For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വൈഭവ്- പ്രിയാന്‍ഷ് ഓപ്പണിങ്!! ടീമില്‍ വിഘ്‌നേഷും; ബംഗ്ലാദേശിനെതിരേ അണ്‍ക്യാപ്ഡ് 11

ഒരുപാട് മികച്ച താരോദയങ്ങള്‍ക്കു ഈ സീസണിലെ ഐപിഎല്‍ വേദിയായിക്കഴിഞ്ഞു. 14 കാരനായ വൈഭവ് സൂര്യവംശി മുതല്‍ 17 വയസ്സുള്ള ആയുഷ് മാത്രെ വരെ ഇക്കൂട്ടത്തിലുണ്ട്. അധികം വൈകാതെ തന്നെ അണ്‍ക്യാപ്ഡ് താരങ്ങളായ ഇവരില്‍ പലരെയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാന്‍ സാധിച്ചേക്കുകയും ചെയ്യും. ചില കളിക്കാര്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനു വേണ്ടി ഇതിനകം കളിക്കുകയും ചെയ്തിട്ടുണ്ട്.

ഐപിഎല്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ അടുത്ത ടി20 പരമ്പര നടക്കാനിരിക്കുന്നത് ആഗസ്റ്റില്‍ ബംഗ്ലാദേശുമായിട്ടാണ്. ഏഷ്യാ കപ്പും അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പുമെല്ലാം നടക്കാനിരിക്കുന്നതിനാല്‍ ഏറെ ഗൗരവത്തോടെയായിരിക്കും ഈ പരമ്പരയെ ഇന്ത്യന്‍ ടീം കാണുകയെന്നുറപ്പാണ്.

ഈ സീസണിലെ ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കസറിയ അണ്‍ക്യാപ്ഡ് താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ഇന്ത്യന്‍ ടീമിനെ ഈ പരമ്പരയില്‍ ഇറക്കിയാല്‍ എങ്ങനെയിരിക്കും? ബംഗ്ലാദേശിനെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള ഈ അണ്‍ക്യാപ്ഡ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

VAIBHAV SURYAVANSHI

ടോപ്പ് ത്രീയില്‍ ഇവര്‍

ഇന്ത്യന്‍ അണ്‍ക്യാപ്ഡ് ഇലവന്റെ ടോപ്പ് ത്രീയിലേക്കു വന്നാല്‍ ഓപ്പണിങിലുള്ളത് വൈഭവ് സൂര്യവംശിയും പ്രിയാന്‍ഷ് ആര്യയുമാണ്. ഇത്തവണത്തെ ഐപിഎല്ലിലൂടെ അരങ്ങേറുകയും കന്നി സീസണില്‍ തന്നെ സെഞ്ച്വറിയുമായി വരവറിയിക്കുകയും ചെയ്തിട്ടുള്ള താരങ്ങളാണ് ഇരുവരും.

വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാനുള്ള മിടുക്കാണ് ഇടംകൈയന്‍ ബാറ്റര്‍മാരായ പ്രിയാന്‍ഷിനെയും വൈഭവിനെയും സ്‌പെഷ്യലാക്കി മാറ്റുന്നത്. ഈ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കു വഹിക്കുന്നയാളാണ് പ്രിയാന്‍ഷ്. ഈ സീസണില്‍ പഞ്ചാബിന്റെ 11 മല്‍സരങ്ങളിലും അദ്ദേഹം കളിച്ചു കഴിഞ്ഞു. 192.77 സ്‌ട്രൈക്ക് റേറ്റില്‍ 347 റണ്‍സ് പ്രിയാന്‍ഷിന്റെ അക്കൗണ്ടിലുണ്ട്.

