Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

U19 Asia Cup: 76, 67!! സെമിയിലും വൈഭവ് ഷോ... റോയല്‍സില്‍ ഓപ്പണിങ് റോള്‍ കിട്ടുമോ?

ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വീണ്ടുമൊരു തീപ്പൊരി ഫിഫ്റ്റിയുമായി ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുകയാണ് കൗമാര വിസ്മയം വൈഭവ് സൂര്യവന്‍ഷി. ശ്രീലങ്കയുമായുള്ള സെമിയിലാണ് 13 കാരനായ ഇടംകൈയന്‍ ഓപ്പണര്‍ ഇടിവെട്ട് ഫിഫ്റ്റിയോടെ കസറിയത്. ഐപിഎല്‍ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് എന്തുകൊണ്ട് തനിക്കായി 1.1 കോടി മുടക്കിയെന്നു അടിവരയിടുന്നതായിരുന്നു വൈഭവിന്റെ പ്രകടം.

സെമിയില്‍ ലങ്കയെ ഏഴു വിക്കറ്റിനു തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ ടീം രാജകീയമായി തന്നെ ഫൈനലിലേക്കു കുതിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ 46.2 ഓവറില്‍ 173 റണ്‍സിനു പുറത്താവുകയായിരുന്നു. മറുപടിയില്‍ ഈ ലക്ഷ്യത്തിലെത്താന്‍ ഇന്ത്യക്കു വെറും 21.4 ഓവറുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.

VAIBHAV SURYAVANSHI

ഹീറോയായി വൈഭവ്

സെമിയില്‍ ശ്രീലങ്കന്‍ ബൗളിങ് ആക്രമണത്തെ നിഷ്പ്രഭമാക്കുന്നതായിരുന്നു വൈഭവ് സൂര്യവന്‍ഷിയുടെ തീപ്പൊരി ഇന്നിങ്‌സ്. വെറും 36 ബോളില്‍ താരം അടിച്ചെടുത്തത് 67 റണ്‍സാണ്. ആറു ഫോറും അഞ്ചു സിക്‌സറുകളുമടക്കമാണിത്. 186.11 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും വൈഭവിനുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയാണിത്.

ഓപ്പണിങ് വിക്കറ്റില്‍ ഭൈവ്- ആയുഷ് മാത്രെ ജോടി 91 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ മല്‍സരം ലങ്കയില്‍ നിന്നും വഴുതിപ്പോയിരുന്നു. 28 ബോളില്‍ ഏഴു ഫോറടക്കം 34 റണ്‍സ് നേടിയാണ് മാത്ര പുറത്തായത്. 14ാം ഓവറില്‍ രണ്ടാമനായി വൈഭവ് മടങ്ങുമ്പോഴേക്കേും ഇന്ത്യ 132 റണ്‍സുമായി വിജയമുറപ്പിക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരാട്ടത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ സെമിയില്‍ പാകിസ്താനെ ഏഴു വിക്കറ്റിനു ഞെട്ടിച്ചാണ് ബംഗ്ലാ കടുവകള്‍ ഫൈനലിലേക്കു ടിക്കറ്റ് വാങ്ങിയത്.

വൈഭവിന്റെ പ്രകടനം

കഴിഞ്ഞ മാസം നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ 1.1 കോടി രൂപ മുടക്കി സഞ്ജു സാംസിന്റെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതോടെയാണ് വൈഭവ് സൂര്യവന്‍ഷി വാര്‍ത്തകളില്‍ നിറയുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീമിന്റെ ഭാഗമായ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ബിഹാറില്‍ നിന്നുള്ള ഈ വണ്ടര്‍ കിഡിനെ തേടിയെത്തി.

ഐപിഎല്‍ ലേലത്തിനു പിന്നാലെയാണ് യുഎഇയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി വൈഭവ് കളിക്കാനിറങ്ങിയത്. പക്ഷെ ടൂര്‍ണമെന്റില്‍ താരത്തിന്റെ തുടക്കം നിരാശയോടെയായിരുന്നു. ചിരവൈരികളായ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ വൈഭവ് ഫ്‌ളോപ്പായി. ഒമ്പതു ബോളില്‍ ഒരു റണ്ണെടുത്ത് താരം പുറത്താവുകയായിരുന്നു. കളിയില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു.

VAIBHAV SURYAVANSHI

ഇതോടെ വൈഭവിനായി റോയല്‍സ് വലിയ തുക മുടക്കിയതില്‍ പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ സംശയിച്ചവര്‍ക്കു തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ബാറ്റ് കൊണ്ടു താരം മറുപടി നല്‍കുകയായിരുന്നു. ജപ്പാനെതിരായ രണ്ടാമത്തെ കളിയില്‍ 23 ബോളില്‍ 23 റണ്‍സ് നേടി വൈഭവ് പുറത്തായി.

യുഎഇക്കെതിരേയാണ് താരം തനിനിറം പുറത്തെടുത്തത്. 46 ബോളില്‍ പുറത്താവാതെ 76 റണ്‍സാണ് വൈഭവ് വാരിക്കൂട്ടിയത്. ഇതിനു ശേഷമാണ് ഇപ്പോള്‍ ശ്രീലങ്കയുമായുള്ള സെമിയില്‍ 67 റണ്‍സും താരം കുറിച്ചത്. അടുത്ത ഐപിഎല്‍ സീസണില്‍ വൈഭവിനെ ഓപ്പണറായി രാജസ്ഥാന്‍ റോയല്‍സ് കയറൂരി വിടുമോയെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

യശസ്വി ജയ്‌സ്വാളിനൊപ്പം വൈഭവ് ഓപ്പണറായാല്‍ അതു കിടിലന്‍ ജോടികളായി മാറും. അങ്ങനെ വന്നാല്‍ സഞ്ജുവിനു തന്റെ സ്ഥിരം റോളായ മൂന്നാം നമ്പറിലേക്കു മാറേണ്ടിയും വരും. എന്നാല്‍ സമീപകാലത്തു ഇന്ത്യക്കും കേരളത്തിനും വേണ്ടിയുമെല്ലാം ഓപ്പണിങില്‍ മിന്നിച്ച അദ്ദേഹം ഇതു വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാവുമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

Story first published: Friday, December 6, 2024, 19:05 [IST]
Other articles published on Dec 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+