ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം അരങ്ങേറിയതോടെയാണ് ബിഹാര്‍ താരത്തിന്റെ തലവര മാറിയത്. കന്നി മല്‍സരത്തിലെ ആദ്യ ബോളില്‍ സിക്‌സറടിച്ച് തുടങ്ങിയ വൈഭവ് അടുത്ത കളിയില്‍ സെഞ്ച്വറിയും കുറിക്കുകയായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയില്‍ വെറും 35 ബോളിലാണ് താരം സെഞ്ച്വറി കുറിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയും കൂടിയായിരുന്നു ഇത്. അതിനു ശേഷം വൈഭവിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യന്‍ ജൂനിയര്‍ ടീമിനൊപ്പം വിവിധ ഫോര്‍മാറ്റുകളിലും താരം സെഞ്ച്വറികള്‍ വാരിക്കൂട്ടി.

കഴിഞ്ഞ അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ആദ്യ കളിയില്‍ യുഎഇക്കെതിരേ വൈഭവ് അടിച്ചെടുത്തത് 171 റണ്‍സായിരുന്നു. അതിനു ശേഷം കളിച്ച വിജയ് ഹസാരെ ട്രോഫിയിലും താരം സെഞ്ച്വറി കുറിച്ചു. സീനിയര്‍ ടീമീലും വൈഭവിനെ പരീക്ഷിക്കണമെന്നു പലരും ആവശ്യപ്പെട്ടു കഴിഞ്ഞു. ടി20 ലോകകപ്പിനു ശേഷം വൈഭവിനു ടീമിലേക്കു വിളിയെത്താനുള്ള സാധ്യതയും കൂടുതലാണ്.

വിപ്രജ് നിഗം

യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വിപ്രാജ് നിഗമാണ് ഈ വര്‍ഷം ഇന്ത്യക്കായി അരങ്ങേറാനിടയുള്ള രണ്ടാമത്തെ താരം. ഇന്ത്യയുടെ റാഷിദ് ഖാനെന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം അരങ്ങേറിയ താരമാണ് നിഗം. ബാറ്റിങിലും ബൗൡങിലും ഇംപാക്ടുണ്ടാക്കാന്‍ താരത്തിനു സാധിക്കുകയും ചെയ്തു.

കുല്‍ദീപ് യാദവുമുള്‍പ്പെടെ പല മികച്ച റിസ്റ്റ് സ്പിന്നര്‍മാരെയും ഇന്ത്യന്‍ ക്രിക്കറ്റില്‍ കണ്ടു കഴിഞ്ഞെങ്കിലും ബാറ്റിങില്‍ അവര്‍ അത്ര മിടുക്കരായിരുന്നില്ല. എന്നാല്‍ നിഗം അവരില്‍ നിന്നും വ്യത്യസ്തരാണ്. ബാറ്റിങിലും അദ്ദേഹത്തെ ടീമിനു ആശ്രയിക്കാം.

കഴിഞ്ഞ ഐപിഎല്ലില്‍ ഡിസിക്കായി 14 മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളെടുക്കുന്നതിനൊപ്പം 180നടുത്ത് സ്‌ട്രൈക്ക് റേറ്റോടെ 142 റണ്‍സും നിഗം സ്‌കോര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഇതു ഏറെ പ്രതീക്ഷയും നല്‍കുന്ന കാര്യമാണ്. ടി20 ടീമിനായി അദ്ദേഹത്തിന്റെ അരങ്ങേറ്റം വൈകാതെ പ്രതീക്ഷിക്കാം.

aquib nabi

ആക്വിബ് നബി

ജമ്മു കാശ്മീരില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ ആക്വിബ് നബിയാണ് ഇന്ത്യന്‍ കുപ്പായത്തില്‍ ഈ വര്‍ഷം അരങ്ങേറിയാക്കാവുന്ന മൂന്നാമത്തെ താരം. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് 29 കാരനായ താരം കാഴ്ചവച്ചത്. മികച്ച വേഗതയും ബൗളിങിലെ കൃത്യതയും കൊണ്ട്് നബി എതിരാളികള്‍ക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ജമ്മുവിനായി അഞ്ചു മല്‍സരങ്ങളില്‍ നിന്നും പേസര്‍ പിഴുതത് 29 വിക്കറ്റുകളാണ്. മൂന്നു അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും. അടുത്ത ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കും നബിക്കു വിളിയെത്തിയിരിക്കുകയാണ്. ഡിസിക്കൊപ്പവും ഫോം ആവര്‍ത്തിച്ചാല്‍ ടീം ഇന്ത്യയുടെ കോള്‍ അദ്ദേഹത്തിന് അകലെയല്ല.

Story first published: Friday, January 2, 2026, 8:32 [IST]
Other articles published on Jan 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+