Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

31 ബോളില്‍ 86!! അമ്പമ്പോ വൈഭവ്, റെക്കോര്‍ഡ് മഴ; ഗംഭീറിന്റെ വിളിയെത്തുമോ?

നോര്‍താംപ്റ്റണ്‍: ഐപിഎല്ലിനു ശേഷം ഇന്ത്യന്‍ ജൂനിയര്‍ ടീമിനൊപ്പവും തീപ്പൊരി പ്രകടനം തുടരുകയാണ് കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി. ഇംഗ്ലണ്ടിനെതിരായ മൂന്നാം മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി സ്‌ഫോടനാത്മക പ്രകടനം നടത്തിയാണ് 14 കാരന്‍ ക്രീസ് വിട്ടത്.

ഓപ്പണിങില്‍ ഇറങ്ങിയ ഇടംകൈയന്‍ ബാറ്റര്‍ 86 റണ്‍സുമായി ടീമിന്റെ ഹീറോയായി മാറി. വെറും 31 ബോളുകളിലായിരുന്നു വൈഭവിന്റെ സംഹാരതാണ്ഡവം. ഈ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിനു തകര്‍ത്തുവിട്ട ഇന്ത്യ അഞ്ചു ഏകദിനങ്ങളുടെ പരമ്പരയില്‍ 2-1നു മുന്നിലെത്തുകയും ചെയ്തു.

VAIBHAV SURYAVANSHI

കൊടുങ്കാറ്റായി വൈഭവ്

269 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്കു വേണ്ടി വൈഭവ് സൂര്യവംശി കൊടുങ്കാറ്റായി മാറുകയായിരുന്നു. ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തെ ഒരു കൂസലുമില്ലാതെ ഈ ഇടംകൈയന്‍ ബാറ്റര്‍ പഞ്ഞിക്കിട്ടു. 31 ബോളുകള്‍ നേരിട്ട വൈഭവിന്റെ ഇന്നിങ്‌സില്‍ ഒമ്പതു കൂറ്റന്‍ സിക്‌സറുകളും ആറു ഫോറുകളുമുള്‍പ്പെട്ടിരുന്നു. 277.41 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലാണ് വൈഭവ് അഴിഞ്ഞാടിയത്. ഫിഫ്റ്റിയിലെത്താന്‍ വെറും 20 ബോളുകള്‍ മാത്രമേ താരത്തിനു വേണ്ടി വന്നുള്ളൂ.

ഈ ഇന്നിങ്‌സോടെ വമ്പനൊരു ലോക റെക്കോര്‍ഡും താരം പഴങ്കഥയാക്കിയിരിക്കുകയാണ്. യൂത്ത് ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 80 പ്ലസ് റണ്‍സ് നേടിയ താരമായാണ് വൈഭവ് മാറിയത്. 2004ല്‍ ഇന്ത്യയുടെ തന്നെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന സ്ഥാപിച്ച റെക്കോര്‍ഡ് 21 വര്‍ഷങ്ങള്‍ക്കു ശേഷം പഴങ്കഥയാവുകയും ചെയ്തു.

അന്നു സ്‌കോട്ട്‌ലാന്‍ഡുമായുള്ള കളിയില്‍ ഇന്ത്യന്‍ എ ടീമിനായി 38 ബോളില്‍ 90 റണ്‍സുമായാണ് റെയ്‌ന ചരിത്രം കുറിച്ചത്. 236.84 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. ഒരിക്കലും തകരാനിടയില്ലെന്നു കരുതപ്പെട്ടിരുന്ന ആ റെക്കോര്‍ഡിനാണ് വൈഭവ് ഇപ്പോള്‍ അവകാശിയായിരിക്കുന്നത്. ഈ റെക്കോര്‍ഡ് മാത്രമല്ല, സിക്‌സറുടെ എണ്ണത്തിലും മറ്റൊരു റെക്കോര്‍ഡ് രാജസ്ഥാന്‍ റോയല്‍സ് താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി ഒരു മല്‍സരത്തില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന റെക്കോര്‍ഡാണ് വൈഭവിനെ തേടിയെത്തിയത്. 2009ല്‍ ഓസ്‌ട്രേലിയക്കെതിരേ മന്‍ദീപ് സിങ് എട്ടു സിക്‌സറുകളടിച്ചതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് ഒമ്പതായി വൈഭവ് തിരുത്തിയത്. യൂത്ത് ഏകദിനത്തിന്റെ ചരിത്രത്തില്‍ ഒമ്പതു സിക്‌സറുകള്‍ ഒരു താരം നേടുന്നതും ഇതാദ്യമാണ്.

VAIBHAV SURYAVANSHI

ഇതുകൊണ്ടും തീര്‍ന്നില്ല റെക്കോര്‍ഡുകളുടെ ചാകര. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി യൂത്ത് ഏകദിനത്തില്‍ വൈഭവ് ഫിഫ്റ്റി നേടിയിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ വീണ്ടുമൊരു ഫിഫ്റ്റി കൂടി കുറിച്ചതോടെ ഒന്നിലേറെ ഫിഫ്റ്റികളുള്ള ഏറ്റവും പ്രായം കുറഞ്ഞ താരമായും ഈ 14 കാരന്‍ മാറിയിട്ടുണ്ട്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുപ്പായത്തില്‍ സെഞ്ച്വറിയടക്കം നേടി മാജിക്കല്‍ പ്രകടനം നടത്തിയ ശേഷമാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പം വൈഭവ് ഇംഗ്ലണ്ടിലെത്തിയത്. ഐപിഎല്ലില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെ താരം തുടങ്ങുകയായിരുന്നു.

ആദ്യ ഏകദിനത്തില്‍ വെറും 19 ബോളില്‍ വൈഭവ് വാരിക്കൂട്ടിയത് 48 റണ്‍സാണ്. രണ്ടാം ഏകദിനത്തിലും താരം മോശമാക്കിയില്ല. 34 ബോളില്‍ 45 റണ്‍സ് അടിച്ചെടുത്തു. അതിനു ശേഷമാണ് മൂന്നാമങ്കത്തില്‍ വൈഭവ് ഈ പര്യടനത്തിലെ ഏറ്റവും ഗംഭീര ഇന്നിങ്‌സ് കളിച്ചിരിക്കുന്നത്.

Story first published: Thursday, July 3, 2025, 6:51 [IST]
Other articles published on Jul 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+