For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ ഹീറോസ് 4 പേര്‍!! വൈഭവില്ല, തിരഞ്ഞെടുത്ത് ബൗച്ചര്‍

ലോക ക്രിക്കറ്റിലെ നാലു ഭാവി സൂപ്പര്‍ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചര്‍. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ 25 ചോദ്യങ്ങളെന്ന ഷോയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.

ബൗച്ചര്‍ തിരഞ്ഞെടുത്ത നാലു ഭാവി സൂപ്പര്‍ താരങ്ങളില്‍ രണ്ടു പേര്‍ ഇന്ത്യക്കാരാണെങ്കില്‍ ബാക്കിയുള്ള രണ്ടു പേരാവട്ടെ സൗത്താഫ്രിക്കയില്‍ നിന്നുള്ളവരുമാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ ബാറ്റിങ് സെന്‍സേഷനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഇക്കൂട്ടത്തില്‍ ഇല്ലെന്നതാണ് കൗതുകകരം. ആരൊക്കെയാണ് ബൗച്ചറുടെ ലിസ്റ്റിലെന്നു നോക്കാം.

YASHASVI JAISWAL

അടുത്ത സ്റ്റാറുകള്‍ ഇവര്‍

അടുത്ത ക്രിക്കറ്റ് സൂപ്പര്‍ സ്റ്റാറുകളായി മാര്‍ക്ക് ബൗച്ചര്‍ തിരഞ്ഞെടുത്ത ഇന്ത്യക്കാര്‍ യുവ അഗ്രസീവ് ഇടംകൈയന്‍ ഓപ്പണര്‍ യശലസ്വി ജയ്‌സ്വാളും മറ്റൊരു ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയുമാണ്. എന്നാല്‍ സൗത്താഫ്രിക്കയില്‍ നിന്നും അദ്ദേഹം തിരഞ്ഞെടുത്തത് മധ്യനിര ബാറ്റര്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയും ബേബി എബിയെന്നു വിളിപ്പേരുള്ള ഡെവാള്‍ഡ് ബ്രെവിസിനെയുമാണ്.

ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചു കഴിഞ്ഞ താരമാണ് ജയ്‌സ്വാളെങ്കിലും ടെസ്റ്റില്‍ മാത്രമേ സ്ഥിരം സാന്നിധ്യമായിട്ടുള്ളൂ. ഏകദിനത്തില്‍ അദ്ദേഹം ബാക്കപ്പ് ഓപ്പണറാണെങ്കില്‍ കടുത്ത മല്‍സരം കാരണം ടി20 ടീമില്‍ സ്ഥാനവുമില്ല. 28 ടെസ്റ്റുകളില്‍ ഓപ്പണറായി ജയ്‌സ്വാള്‍ കളിച്ചു കഴിഞ്ഞു. അദ്ദേഹത്തിനു ഏറ്റവും മികച്ച റെക്കോര്‍ഡുള്ളതും റെഡ് ബോള്‍ ക്രിക്കറ്റില്‍ തന്നെയാണ്.

ഏഴു സെഞ്ച്വറികളും 13 ഫിഫ്റ്റികളുമടക്കം 28 ടെസ്റ്റുകളില്‍ നിന്നും ജയ്‌സ്വാള്‍ 2511 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. ടി20യില്‍ നേരത്തേ ഫസ്റ്റ് ചോയ്‌സ് ഓപ്പണറായപ്പോഴും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഏകദിനത്തില്‍ വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ ജയ്‌സ്വാളിനു കളിക്കാന്‍ ഭാഗ്യമുണ്ടായുള്ളൂ. ഒരു സെഞ്ച്വറിയടക്കം 171 റണ്‍സും സ്‌കോര്‍ ചെയ്തു.

തിലകിന്റെ കരിയറെടുത്താല്‍ അദ്ദേഹം ടി20 സ്‌പെഷ്യലിസ്റ്റാണെന്നു പറയേണ്ടി വരും. കാരണം ഏകദിനത്തിലും അദ്ദേഹം കളിച്ചിട്ടുണ്ടെങ്കിലും കസറിയത് ടി20യിലാണ്. ടി20 ടീമിലെ അവിഭാജ്യ ഘടകമായും തിലക് ഇപ്പോള്‍ മാറിയിരിക്കുകയാണ്.

40 ടി20കളിലാണ് അദ്ദേഹം ഇന്ത്യന്‍ കുപ്പായമണിത്. രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളുമടക്കം 1183 റണ്‍സും അടിച്ചെടുത്തു. ഈ വര്‍ഷം നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെതിര റണ്‍ചേസില്‍ ഇന്ത്യ പതറിയപ്പോള്‍ അപരാജിത ഫിഫ്റ്റിയോടെ അദ്ദേഹം വിജയശില്‍പ്പിയായിരുന്നു.

TILAK VARMA

വരാനിരിക്കുന്ന ടി20 ലോകകപ്പിലും തിലക് ടീം ഇന്ത്യയുടെ ഭാഗമാണ്. എന്നാല്‍ ഏകദിനത്തില്‍ വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ തിലകിനു കളിക്കാനായിട്ടുള്ളൂ. ഒരു ഫിഫ്റ്റിയടക്കം 68 റണ്‍സും നേടി.

അതേസമയം, സ്റ്റബ്‌സും ബ്രെവിസും സൗത്താഫ്രിക്കയ്ക്കായി മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചുകഴിഞ്ഞു. ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ രണ്ടു പേരും കാഴ്ചവയ്ക്കുകയും ചെയ്തു. സ്റ്റബ്‌സിന്റെ കരിയര്‍ നമ്പറുകളെടുത്താല്‍ 14 ടെസ്റ്റുകളില്‍ നിന്നും സമ്പാദ്യം 759 റണ്‍സാണ്. ര

ണ്ടു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഉള്‍പ്പെടും. ടി20യില്‍ 42 മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 822 റണ്‍സും ഏകദിനനത്തില്‍ 15 കളിയില്‍ 392 റണ്‍സും താരം സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കമാണിത്.

ബ്രെവിസ് നാലു ടെസ്റ്റുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. രണ്ടു ഫിഫ്റ്റിയടക്കം 138 റണ്‍സ് നേടി. ടി20യില്‍ 19 മല്‍സരങ്ങളില്‍ താരം ബാറ്റ് വീശി. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 469 റണ്‍സ് സ്‌കോര്‍ ചെയ്തു. ഏകദിനത്തില്‍ ഒമ്പതു കളിയില്‍ ഒരു ഫിഫ്റ്റിയോടെ 230 റണ്‍സാണ് ബ്രെവിസിനു നേടാനായത്.

Story first published: Monday, December 29, 2025, 19:00 [IST]
Other articles published on Dec 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+