For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വൈഭവ് സച്ചിന്റെ ലെവല്‍!! അണ്ടര്‍ 19ല്‍ അല്ല കളിക്കേണ്ടത് ആ ടീമില്‍; ആര്‍ച്ചറെപ്പോലും പേടിയില്ല

ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര ബാറ്റിങ് സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന വൈഭവ് സൂര്യവംശയെ എത്രയും വേഗത്തില്‍ സീനിയര്‍ ടീമിലേക്കു കൊണ്ടു വരണമെന്ന് ആവശ്യം. ഐപിഎല്ലില്‍ താരം കളിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഹൈ പെര്‍ഫോമന്‍സ് കോച്ചായ സുബിന്‍ ബറൂച്ചയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലെവവിലേക്കു വരാന്‍ കഴിയുന്ന ബാറ്ററാണ് വൈഭവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റോയല്‍സിന്റെ നെറ്റ്‌സില്‍ ഇംഗ്ലണ്ടിന്റെ അതിവേഗക്കാരനായ പേസര്‍ ജോഫ്ര ആര്‍ച്ചറെ 14 കാരന്‍ തല്ലിപ്പറത്തുന്നത് കണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ടെന്നും ബറുച്ച വെളിപ്പെടുത്തി.

VAIBHAV SURYAVANSHI

സീനിയര്‍ ടീമിലേക്കു വരണം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ ചെറിയ പ്രായത്തില്‍ (16 വയസ്സ്) ഇന്ത്യന്‍ ടീമിലേക്കു വന്നതു പോലെ വൈഭവ് സൂര്യവംശിയും എത്രയും പെട്ടെന്നു സീനിയര്‍ ടീമിലേക്കു വരേണ്ടതു ആവശ്യമാണെന്നു സുബിന്‍ ബറൂച്ച വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പയ്യനെ എത്രയും വേഗത്തില്‍ നമ്മുടെ സീനിയര്‍ ടീമല്‍ കളിപ്പിക്കണം. കാരണം വൈഭവ് സൂര്യവംശി മറ്റൊരു ലെവലിലുളള ക്രിക്കറ്ററാണ്. കുറഞ്ഞത് ഇന്ത്യന്‍ എ ടീമിന്റെ പര്യടനങ്ങളിലെങ്കിലും അവനെ അയക്കൂ. എത്രയും വേഗത്തില്‍ എ ടീമില്‍ അവനെയും ഉള്‍പ്പെടുത്തണം. ഞാനൊരു കാര്യം പറയട്ടെ, ഓസ്‌ട്രേലിയ എക്കെതിരേ സമാപിച്ച പരമ്പരയില്‍ ഇന്ത്യ എയ്ക്കായി കളിച്ചിരുന്നെങ്കില്‍ വൈഭവ് ഡബില്‍ സെഞ്ച്വറി നേടുമായിരുന്നെന്നും ബറൂച്ച ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഐപിഎല്ലിലൂടെ അരങ്ങേറിയ വൈഭവ് കന്നി സീസണില്‍ തന്നെ ഇടിവെട്ട് സെഞ്ച്വറിയുമായി ലോക ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തില്‍ ഓപ്പണറാായി കളിച്ച ഇടംകൈന്‍ താരം വെറും 35 ബോളിലാണ് സെഞ്ച്വറി വാരിക്കൂട്ടിയത്. ഇെേതാടെ പല ബാറ്റിങ് റെക്കോര്‍ഡുകളും ഈ വണ്ടര്‍ കിഡ് കടപുഴക്കുകയും ചെയ്തു.

ഐപിഎല്ലിനു ശേഷം ഇന്ത്യന്‍ അണ്ടര്‍ 19 ടീമുകള്‍ക്കായി നാട്ടിലും പുറത്തുമെല്ലാം കളിച്ചു കൊണ്ടിരിക്കുകയാണ് വൈഭവ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരുടെ ജൂനിയര്‍ ടീമുകള്‍ക്കെതിരേ സെഞ്ച്വറികളും താരം കുറിച്ചു കഴിഞ്ഞു. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനനത്തില്‍ ഇന്ത്യന്‍ എ ടീമിനൊപ്പമാണ് വൈഭവുള്ളത്.

ആര്‍ച്ചറെ കൂളായി നേരിട്ടു

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഇംഗ്ലണ്ടിന്റെ അതിവേഗക്കാരനായ ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിനെ വൈഭവ് സൂര്യവംശി യാതൊരു കൂസലുമില്ലാതെ നേരിടുന്നത് കണ്ട് അന്തം വിട്ടിട്ടുണ്ടെന്നും സുബിന്‍ ബറൂച്ച വെളിപ്പെടുത്തി.

