Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ സീസണ്‍ ഏറ്റവും ബെസ്റ്റ്, 2027ല്‍ സംഭവിക്കുകയിങ്ങനെ!! വൈഭവിന്റെ ഭാവി പറഞ്ഞ് ജ്യോതിഷി

19ാം ഐപിഎല്‍ സീസണില്‍ വ്യക്തിഗത പ്രകടനത്തിലൂടെ ഏറ്റവുമധികം കൈയടി നേടിയ രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍ കിഡ്‌സ് വൈഭവ് സൂര്യവംശിയെ കുറിച്ചുള്ള ജ്യോതിഷിയുടെ പ്രവചനം വൈറല്‍. അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ഇതിനു മുകളിലൊരു പ്രകടനം 15 കാരനില്‍ നിന്നും പ്രതീക്ഷിക്കരുതെന്നാണ് ആദിത്യ അറോറയെന്ന ജ്യോതിഷി എക്‌സില്‍ കുറിച്ചിരിക്കുന്നവത്.

2025ലെ ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍ അരങ്ങേറിയ വൈഭവിനെ സംബന്ധിച്ച് ആദ്യത്തെ ഫുള്‍ സീസണായിരുന്നു ഇത്തവണത്തേത്. ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പുള്‍പ്പെടെ അഞ്ചു വ്യക്തിഗത പുരസ്‌കാരങ്ങളുമായാണ് താരം ഈ സീസണ്‍ അവസാനിപ്പിച്ചത്.

VAIBHAV SOORYAVANSHI

പ്രവചനമറിയാം

രാഹുവിന്റെ സാന്നിധ്യം കാരണമാണ് വൈഭവ് സൂര്യവംശിക്കു ഈ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഇത്രയും ഗംഭീര പ്രകടനം നടത്താന്‍ കഴിഞ്ഞതെന്നാണ് ജ്യോതിഷിയായ ആദിത്യ അറോറുടെ നിരീക്ഷണം.

IND vs AFG: ആദ്യം സഞ്ജു, മറ്റൊരു മലയാളിക്ക് കൂടി ഗില്ലിന്റെ പണി വരുന്നു!! പ്ലെയിങ് 11 ഇങ്ങനെ

IND vs AFG: ആദ്യം സഞ്ജു, മറ്റൊരു മലയാളിക്ക് കൂടി ഗില്ലിന്റെ പണി വരുന്നു!! പ്ലെയിങ് 11 ഇങ്ങനെ

' രാഹു നിങ്ങള്‍ക്ക് തരുമ്പോള്‍ നിങ്ങള്‍ ഒറ്റരാത്രികൊണ്ട് കോടീശ്വരനോ ശത കോടീശ്വരനോ ആയി മാറും. കാരണം രാഹു കലിയുഗത്തിലെ രാജാവാണ്. വൈഭവ് സൂര്യവംശിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.

രണ്ടു വര്‍ഷം മുമ്പ് താരത്തിന്റെ ആസ്തി പൂജ്യത്തോടടുത്തായിരിക്കാം. ഈ വര്‍ഷം അവസാനത്തോടെ 15 വയസ്സില്‍ തന്നെ ആസ്തി 10-30 കോടി ആയി മാറിയേക്കുകയും ചെയ്യും. എന്നാല്‍ രസകരമായ കാര്യം, രാഹു നിങ്ങള്‍ക്കു നല്‍കുമ്പോള്‍ അതു തന്നെ തിരികെ എടുക്കുകയും ചെയ്യുമെന്നതാണ്.

