For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Exclusive: വൈഭവിനു ടീം ഇന്ത്യയുടെ കോള്‍ വൈകില്ല!! വമ്പന്‍ തയ്യാറെടുപ്പ്, സൂചന നല്‍കി മുന്‍ കോച്ച്

ഇന്ത്യന്‍ ക്രികറ്റിലെ വണ്ടല്‍ കിഡെന്നു വിശേഷിപ്പിക്കപ്പെടുന്ന വൈഭവ് സൂര്യവംശിയെ അധികം വൈകാതെ സീനിയര്‍ ടീം ജഴ്‌സിയിലും കാണാന്‍ സാധിച്ചേക്കുമെന്ന നിര്‍ണായക സൂചന നല്‍കിയിരിക്കികയാണ് ബാല്യകാല കോച്ച് മനീഷ് ഓജ. അതിനു വേണ്ടിയുള്ള വമ്പന്‍ തയ്യാറെടുപ്പുകള്‍ ബിസിസിഐ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറയുന്നു. മൈഖേലിനു (Mykhel) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഓജ.

ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനോടൊപ്പം അടുത്തിടെ വൈറ്റ്‌ബോള്‍, റെഡ് ബോള്‍ പരമ്പരകള്‍ ഇംഗ്ലണ്ടില്‍ വൈഭവ് കളിച്ചിരുന്നു. ഇവയില്‍ ശ്രദ്ധേയായ പ്രകടനം പുറത്തെടുക്കാന്‍ 14കാരനു സാധിക്കുകയും ചെയ്തു. ഇനി ഓസ്‌ട്രേലിയന്‍ അണ്ടര്‍ ടീമിനെതിരായ പരമ്പരകള്‍ക്കു തയ്യാറെടുക്കുകയാണ് വൈഭവ്.

VAIBHAV SURYAVANSHI

വിദഗ്ധ പരിശീലനത്തിനു വേണ്ടി ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് (COE) ഇപ്പോള്‍ വൈഭവുള്ളത്. വ്യക്തിഗത പരിശീലനമാണ് കൗമാര താരത്തിനു ഇവിടെ നല്‍കുന്നത്. ഇവിടെ നിന്നും വൈഭവിനെ എന്‍സിഎയിലേക്കു (ദേശീയ ക്രിക്കറ്റ് അക്കാദമി) അയക്കും. ഇവിടെ ടെക്‌നിക്കല്‍ മികവ് മെച്ചപ്പെടുത്തുന്നതിനും മാച്ച് സാഹചര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന പരിശീനവും താരത്തിനു പ്രത്യേകമായി നല്‍കും.

വൈഭവിനെ തയ്യാറാക്കുന്നു

വെറും ഓസീസ് പര്യടനമല്ല ലക്ഷ്യമെന്നും സീനിയര്‍ താരങ്ങളായ പലരും വിരമിക്കാനിരിക്കെ ഭാവിയിലേക്കായി വൈഭവ് സൂര്യവംശിയെ തയ്യാറാക്കി നിര്‍ത്താനാണ് ബിസിസിഐയുടെ നീക്കമെന്നും മനീഷ് ഓജ വ്യക്തമാക്കി. ബിസിസിഐ മുന്നോട്ടാണ് നോക്കുന്നത്. സീനിയര്‍ താരങ്ങള്‍ ക്രമേണ വിരമിക്കുകയാണ്. അവരുടെ അഭാവം നികത്താന്‍ അടുത്ത ബാച്ചിലുള്ള കളിക്കാര്‍ പൂര്‍ണമായി തയ്യാറായി ഇരിക്കണം.

വൈഭവ് സൂര്യവംശിക്കു നല്‍കി വരുന്ന പരിശീലനം അതിന്റെ ഭാഗമാണ്. നമ്മള്‍ ഓരോരുത്തരെയായി തിരഞ്ഞെടുത്തതിിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലെ ആവശ്യങ്ങള്‍ക്കു അനുസരിച്ച് അവരെ തയ്യാറാക്കുകയാണെന്നും ഓജ പറഞ്ഞു.

ബെഗളൂരുവില്‍ വൈഭവിന്റെ പരിശീലനം ഒരാഴ്ചയോളം നീളും. അതിനു ശേഷം ഓസ്‌ട്രേസിയന്‍ പര്യടത്തിനു തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനോടൊപ്പം താരം ചേരുകയും ചെയ്യും. വളരെ അഗ്രസീവായ ബാറ്റിങ്‌ശൈലി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വൈഭവിനു ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇനി റെഡ് ബോള്‍ മല്‍സരങ്ങളിലും ഈ തരത്തിലുള്ള ഇംപാക്ടുണ്ടാക്കുകയെന്നതായിരിക്കും അവന്റെ അടുത്ത ലക്ഷ്യമെന്നും ഓജ വ്യക്തമാക്കി.

സ്ഥിരത പ്രധാനം

വൈഭവ് സൂര്യവംശിക്കു നേരിടുന്ന ആദ്യ ബോളില്‍ തന്നെ ആക്രമിച്ചു കളിക്കാനുള്ള ശേഷിയുണ്ട്. ഇതു ടി20യിലും ഏകദിനങ്ങളിലുമെല്ലാം വലിയ പോസിറ്റീവ് തന്നെയാണ്. നിങ്ങള്‍ ഇതു കഴിഞ്ഞ ഐപിഎല്ലിലും അണ്ടര്‍ 19 തലത്തിലും വിജയ് ഹസാരെയിലുമെല്ലാം കാണുകയും ചെയ്തു.

VAIBHAV SURYAVANSHI

പക്ഷെ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റുകളില്‍ പ്രകടനത്തില്‍ ഇടിവുണ്ടാിട്ടുണ്ട്. ആ സ്ഥിരത ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റുകളിലും കൊണ്ടു വരികയെന്നതാണ് ലക്ഷ്യം. അവന്‍ 10 ഇന്നിങ്‌സുകളില്‍ കളിക്കുകയാണെങ്കില്‍ 7-8ലെങ്കിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കണമെന്നും മനീഷ് ഓജ കൂട്ടിച്ചേര്‍ത്തു.

അസാധാരണ കഴിവുള്ള താരമാണ് വൈഭവെന്നതില്‍ സംശയമില്ല. വൈഭവിന്റെ കഴിവിനെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനിയാണ് ബിസിസിഐ ഇപ്പോള്‍ പ്രത്യേക പരിശീലനം നല്‍കി വരുന്നത്.

ബാറ്റിങില്‍ മാത്രം കേന്ദ്രീകരിക്കുകയല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്. താരത്തിന്റെ ഫിറ്റ്‌നസ്, ഫീല്‍ഡിങ് എന്നിവയടക്കം എല്ലാ മേഖലയിലും കൂടുതല്‍ മാറ്റം കൊണ്ടുവരാനാണ് ബിസിഐയുടെ ശ്രമം.

Story first published: Monday, August 11, 2025, 14:21 [IST]
Other articles published on Aug 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+