For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റിലെ 5 ഭാവി ഹീറോസ് ആരൊക്കെ? എഐ പ്രവചനമിങ്ങനെ, അഭിഷേകില്ല!!

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു നെഞ്ചിലേറ്റാനും അവരെ ആവേശക്കൊടുമുടി കയറ്റാനും ഓരോ കാലത്തും പുതിയ ഹീറോസ് പിറവിയെടുത്തിട്ടുണ്ട്. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി തുടങ്ങി ഇതിഹാസങ്ങളില്‍ നിന്നും ഇതിഹാസങ്ങളിലേക്കു ബാറ്റണ്‍ കൈമാറി കൊണ്ടിരിക്കുകയാണ്.

ഇനി ഭാവിയില്‍ ആരൊക്കെയാവും ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ നക്ഷത്രങ്ങളായി മാറുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഐപിഎല്ലിന്റെ വരവിനു ശേഷം പ്രതിഭാശാലികളായ ഒരുപിടി യുവതാരങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. പക്ഷെ ചിലര്‍ ഒന്നോ, രണ്ടോ സീസണുകള്‍ക്കു ശേഷം അപ്രത്യക്ഷരാവുകയാണ്.

VAIBHAV AYUSH

മറ്റു ചിലരാവട്ടെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിക്കൊണ്ടിരക്കുകയാണ്. ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഹീറോസായി മാറിയേക്കാവുന്ന അഞ്ചു താരങ്ങളെ കുറിച്ച് പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ലിസ്റ്റില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നു നോക്കാം.

അവന്‍ ഓപ്പണ്‍ ചെയ്യരുത്!! പകരം ഉര്‍വില്‍; പവര്‍പ്ലേയില്‍ ജയമുറപ്പ്; ചെന്നൈ 11 മാറ്റൂയെന്ന് അശ്വിന്‍അവന്‍ ഓപ്പണ്‍ ചെയ്യരുത്!! പകരം ഉര്‍വില്‍; പവര്‍പ്ലേയില്‍ ജയമുറപ്പ്; ചെന്നൈ 11 മാറ്റൂയെന്ന് അശ്വിന്‍

വൈഭവ് സൂര്യവംശി

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ വണ്ടര്‍കിഡെന്നു വിളിക്കപ്പെടുന്ന 15 കാരന്‍ വൈഭവ് സൂര്യവംശിയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ ലോക ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയമായി ഈ ഇടംകൈയന്‍ ബാറ്റര്‍ മാറിക്കഴിഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ തുടരെ രണ്ടാം സീസണിലും കസറുകയാണ് വൈഭവ്. കഴിഞ്ഞ വര്‍ഷം 35 ബോളില്‍ സെഞ്ച്വറിയോടെ ചരിത്രം കുറിച്ച താരം ഇത്തവണ 36 ബോളിലും സെഞ്ച്വറി കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമുകളുടെ ഭാഗമായ വൈഭവ് ഈ വര്‍ഷം അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു.

വൈാകാതെ തന്നെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും വൈഭവിന് വിളിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഭയോടു നീതി പുലര്‍ത്തുന്നതിനൊപ്പം ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തിയാല്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ കൗമാര താരത്തിനു സാധിക്കും.

ടി20 കരിയര്‍ തീര്‍ന്നു!! ടീം ഇന്ത്യയില്‍ ഇവര്‍ക്ക് ഇനി ചാന്‍സില്ല? ഗില്ലടക്കം ലിസ്റ്റില്‍ടി20 കരിയര്‍ തീര്‍ന്നു!! ടീം ഇന്ത്യയില്‍ ഇവര്‍ക്ക് ഇനി ചാന്‍സില്ല? ഗില്ലടക്കം ലിസ്റ്റില്‍

ആയുഷ് മാത്രെ

ഈ ലിസ്റ്റിലെ രണ്ടാമനായി എഐ ചൂണ്ടിക്കാട്ടിയത് ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ കൂടിയായ 18 കാരനായ അഗ്രസീവ് ബാറ്റര്‍ ആയുഷ് മാത്രെയാണ്. നിലവില്‍ ജൂനിയര്‍ ടീമിനെ മൂന്നു ഫോര്‍മാറ്റുകളിലും നയിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹമാണ്. ഈ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായതും മാത്രെയ്ക്കു കീഴില്‍ തന്നെ.