VAIBHAV SURYAVANSHI

കഴിഞ്ഞ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തിലാണ് ബിഹാറില്‍ നിന്നുളള വൈഭവിനെ ഒരു കോടിക്കു മുകളില്‍ ചെലവഴിച്ച് റോയല്‍സ് സ്വന്തമാക്കിയത്. വെറും 14 വയസ്സ് മാത്രമുള്ള താരത്തിനായി റോയല്‍സ് ഇത്ര വലിയ തുക മുടക്കിയപ്പോള്‍ പലരും അമ്പരക്കുകയും ചെയ്തു.

രണ്ടോ, മൂന്നോ സീസണുകള്‍ക്കു ശേഷം മാത്രമേ വൈഭവിനെ റാേയല്‍സ് കളിപ്പിക്കാന്‍ ഇറക്കൂയെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കാരണം ഇത്രയും ചെറിയ പ്രായത്തില്‍ ഐപിഎല്ലിലെ ലോകോത്തര ബൗളര്‍മാ െനേരിടാനുള്ള ശേഷി വൈഭവിനുണ്ടാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

പക്ഷെ ക്യാപ്റ്റനും ഓപ്പണറുമായ സഞ്ജു സാംസണിനു സീസണിന്റെ
പകുതിയോടെ പരിക്കേറ്റപ്പോള്‍ അന്നത്തെ കോച്ചായിരുന്ന രാഹുല്‍ ദ്രാവിഡ് പകരം ഈ റോള്‍ വൈഭവിനെ ഏല്‍പ്പിക്കാന്‍ ധൈര്യം കാണിക്കുകയായിരുന്നു. ഇതിന്റെ കാരണം നെറ്റ്‌സില്‍ താരത്തിന്റെ കണ്ണഞ്ചിക്കുന്ന ബാറ്റിങ് പ്രകടനമായിരുന്നു.

റേയല്‍സിനായി നെറ്റ്‌സില്‍ ബാറ്റ് ചെയ്യവെ ആര്‍ച്ചറിനെ വൈഭവ് പഞ്ഞിക്കിട്ടിരുന്നുവെന്നാണ് ബറൂച്ച പറയുന്നത്. നെറ്റ്‌സില്‍ ബൗള്‍ ചെയ്യുമ്പോള്‍ ആര്‍ച്ചര്‍ ശരിക്കമൊരു പിശാചിനെ പോലെയാണ്. ഒരു ബാറ്റര്‍ തയ്യാറായി നില്‍ക്കുമ്പോള്‍ വാംഅപ്പ് ബോള്‍ അദ്ദേഹം എറിയില്ല. പകരം വളരെ വേഗത്തില്‍, ആവേശത്തോടൊയാണ് ആര്‍ച്ചര്‍ ബൗള്‍ ചെയ്യുക.

ഒരിക്കല്‍ റോയല്‍സിന്റെ നെറ്റ്‌സില്‍ ബാറ്റ് ചെ്യ്യവെ സ്റ്റീവ് സ്മിത്തിന്റെ തലയ്ക്കു ആര്‍ച്ചറുടെ ബോള്‍ കൊണ്ടിരുന്നു. അന്നു അദ്ദേഹത്തിനെതിരേ ബാറ്റ് ചെയ്യാന്‍ സ്മിത്ത് ശരിക്കും ബുദ്ധിമുട്ടുകയും ചെയ്തു. അതിനു ശേഷം പിന്നീടൊരിക്കലും ആര്‍ച്ചര്‍ ബൗള്‍ ചെയ്യവെ സ്മിത്ത് നെറ്റ്‌സില്‍ ഇറങ്ങിയിട്ടുമില്ല.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ നെറ്റ്‌സില്‍ വച്ച് വൈഭവിനെതിരേ ആര്‍ച്ചര്‍ ബൗള്‍ ചെയ്യുമ്പോള്‍ എനിക്കു നല്ല ഭയമുണ്ടായിരുന്നു. പക്ഷെ അവന്‍ ബാക്ക് ഫൂട്ടില്‍ അടിച്ച ഒരു ഷോട്ട് സ്‌റ്റേഡിയത്തിനു പുറത്തു പോയാണ് വീണത്. മുഴുവന്‍ കോച്ചിങ് സ്റ്റാഫുമാര്‍ മാത്രമല്ല, അതു കണ്ട് ്ആര്‍ച്ചര്‍ പോലും ഞെട്ടിയെന്നാണ് ബറൂച്ച പറയുന്നത്.

Story first published: Tuesday, October 7, 2025, 16:30 [IST]
Other articles published on Oct 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+