For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫിറ്റ്‌നസ് എന്നാല്‍ യോ യോ ടെസ്റ്റല്ല, കോച്ചായാല്‍ പൊളിച്ചെഴുതും? നിലപാട് വ്യക്തമാക്കി ഗംഭീര്‍

മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് പടിയിറങ്ങാന്‍ പോവുകയാണ്. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇന്ത്യയുടെ പുതിയ പരിശീലകന്‍ ആരാവുമെന്നത് സംബന്ധിച്ച് പല അഭ്യൂഹങ്ങളുമുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ കൃത്യമായൊരു സ്ഥിരീകരണമായിട്ടില്ല. എന്നാല്‍ കൂടുതല്‍ സാധ്യത ഇന്ത്യയുടെ മുന്‍ ഓപ്പണറായ ഗൗതം ഗംഭീറിനാണുള്ളത്. ബിസിസി ഐ സെക്രട്ടറി ജയ് ഷാ ഇത് സംബന്ധിച്ച സൂചനകളും നല്‍കിയിട്ടുണ്ട്.

ടി20 ലോകകപ്പ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ഗംഭീറിനെ മുഖ്യ പരിശീലകനാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ഗംഭീര്‍ വന്നാല്‍ ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് നടത്താന്‍ സാധ്യതയുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ഫിറ്റ്‌നസ് നിലവാരം തീരുമാനിക്കുന്ന യോ യോ ടെസ്റ്റിനെതിരേ ഗംഭീര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. താരങ്ങളുടെ ഫിറ്റ്‌നസ് തീരുമാനിക്കുന്നത് യോ യോ ടെസ്റ്റല്ലെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്.

' ഒരു താരത്തെ സംബന്ധിച്ച് ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ഏതെങ്കിലും ഒരു ടെസ്റ്റ് പാസായാല്‍ ഫിറ്റ്‌നസായി എന്ന് പറയാനാവില്ല. ഞാന്‍ അതിനോയ് യോജിക്കില്ല. ചില താരങ്ങള്‍ ശാരീരികമായി കരുത്തരാവും. ചിലര്‍ക്ക് ജിമ്മില്‍ ഭാരം ഉയര്‍ത്താന്‍ സാധിക്കും. എന്നാല്‍ ചിലര്‍ക്ക് പ്രയാസമുണ്ടാവും. അതുകൊണ്ട് അയാള്‍ ഫിറ്റല്ല എന്ന് പറയാനാവില്ല. ഒരു ടീമിന്റെ ട്രയ്‌നറാണ് താരങ്ങള്‍ ഫിറ്റാണോ അല്ലയോയെന്ന് തീരുമാനിക്കുന്നത്. അല്ലാതെ യോയോ ടെസ്റ്റല്ല.

ഒരു ഘടകം മാത്രമല്ല ഒന്നിന്റേയും അടിസ്ഥാനം. എനിക്ക് ചിലപ്പോള്‍ യോയോ ടെസ്റ്റ് പാസാകാനായേക്കും. എന്നാല്‍ ജിമ്മില്‍ ഭാരം ഉയര്‍ത്താനാവില്ല. അതിന്റെ അര്‍ത്ഥം എനിക്ക് ഫിറ്റ്‌നസില്ലെന്നല്ല. ട്രെയ്‌നറെ ഉപയോഗിച്ച് പ്രശ്‌നമുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. യോയോ ടെസ്റ്റിന്റെ രീതി ശരിയാണെന്ന് തോന്നുന്നില്ല. താരങ്ങളെ തിരഞ്ഞെടുക്കേണ്ടത് ബാറ്റിങ്ങിന്റെയോ ബൗളിങ്ങിന്റെയോ മികവ് അടിസ്ഥാനമാക്കിയാവണം.' ഗംഭീര്‍ പറഞ്ഞു.

shubman gill rinku singh

ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ യോയോ ടെസ്റ്റ് പാസാവേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിരാട് കോലി ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കെയാണ് ഇത് ശക്തമായി നടപ്പിലാക്കിയത്. ഫിറ്റ്‌നസ് ടെസ്റ്റ് പാസാകാത്ത ഒരു താരത്തേയും കോലി ക്യാപ്റ്റനായിരിക്കെ ഇന്ത്യ പരിഗണിച്ചിരുന്നില്ല. യുവരാജ് സിങ്, സഞ്ജു സാംസണ്‍ എന്നിവരെല്ലാം യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടവരാണെന്നതാണ് കൗതുകകരമായ കാര്യം. യോയോ ടെസ്റ്റിനെതിരേ നേരത്തെ തന്നെ പല പ്രമുഖ താരങ്ങളും രംഗത്തെത്തിയിരുന്നു.

ഗംഭീര്‍ പരിശീലകനായാല്‍ ഫിറ്റ്‌നസിന് അമിത പ്രാധാന്യം നല്‍കാതെ പ്രതിഭ നോക്കിയാവും ടീം തിരഞ്ഞെടുപ്പ് ഉണ്ടാവുകയെന്നാണ് ഗംഭീര്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ഇന്നത്തെ പല താരങ്ങളുടേയും ശരീര ഘടന നോക്കുമ്പോള്‍ വളരെ ഫിറ്റാണെന്ന് പറയാനാവില്ല. യോയോ ടെസ്റ്റ് പരിഗണിച്ചാല്‍ കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍ തുടങ്ങിയവരൊക്കെ പ്രയാസപ്പെടും. നായകന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് പോലും ചോദ്യം ഉയര്‍ത്തുന്നതാണ്.

ഇന്ത്യയുടെ മുഖ്യ പരിശീലകനാവുന്നതിനെക്കുറിച്ചും ഗംഭീര്‍ പറഞ്ഞു. ഇന്ത്യയുടെ പരിശീലകനാവുകയെന്നത് വലിയ അംഗീകാരമാണെന്നാണ് ഗംഭീര്‍ പറയുന്നത്. 'ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുകയെന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നതിലും വലിയൊരു അംഗീകാരമില്ല. 140 കോടി ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യയെപ്പോലൊരു ടീമിനെ പരിശീലിപ്പിക്കുന്നതിലും വലുത് എന്താണ് ലഭിക്കുക' ഗംഭീര്‍ പറഞ്ഞു.

ഗംഭീറിന്റെ വരവ് ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് സൃഷ്ടിക്കുമെന്നുറപ്പാണ്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഗംഭീര്‍ തയ്യാറായേക്കും. യുവതാരങ്ങളെ പിന്തുണക്കുന്ന പരിശീലകനാണ് ഗംഭീര്‍. ഫോം വിലയിരുത്തി ടീം പരിഗണിക്കാന്‍ ഗംഭീര്‍ തയ്യാറായാല്‍ ടീമിലെ പല സീനിയര്‍ താരങ്ങള്‍ക്കും പണി കിട്ടാന്‍ സാധ്യതയുണ്ട്.

Story first published: Wednesday, June 12, 2024, 16:30 [IST]
Other articles published on Jun 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+