Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വപ്‌നം കണ്ടത് ടീം ഇന്ത്യയുടെ വിളി... പക്ഷെ ഇടം നേടിയത് നേപ്പാള്‍ ടീമില്‍

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കാന്‍ സ്വപ്‌നം കണ്ടു നടന്ന താരത്തിന് നേപ്പാള്‍ ദേശീയ ടീമിലേക്കു വിളി. ഉത്തരാഖണ്ഡില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ ഇഷാന്‍ പാണ്ഡെയാണ് നേപ്പാള്‍ ക്രിക്കറ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ജൂനിയര്‍ തലത്തിലും പിന്നീട് കോളേജ് തലത്തിലുമെല്ലാം പല ടൂര്‍ണമെന്റുകളിലും ഇടംകൈയന്‍ ബാറ്റ്‌സ്മാനായ പാണ്ഡെ കളിച്ചിട്ടുണ്ട്. നേപ്പാളിലെ കാഠ്മണ്ഡുവില്‍ എംബിബിഎസിനു പഠിക്കാന്‍ ചേര്‍ന്നതാണ് താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത്.

ishaan

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നേപ്പാളിലെത്തിയ പാണ്ഡെ ഇവിടെ പഠനത്തോടൊപ്പം ക്രിക്കറ്റും കൊണ്ടു പോവുകയായിരുന്നു. കോളേജ് മാനേജ്‌മെന്റിന്റെ ഉറച്ച പിന്തുണയും താരത്തിനു പ്രചോദനമായി. അതിരാവിലെയും വൈകീട്ടും താന്‍ ബാറ്റിങ് പരിശീലനം നടത്താറുണ്ടായിരുന്നുവെന്ന പാണ്ഡെ പറയുന്നു. ഇതാണ് ഈ വര്‍ഷം നേപ്പാളിന്റെ അണ്ടര്‍ 19 ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ തിരഞ്ഞെടുക്കപ്പെടാന്‍ കാരണം. ഇപ്പോഴിതാ നേപ്പാളിന്റെ സീനിയര്‍ ടീമിലേക്കും തന്നെ വിളിച്ചിരിക്കുന്നതായി താരം കൂട്ടിച്ചേര്‍ത്തു.

തനിക്കിതു സ്വപ്‌നസാഫല്യമാണെന്നു പാണ്ഡെ വ്യക്തമാക്കി. കുട്ടിക്കാലം മുതല്‍ താന്‍ മാതാപിതാക്കളുടെ പിന്തുണയോടു കൂടി നടത്തിയ പ്രയത്‌നത്തിന്റെ വിജയം കൂടിയാണിത്. ഇപ്പോള്‍ മീഡിയം ഫാസ്റ്റ് ബൗളിങും പ്രതിരോധാത്മക ബാറ്റിങ് ടെക്‌നിക്കുകളും താന്‍ പരിശീലിച്ചു കൊണ്ടിരിക്കുകയാണന്നും താരം പറയുന്നു.

Story first published: Tuesday, September 24, 2019, 15:12 [IST]
Other articles published on Sep 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+