Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'പവനായി ശവമായി'! ആന്‍ഡേഴ്‌സന്‍-ബ്രോഡ് സൂപ്പര്‍ ജോടിക്ക് ഈ നാണക്കേട് ഇതാദ്യം

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ പേസ് സഖ്യമെന്നാണ് ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡും ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യക്കെതിരേ നടന്ന കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇരുവര്‍ക്കും വലിയൊരു നാണക്കേട് പേറേണ്ടി വന്നു. ഇന്ത്യ 10 വിക്കറ്റിന്റെ ഏകപക്ഷീയ വിജയം കൊയ്ത ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ആന്‍ഡേഴ്‌സനും ബ്രോഡിനും വിക്കറ്റ് ലഭിച്ചിരുന്നില്ല. 120 ടെസ്റ്റുകള്‍ ഇതിനകം ഒരുമിച്ച കളിച്ച ഈ സൂപ്പര്‍ ജോടിക്ക് ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വന്നത്.

1

പിങ്ക് ബോള്‍ ടെസ്റ്റായതിനാല്‍ തന്നെ ഇന്ത്യക്കു ആന്‍ഡേഴ്‌സന്‍- ബ്രോഡ് ജോടി വെല്ലുവിളിയുയര്‍ത്തുമെന്നു മല്‍സരത്തിനു മുമ്പ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ പേസര്‍മാര്‍മാരെ കൈവിട്ട പിച്ച് സ്പിന്നര്‍മാര്‍ക്കപ്പം നിന്നപ്പോള്‍ റൂട്ടിന്റെ വീരവാദം അവസാനിക്കുകയും ചെയ്തു

അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയം ആദ്യദിനം മുതല്‍ തന്നെ സ്പിന്നര്‍മാരെ തുണയ്ക്കുന്നതായിരുന്നു. അതുകൊണ്ടു തന്നെ ആകെ വീണ 30 വിക്കറ്റുകളില്‍ 28ഉം സ്പിന്നര്‍മാര്‍ക്കായിരുന്നു. വെറും രണ്ടു വിക്കറ്റുകളാണ് പേസര്‍മാര്‍ക്കു ലഭിച്ചത്.

ഒന്ന് ഇന്ത്യയുടെ ഇഷാന്ത് ശര്‍മയ്ക്കായിരുന്നെങ്കില്‍ മറ്റൊന്ന് ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു. ഇന്ത്യന്‍ സ്പിന്‍ ജോടികളായ അക്ഷര്‍ പട്ടേല്‍ (11), ആര്‍ അശ്വിന്‍ (7) എന്നിവര്‍ മാത്രം കൊയ്തത് 18 വിക്കറ്റുകളാണ്. വാഷിങ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റ് ലഭിച്ചു. ഇംഗ്ലണ്ടിന്റെ കാര്യമെടുത്താല്‍ നായകന്‍ ജോട്ട് റൂട്ട് അഞ്ചും ജാക്ക് ലീച്ച് നാലും വിക്കറ്റുകള്‍ നേടിയിരുന്നു.

2

ആദ്യ ഇന്നിങ്‌സില്‍ ആന്‍ഡേഴ്‌സന്‍ 13 ഓവറില്‍ എട്ടു മെയ്ഡനുകളടക്കം 20 റണ്‍സായിരുന്നു വിട്ടുകൊടുത്തത്. ബ്രോഡാവട്ടെ ആറോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 16 റണ്‍സും വഴങ്ങി. രണ്ടാമിന്നിങ്‌സില്‍ ഇരുവരെക്കൊണ്ടും ഇംഗ്ലണ്ട് നായകന്‍ റൂട്ട് ബൗള്‍ ചെയ്യിപ്പിച്ചതുമില്ല. ടെസ്റ്റില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ പേസറെന്ന റെക്കോര്‍ഡിന് അവകാശിയാണ് ആന്‍ഡേഴ്‌സന്‍ (611 വിക്കറ്റ്). ബ്രോഡാവട്ടെ 517 വിക്കറ്റുകളുമെടുത്തിട്ടുണ്ട്. 1000ത്തിനു മുകളില്‍ ടെസ്റ്റ് വിക്കറ്റുകളുള്ള ജോടിക്കാണ് ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഒരു വിക്കറ്റ് പോലും ലഭിക്കാതിരുന്നത് എന്നതാണ് ആശ്ചര്യകരം.

പത്തു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ സ്വന്തമാക്കിയത്. 49 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടക്കുകയായിരുന്നു. വിജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തുകയും ചെയ്തു.

Story first published: Friday, February 26, 2021, 11:36 [IST]
Other articles published on Feb 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+