വലിയ പ്രവചനം (ഐപിഎല്‍ 2027)

1) വൈഭവ് സൂര്യവംശി ഐപിഎല്‍ 2027ല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കില്ല
2) ഇത്തവത്തേത് അദ്ദേഹം നേടുന്ന ഏറ്റവും മികച്ച റണ്‍ റേറ്റാണ്.
3) 2026ലെ പ്രകടനം അടുത്ത ഐപിഎല്ലിലും വൈഭവ് സൂര്യവംശി ആവര്‍ത്തിക്കുമെന്നു കരുതി താരത്തിനായി 10-40 കോടി മുടക്കുകയാണെങ്കില്‍ അതു അവര്‍ക്കു നഷ്ടം വരുത്തും.
4) ഏപ്രില്‍ 30ന് മുമ്പ് 2028ലെ ഐപിഎല്‍ സീസണ്‍ അവസാനിക്കുകയാണെങ്കില്‍ ആ സീസണിലും വൈഭവ് സൂര്യവംശിക്കു മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയില്ല.
5) ഇത്തവണത്തെ ഐപിഎല്‍ വൈഭവ് സൂര്യവംശിയുടെ കരിയറിലെ ഏറ്റവും മികച്ചതായി തുടരാന്‍ സാധ്യതയുണ്ട്.
6) ഈ വര്‍ഷം നവംബര്‍ വരെ വൈഭവ് സൂര്യവംശി ഒരുപാട് പണം സമ്പാദിക്കുകയും ചെയ്യും.

കാരണം രാഹു നിങ്ങളെ ഭ്രമിപ്പിക്കുന്നു. ഈ ചെറിയ പ്രായത്തില്‍ നിങ്ങള്‍ക്ക് ഇത്രയുമധികം ശ്രദ്ധയും വിജയങ്ങളുമെല്ലാം ലഭിക്കുമ്പോള്‍ അതു ഉള്‍ക്കൊള്ളാനും കഴിയില്ല.

Asian Games 2026: വൈഭവ്- അഭി ഓപ്പണിങ്, നയിക്കാന്‍ സഞ്ജു തന്നെ!! ഈ ടീമെങ്കില്‍ സ്വര്‍ണമുറപ്പ്

Asian Games 2026: വൈഭവ്- അഭി ഓപ്പണിങ്, നയിക്കാന്‍ സഞ്ജു തന്നെ!! ഈ ടീമെങ്കില്‍ സ്വര്‍ണമുറപ്പ്

അത് അയാളുടെ വിധി നിര്‍ണയത്തെ മറയ്ക്കും, അത് മനസ്സില്‍ പുകമറ സൃഷ്ടിക്കുകയും ശ്രദ്ധ നഷ്ടപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്യും. രാഹുവിന്റെ ഏറ്റവും വലിയ സമ്മാനവും ഏറ്റവും വലിയ ശാപവും ഒന്നുതന്നെയാണ്: പെട്ടെന്നുള്ള വിജയം'- ഇങ്ങനെയായിരുന്നു എക്‌സില്‍ അദ്ദേഹത്തിന്റെ പോസ്റ്റ്.

VAIBHAV SOORYAVANSHI

അവിശ്വസനീയ പ്രകടനം

രാജസ്ഥാന്‍ റോയല്‍സിനായി ഈ ഐപിഎല്‍ സീസണില്‍ അവിശ്വസനീയ പ്രകടനമാണ് വൈഭവ് സൂര്യവംശി നടത്തിയതെന്നു നിസംശയം പറയാം. യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ റിയാന്‍ പരാഗുമടക്കമുള്ളവര്‍ ബാറ്റിങില്‍ ഫ്‌ളോപ്പായപ്പോള്‍ റോയല്‍സിന ഏറെക്കുറെ തനിച്ച് തോളിലേറ്റിയാണ് രണ്ടാം ക്വാളിഫയറില്‍ വരെ വൈഭവ് എത്തിച്ചത്. അല്ലായിരുന്നങ്കില്‍ വൈഭവ് പ്ലേഓഫില്‍ പോലും എത്തുമായിരുന്നോ എന്ന കാര്യവും സംശയമാണ്.

16 മല്‍സരങ്ങളില്‍ നിന്നും 776 റണ്‍സ് വാരിക്കൂട്ടിയാണ് 15കാരന്‍ ഈ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിന് അവകാശിയായത്. ഒരു സെഞ്ച്വ്വറിയും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമടക്കാണിത്. 237.30 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റും വൈഭവിനുണ്ടായിരുന്നു.

Story first published: Wednesday, June 3, 2026, 11:31 [IST]
Other articles published on Jun 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+