Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉപുല്‍ 'തരംഗം', ബംഗ്ലാ കടുവകളെ വിരട്ടി ശ്രീലങ്ക- ഇന്ത്യയെ പിന്തള്ളി തലപ്പത്ത്

റായ്പൂര്‍: റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റില്‍ ശ്രീലങ്ക ലെജന്റ്‌സിനു ഉജ്ജ്വല വിജയം. പത്താമത്തെ മല്‍സരത്തില്‍ ബംഗ്ലാദേശ് ലെജന്റ്‌സിനെയാണ് തിലകരത്‌നെ ദില്‍ഷന്‍ നയിച്ച ലങ്ക കെട്ടുകെട്ടിച്ചത്. 42 റണ്‍സിനായിരുന്നു ലങ്കന്‍ വിജയം. ഇതോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ലങ്ക ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ലങ്കയ്ക്കു 16ഉം ഒരു ഒരു മല്‍സരം കുറച്ചുകളിച്ച ഇന്ത്യക്കു 12ഉം പോയിന്റാണുള്ളത്.

1

അതേസമയം, ബംഗ്ലാദേശിനെ സംബന്ധിച്ച് ടൂര്‍ണമെന്റിലെ ഹാട്രിക് പരാജയമാണ് നേരിട്ടത്. ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. ഇന്ത്യ ലെജന്റ്‌സ്, ഇംഗ്ലണ്ട് ലെജന്റ്‌സ് എന്നിവരോടാണ് ആദ്യ രണ്ടു മല്‍സരങ്ങളില്‍ ബംഗ്ലാദേശ് പരാജയപ്പെട്ടത്.

വിക്കറ്റ് കീപ്പര്‍ ഉപുല്‍ തരംഗയുടെ വെടിക്കെട്ട് പ്രകടനമാണ് ലങ്കയ്ക്കു മിന്നുന്ന വിജയം സമ്മാനിച്ചത്. 47 ബോളില്‍ 11 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 99 റണ്‍സോടെ തരംഗ പുറത്താവാതെ നിന്നു. തരംഗയുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിനു 180 റണ്‍സെടുത്തു. തരംഗയെക്കൂടാതെ നായകന്‍ ദില്‍ഷന്‍ (33), ചമര സില്‍വ (24) എന്നിവരും ലങ്കന്‍ നിരയില്‍ മോശമല്ലാത്ത പ്രകടനം നടത്തി. എന്നാല്‍ സനത് ജയസൂര്യക്കു (4) തിളങ്ങാനായില്ല.

2

മറുപടിയില്‍ ഈ വിജയലക്ഷ്യം ബംഗ്ലാദേശിന് താങ്ങാവുന്നതിന് അപ്പുറമായിരുന്നു. ആറു വിക്കറ്റിന് 138 റണ്‍സ് മാത്രമെടുത്ത് ബംഗ്ലാദേശ് തോല്‍വി സമ്മതിക്കുകയായിരുന്നു. ഓപ്പണര്‍ നസിമുദ്ദീന്‍ (54) മികച്ച പ്രകടനം നടത്തിയെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. 41 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു നസിമുദ്ദീന്‍ 54 റണ്‍സ് നേടിയത്.

ഓപ്പണിങ് വിക്കറ്റില്‍ നസിമുദ്ദീന്‍- മെഹ്‌റാബ് ഹുസൈന്‍ സഖ്യം 57 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മധ്യനിരയില്‍ നിന്നും കാര്യമായ സംഭാവന ലഭിക്കാതിരുന്നത് തിരിച്ചടിയായി. ഖാലിദ് മഷൂദ് (28), മെഹ്‌റാബ് ഹുസൈന്‍ (27) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ലങ്കയ്ക്കു വേണ്ടി ദില്‍ഷന്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ദമ്മിക പ്രസാദ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്നു രാത്രി നടക്കുന്ന മല്‍സരത്തില്‍ ഇംഗ്ലണ്ട് ലെജന്റ്‌സ് ദക്ഷിണാഫ്രിക്ക ലെജന്റ്‌സുമായി ഏറ്റുമുട്ടും. ഇംഗ്ലണ്ട് കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കു രണ്ടു മല്‍സരങ്ങളില്‍ ഓരോ ജയവും തോല്‍വിയും വീതമാണുള്ളത്.

Story first published: Thursday, March 11, 2021, 10:10 [IST]
Other articles published on Mar 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+