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിന്റെ പകരക്കാരനായി വന്ന് ഓപ്പണിങില്‍ സാന്നിധ്യമറിയിച്ച താരമാണ് 14കാരനായ വൈഭവ്. വെറും 35 ബോളിലാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ താരം സെഞ്ച്വറി കണ്ടെത്തിയത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയടക്ക പല റെക്കോര്‍ഡുകളും വൈഭവ് പഴങ്കഥയാക്കുകയും ചെയ്തു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 209.45 സ്‌ട്രൈക്ക് റേറ്റില്‍ 155 റണ്‍സാണ് വൈഭവ് ഇതിനകം നേടിയത്.

ഈ ഇന്ത്യന്‍ ഇലവനിലെ മൂന്നാമന്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ 17 കാരനായ ഓപ്പണര്‍ ആയുഷ് മാത്രെയാണ്. പകരക്കാരനായി ടീമിലെത്തിയ താരം ഇതിനകം മിന്നുന്ന പ്രകടനത്തിസൂടെ ടീമിന്റെ ഭാവി വാഗ്ദാനമായി മാറിക്കഴിഞ്ഞു. നാലു മല്‍സരങ്ങളില്‍ നിന്നും 185.22 സ്‌ട്രൈക്ക്‌റേറ്റില്‍ മാത്രെ നേടിയത് 163 റണ്‍സാണ്.

VIGNESH PUTHUR

മധ്യനിര, ബൗളിങ് ലൈനപ്പ്

ഐപിഎല്ലിലെ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ നാലാം നമ്പറില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ആയുഷ് ബദോനിയാണ്. ടീമിനെ നയിക്കുന്നതും അദ്ദഹം തന്നെ. അഞ്ചു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ പ്രഭ്‌സിമ്രന്‍ സിങ്, നെഹാല്‍ വദേര, വിപ്രജ് നിഗം എന്നിവരുമുണ്ട്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനായി ഈ സീസണില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും 252 റണ്‍സ് സ്‌കോര്‍ ചെയ്ത ബദോനി മികച്ച ഫോമിലാണ്. പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമായ പ്രഭ്‌സിമ്രന്‍ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 11 മല്‍സരങ്ങളില്‍ നിന്നും 437 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു.

പഞ്ചാബിന്റെ തന്നെ താരമാ വദേര ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 210 റണ്‍സും നേടിയിട്ടുണ്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വിപ്രാജ് ആറിന്നിങ്‌സുകളില്‍ നിന്നും 104 റണ്‍സും ഒമ്പതു വിക്കറ്റുകളും സ്വന്തമാക്കി കഴിഞ്ഞു.

ഇനി ഇലവന്റെ ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ സ്പിന്‍ നിരയിലുള്ള മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍, എല്‍എസ്ജിയുടെ ദിഗ്വേഷ് റാട്ടി എന്നിവരാണ്. പേസ് നിരയില്‍ അശ്വനി കുുമാര്‍ അല്ലെങ്കില്‍ പ്രിന്‍സ് യാദവ് എന്നിവരിലൊരാളെ ഉള്‍പ്പെടുത്താം. മറ്റൊരു പേസര്‍ കെകെആറിന്റെ വൈഭവ് അറോറയുമാണ്. മുംബൈക്കായി അഞ്ചു കളിയില്‍ ആറു വിക്കറ്റുകളാണ് വിഘ്‌നേഷ് പിഴുതത്. എല്‍എസ്ജിക്കായി ദിഗ്വേഷ് 12 വിക്കറ്റുകളും വീഴ്ത്തി.

ഐപിഎല്ലിലെ ഇന്ത്യന്‍ അണ്‍ക്യാപ്ഡ് 11

പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ, ആയുഷ് ബദോനി (ക്യാപ്റ്റന്‍), പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍), നെഹാല്‍ വദേര, വിപ്രജ് നിഗം, ദിഗ്വേഷ് റാട്ടി, വിഘ്‌നേഷ് പുത്തൂര്‍, അശ്വനി കുമാര്‍ / പ്രിന്‍സ് യാദവ്, വൈഭവ് അറോറ.

Story first published: Monday, May 5, 2025, 11:34 [IST]
Other articles published on May 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+