For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിനിമയില്‍ അവസരം വാങ്ങി നല്‍കി, സൂപ്പര്‍ താരമായപ്പോള്‍ 'തേപ്പ്', യുവരാജ്-ദീപിക പ്രണയ കഥ

2007ലെ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യയുടെ അലമാരയിലെത്തിയപ്പോള്‍ യുവരാജിന്റെ പ്രകടനമായിരുന്നു എടുത്തുപറയേണ്ടത്

1

ഇന്ത്യന്‍ ക്രിക്കറ്റിലെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യയുടെ അലമാരയിലെത്തിയപ്പോള്‍ യുവരാജിന്റെ പ്രകടനമായിരുന്നു എടുത്തുപറയേണ്ടത്. 2007ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ യുവി 2011ലെ ഏകദിന ലോകകപ്പില്‍ ഓള്‍റൗണ്ട് മികവോടെ ടൂര്‍ണമെന്റിലെ താരമാവുകയും ചെയ്തു.

ഗ്ലാമര്‍ താരമായതിനാല്‍ത്തന്നെ വലിയ ആരാധകര്‍ യുവരാജിനുണ്ടായിരുന്നു. പ്രത്യേകിച്ച് വനിതാ ആരാധകരുടെ വലിയ പിന്തുണ യുവരാജിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇടക്കിടെയെല്ലാം ഗോസിപ്പ് കോളങ്ങളില്‍ യുവരാജിന്റെ പേരെത്താറുമുണ്ട്. നിരവധി പ്രണയ കഥകള്‍ യുവരാജിന്റെ പേരിനോട് ചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിട്ടുമുണ്ട്. എന്നാല്‍ പാപ്പരസികള്‍ ആഘോഷമാക്കിയ യുവരാജിന്റെ പ്രണയ കഥകളിലൊന്നായിരുന്നു ബോളിവുഡ് സൂപ്പര്‍ താരം ദീപികാ പദുക്കോണിന്റേത്.

1

ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓം എന്ന സിനിമയിലൂടെയാണ് ദീപിക പദുക്കോണ്‍ സിനിമയിലേക്കെത്തുന്നത്. ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റായതോടെ അതിവേഗത്തില്‍ ദീപിക വളര്‍ന്നു. യുവരാജ് സിങ്ങുമായി പ്രണയത്തിലായിരുന്ന ദീപികയ്ക്ക് സിനിമയില്‍ അവസരം വാങ്ങി നല്‍കിയത് യുവരാജാണെന്നാണ് ഗോസിപ്പ് കോളങ്ങളിലെ റിപ്പോര്‍ട്ട്. എന്നാല്‍ സിനിമയില്‍ പെട്ടെന്ന് സൂപ്പര്‍ താരമായി മാറിയതോടെ യുവരാജുമായുള്ള ബന്ധം ദീപിക അവസാനിപ്പിക്കുകയായിരുന്നു.

ദീപികയുമായുള്ള പ്രണയം യുവരാജ് തുറന്ന് സമ്മതിച്ചിട്ടുള്ളതാണ്. പൊതുവേദികളിലടക്കം രണ്ട് പേരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. പ്രഥമ ടി20 ലോകകപ്പിന് പിന്നാലെയാണ് ദീപികയും യുവരാജും ആദ്യമായി പരിചയപ്പെടുന്നത്. വളരെ വേഗം അടുത്ത സുഹൃത്തുക്കളായി മാറാന്‍ ഇരുവര്‍ക്കുമായി. ഇത് പിന്നീട് പ്രണയത്തിലേക്കെത്തുകയായിരുന്നു. യുവരാജ് സിങ്ങിന്റെ മത്സരങ്ങള്‍ കാണാന്‍ ദീപിക എത്താറുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രണയബന്ധം തകര്‍ന്നു.

2

ഒരിക്കല്‍ ദീപികയുമായുള്ള പ്രണയ ബന്ധം തകരാനുള്ള കാരണം ചോദിച്ചപ്പോള്‍ അഭിമുഖത്തില്‍ യുവരാജിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ' ഒരിക്കല്‍ അവള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഇപ്പോള്‍ മറ്റൊരാളോടൊപ്പമാണുള്ളത്. അത് അവളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പായാണ് കരുതുന്നത്. ബന്ധത്തില്‍ നിന്ന് ഒഴിയാന്‍ ഒരാള്‍ ആഗ്രഹിച്ചാല്‍ മറ്റേ ആള്‍ക്ക് അധികമായി ഒന്നും ചെയ്യാന്‍ സാധിക്കില്ല. ആരെയും അപഹസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സത്യം മാത്രം പറയാനാണ് ആഗ്രഹിക്കുന്നത്' - യുവരാജ് പറഞ്ഞു.

ഇതില്‍ നിന്ന് തന്നെ യുവരാജിന്റെ ആഗ്രഹ പ്രകാരമല്ല ദീപികയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് വ്യക്തം. സിനിമയില്‍ നായികയെന്ന നിലയില്‍ പെട്ടെന്ന് വളരാന്‍ സാധിച്ച ദീപിക ബോളിവുഡ് സൂപ്പര്‍ നായകന്‍ രണ്‍വീര്‍ സിങ്ങിനെയാണ് വിവാഹം കഴിച്ചത്. ഈ പ്രണയ ബന്ധത്തിനായാണ് യുവരാജിനെ ദീപിക ഒഴിവാക്കിയതെന്നതാണ് പാപ്പരസികള്‍ പറയുന്നത്. 2011ലെ ഏകദിന ലോകകപ്പിന് പിന്നാലെ യുവരാജിന് അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കരിയറിന്റെ അവസാന സമയത്ത് വലിയ തിരിച്ചടിയും അദ്ദേഹത്തിന് നേരിട്ടു.

3

സിനിമയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ രണ്‍വീര്‍ സിങ്ങുമായുള്ള പ്രണയം ദീപിക തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഗോസിപ്പ് കോളങ്ങള്‍ പറയുന്നു. ഇതിനിടെ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുമായി ദീപിക പ്രണയത്തിലായിരുന്നുവെന്ന ഗോസിപ്പും പ്രചരിച്ചിരുന്നു. എന്തായാലും ദീപികയുമായുള്ള പ്രണയ ബന്ധം തകര്‍ന്നതില്‍ യുവരാജിന് വലിയ നിരാശയുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തം.

ഹസന്‍ കീച്ചിനെയാണ് യുവരാജ് വിവാഹം ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം രണ്ട് പേരും വളരെ സജീവമാണ്. 2016 നവംബറിലാണ് സിഖ് ആചാര പ്രകാരം യുവരാജ് സിങ്ങും ഹെയ്‌സലും വിവാഹിതരായത്. പിന്നീട് ഗോവയില്‍വെച്ച് ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും നടന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. അനാദരായ കുട്ടികള്‍ക്കും അര്‍ബുദ രോഗികളായ കുട്ടികള്‍ക്കും വേണ്ടി നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചെയ്യുന്നുണ്ട്.

Story first published: Tuesday, January 25, 2022, 11:07 [IST]
Other articles published on Jan 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+