Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

78 ബോളില്‍ 143, സിക്സിലൂടെ മാത്രം 60!! ഏകദിനം ടി20യാക്കി വൈഭവ്, അരങ്ങേറ്റം ഉടന്‍?

വോര്‍കെസ്റ്റര്‍: ഇന്ത്യന്‍ അണ്ടര്‍ 19 കുപ്പായത്തില്‍ വൈഭവ് സൂര്യവംശി ഷോ തുടരുകയാണ്. ഐപിഎല്ലിനു ശേഷം വീണ്ടുമൊരു തീപ്പൊരി സെഞ്ച്വറി കുറിച്ചിരിക്കുകയാണ് 14കാരന്‍. ഇംഗ്ലണ്ടുമായുള്ള യൂത്ത് ഏകദിനത്തിലെ നാലാമത്തെ കളിയിലാണ് സെഞ്ച്വറിയുമായി വൈഭവ് അഴിഞ്ഞാടിയത്. സീനിയര്‍ ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞെന്ന സൂചന കൂടിയാണ് വൈഭവ് നല്‍കിയത്.

വെറും 52 ബോളുകളിലാണ് വൈഭവ് സെഞ്ച്വറിലേക്കു കുതിച്ചെത്തിത്. ഇതോടെ ഒരു വമ്പന്‍ റെക്കോര്‍ഡും ഇടംകൈയന്‍ ബാറ്റര്‍ തന്റെ പേരില്‍ കുറിക്കുകയും ചെയ്തു. യൂത്ത് ഏകദിനത്തിന്റെ ചരിതത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിക്കാണ് വൈഭവ് അവകാശിയായിരിക്കുന്നത്.

VAIBHA SURYAVANSHI

കൊടുങ്കാറ്റായി വൈഭവ്

തൊട്ടു മുമ്പത്തെ ഏകദിനത്തില്‍ 80കളില്‍ പുറത്തായതിന്റെ ക്ഷീണം തീര്‍ത്താണ് നാലാമങ്കത്തില്‍ വൈഭവ് സൂര്യവംശി കിടിലന്‍ സെഞ്ച്വറി പിടിച്ചുവാങ്ങിയത്. ടി20 ശൈലിയില്‍ ബാറ്റ് വീശിയ കൗമാര താരം 143 റണ്‍സ് അടിച്ചെടുത്ത് പുറത്താവുകയായിരുന്നു. വെറും 78 ബോളുകളിലാണിത്. 13 ഫോറും 10 കൂറ്റന്‍ സിക്‌സറുകളും ഇതിലുള്‍പ്പെടും.

183.33 എന്ന് കണ്ണഞ്ചിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് ഇംഗ്ലീഷ് ബൗളര്‍മാരെ വൈഭവ് അമ്മാനമാടിയത്. വൈഭവ് ആകെ നേടിയ 143 റണ്‍സില്‍ 60ഉം സിക്‌സറുകളില്‍ നിന്നായിരുന്നുവെന്നതാണ് കൗതുകകരം.

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വീഡിയോ കാണാം

നേരത്തേ ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിക്കു (35 ബോള്‍) അവകാശിയായ വൈഭവ് ഇത്തവണ യൂത്ത് ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കൂടി തന്റെ പേരില്‍ കൂട്ടിച്ചേര്‍ത്തു.

VAIBHA SURYAVANSHI

നേരത്തേ പാകിസ്താന്‍ താരം കംറാന്‍ ഗുലാമിന്റെ പേരിലായിരുന്നു അണ്ടര്‍ 19 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി. വെറും 53 ബോളിലാണ് താരം ഈ നേട്ടത്തിലെത്തിയത്. ഇതാണ് ഇപ്പോള്‍ ഒരു ബോള്‍ കുറച്ച് നേരിട്ട് (52) സെഞ്ച്വറിയോടെ വൈഭവ് ഹീറോയായത്.

സീനിയര്‍ ടീമിലേക്കു വിളിക്കുമോ?

ഐപിഎല്ലിനു പിന്നാലെ അണ്ടര്‍ 19 ക്രിക്കറ്റിലും റണ്‍വേട്ട തുടരുന്ന വൈഭവ് സൂര്യവംശിക്കു ഇനി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും വിളിയെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അണ്ടര്‍ 19 പരമ്പരയില്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ഇപ്പോള്‍ ബഹുദൂരം മുന്നിലാണ് വൈഭവ്.

നാലു മല്‍സരങ്ങളില്‍ നിന്നും 198.76 സ്‌ട്രൈക്ക് റേറ്റില്‍ 322 റണ്‍സാണ് ഇപ്പോള്‍ താരത്തിന്റെ സമ്പാദ്യം. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയം ഇതിലുള്‍പ്പെടുന്നു. പരമ്പരയില്‍ വൈഭവ് ഇതിനകം വാരിക്കൂട്ടിയ സിക്‌സറുകളുടെ എണ്ണം ആരെയും ഞെട്ടിക്കുമെന്നതുറപ്പാണ്. 27 സിക്‌സറുകളാണ് വെറും നാലു കളിയില്‍ താരം പറത്തിയത്. ഇത്ര തന്നെ ഫോറുകളും വൈഭവിന്റെ പേരിലുണ്ട്.

ഈ പരമ്പരയിലെ ആദ്യ കളിയില്‍ 19 ബോൡ 48 റണ്‍സുമായാണ് ഇംഗ്ലീഷ് മണ്ണില്‍ വൈഭവ് തുടങ്ങിയത്. രണ്ടാമത്തെ കളിയില്‍ 34 ബോളില്‍ 45 റണ്‍സും നേടി താരം പുറത്തായി. എന്നാല്‍ മൂന്നാമങ്കത്തില്‍ വൈഭവ് കത്തിക്കയറി. വെറും 31 ബോളില്‍ 86 റണ്‍സാണ് വൈഭവ് വാരിക്കൂട്ടിയത്. ഇപ്പോഴിതെ നാലാം ഏകദിനത്തില്‍ സെഞ്ച്വറിയും താരം കുറിച്ചിരിക്കുകയാണ്.

Story first published: Saturday, July 5, 2025, 18:42 [IST]
Other articles published on Jul 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+