രോഹിത് ശര്‍മയുടെ അതേ ബാറ്റിങ് ശൈലി പിന്തുടരന്നതിനാല്‍ തന്നെ ജൂനിയര്‍ ഹിറ്റ്മാനെന്നും മാത്രെയെ ആരാധകര്‍ വിശേഷിപ്പിക്കാറുണ്ട്. എല്ലാ ഫോര്‍മാറ്റിനും അനുയോജ്യമായ ശൈലിയാണ് താരത്തിന്റേത്. മികച്ച ബാറ്റിങ് ടെക്‌നിക്കും മാത്രെയ്ക്കുണ്ട്. ഇന്ത്യയുടെ അടുത്ത ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായും മാേ്രത വന്നേക്കുകയും ചെയ്യും.

പ്രിയാന്‍ഷ് ആര്യ

ഐപിഎല്ലിലെ സ്‌ഫോടനാത്മക ബാറ്റിങിലൂടെ ശ്രദ്ധേയനായ പഞ്ചാബ് കിങ്‌സിന്‍െ ഇടംകൈയന്‍ ബാറ്റര്‍ പ്രിയാന്‍ഷ് ആര്യയാണ് ലിസ്റ്റിലെ മൂന്നാമന്‍. അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന ഫിയര്‍ലെസ് ബാറ്ററാണ് അദ്ദേഹം.

വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ എന്നിവരേക്കാള്‍ സാങ്കേതിക മികവുള്ള പെര്‍ഫെക്ട് ബാറ്ററെന്നായിരുന്നു പ്രിയാന്‍ഷിനെ മുന്‍ സ്പിന്‍ ഇതിഹാസം ആര്‍ അശ്വിന്‍ അടുത്തിടെ വിശേഷിപ്പിച്ചത്.

PRIYANSH ARYA

സമീര്‍ റിസ്വി

ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഇപ്പോള്‍ ഐപിഎല്ലില്‍ എത്തിയ ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയ സമീര്‍ റിസ്വിയാണ് ലിസ്റ്റിലുള്ള്

നാലാമത്തെ താരം. ആഭ്യന്തര ക്രിക്കറ്റില്‍ വളരെ മികച്ച ട്രാക്ക് റെക്കോര്‍ഡാണ് 20 കാരനായ താരത്തിനുള്ളത്. ഭാവിയില്‍ ഇന്ത്യയുടെ വളരെ മികച്ചൊരു മധ്യനിര ബാറ്ററായി റിസ്വി മാറിയേക്കും.

IND vs AFG: സഞ്ജു റിട്ടേണ്‍സ്!! കംബോജിനും കോള്‍? ബുംറയില്ല; ഏകദിനത്തില്‍ ടീമിങ്ങനെIND vs AFG: സഞ്ജു റിട്ടേണ്‍സ്!! കംബോജിനും കോള്‍? ബുംറയില്ല; ഏകദിനത്തില്‍ ടീമിങ്ങനെ

അഞ്ചില്‍ 3 പേര്‍

ഭവിയിലെ സൂപ്പര്‍ താരങ്ങളായേക്കാവുന്നവരുടെ ലിസ്റ്റില്‍ അഞ്ചാം നമ്പറില്‍ ഒരാളുടെ പേര് എടുത്തു പറയാന്‍ എഐ തയ്യാറായില്ല. പകരം മൂന്നു കളിക്കാരെ ഓപ്ഷനുകളായി നല്‍കിയിരിക്കുകയാണ്.

ഇടംകൈയന്‍ ബാറ്ററും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ പ്രശാന്ത് വീര്‍, യുവ വിക്കറ്റ് കീപ്പറും അഗ്രസീവ് ബാറ്ററുമായ ആംഗ്രിഷ് രഘുവംശി, മറ്റൊരു യുവ കീപ്പര്‍ ബാറ്ററായ റോബിന്‍ മിന്‍സ് എന്നിവരുമാണ് മറ്റു രണ്ടു പേര്‍, ഇതിലൊരാള്‍ ഭാവിയില്‍ സൂപ്പര്‍ താരമാവുമെന്നും എഐ പ്രവചിക്കുന്നു.

Story first published: Wednesday, May 13, 2026, 22:12 [IST]
Other articles published on May 13, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+