Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രുനാലിന്റെ തീപ്പൊരി ബൗണ്‍സര്‍!! ഹിറ്റ്മാനല്ല ഇത് ക്യാച്ച്മാന്‍... ലഖ്‌നൗവില്‍ ഇവയും സംഭവിച്ചു

ലഖ്‌നൗ: ദീപാവലി ദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ആധികാരിക ജയമാണ് ടീം ഇന്ത്യ നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ദീപാവലി വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ പിന്നീട് ബൗളര്‍മാരുടെ തീപ്പൊരി പ്രകടനമാണ് കണ്ടത്.

ഹിറ്റ്മാന്റെ വണ്‍മാന്‍ ഷോയില്‍ പല റെക്കോര്‍ഡുകളും തകര്‍ന്നു വീണിരുന്നു. എന്നാല്‍ രോഹിത്തിന്റെ പ്രകടനത്തിന്റെ തിളക്കത്തില്‍ മങ്ങിപ്പോയ ചില സംഭവങ്ങളുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.

ക്രുനാലിന്റെ ബൗണ്‍സര്‍

ക്രുനാലിന്റെ ബൗണ്‍സര്‍

സ്പിന്നര്‍മാര്‍ ബൗണ്‍സര്‍ എറിയുന്നത് ലോക ക്രിക്കറ്റില്‍ അത്ര കേട്ടു പരിചയമില്ലാത്ത കാര്യമാണ്. എന്നാല്‍ വിന്‍ഡീസിനെതിരേ അതും ലോകം കണ്ടു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് അപ്രതീക്ഷിത ബൗണ്‍സറിലൂടെ വിസ്മയിപ്പിച്ചത്. തന്റെ മൂന്നാമത്തെ ഓവറിലാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റിനെതിതിരേ താരം ബൗണ്‍സര്‍ എറിഞ്ഞത്. ബാറ്റ്‌സ്മാനെ മാത്രമല്ല വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിനെപ്പോലും അമ്പരപ്പിച്ച ബൗണ്‍സര്‍ രണ്ടു പേര്‍ക്കും പിടികൊടുക്കാതെ ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. അംപയര്‍ നാലു റണ്‍സ് ബൈ ആയാണ് വിന്‍ഡീസിന് നല്‍കിയത്.

ഫീല്‍ഡിങിലും മിന്നി ഹിറ്റ്മാന്‍

ഫീല്‍ഡിങിലും മിന്നി ഹിറ്റ്മാന്‍

ആദ്യം ബാറ്റിങില്‍ സെഞ്ച്വറിയോടെ കസറിയ രോഹിത് പിന്നീട് ഫീല്‍ഡിങിലും തന്റെ മികവ് പുറത്തെടുത്തു. ഫീല്‍ഡിങിലും ഹിറ്റ്മാന്റെ ദിവസമായിരുന്നു.
മൂന്നു ക്യാച്ചുകളാണ് മല്‍സരത്തില്‍ അദ്ദേഹമെടുത്തത്. ഇവയെല്ലാം മികച്ച ക്യാച്ചുകളുമായിരുന്നു. ആദ്യത്തേത് സ്ലിപ്പില്‍ ആയിരുന്നെങ്കില്‍ രണ്ടാമത്തേത് സ്‌ക്വയര്‍ ലെഗിലായിരുന്നു. ഇതില്‍ ആദ്യത്തെ ക്യാച്ചായിരുന്നു ഏറ്റവും മികച്ചത്. കുല്‍ദീപിന്റെ ബൗളിങില്‍ ഡാരെന്‍ ബ്രാവോയെ സ്ലിപ്പില്‍ ഒരു സൂപ്പര്‍ ക്യാച്ചിലൂടെ ഹിറ്റ്മാന്‍ പുറത്താക്കുകയായിരുന്നു.

ടി20യില്‍ സെഞ്ച്വറി കൂട്ടുകെട്ട്

ടി20യില്‍ സെഞ്ച്വറി കൂട്ടുകെട്ട്

ആദ്യ വിക്കറ്റില്‍ രോഹിത്തും ധവാനും ചേര്‍ന്ന് 123 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ടി20യില്‍ ഇതു മൂന്നാം തവണയാണ് രോഹിത്- ധവാന്‍ സഖ്യം ആദ്യ വിക്കറ്റില്‍ 100ന് മുകൡ നേടിയത്. നേരത്തേ ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍- കോളിന്‍ മണ്‍റോ ജോടിയും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍- ഷെയ്ന്‍ വാട്‌സന്‍ സഖ്യവും മൂന്നു സെഞ്ച്വറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായിട്ടുണ്ട്.

 മൂന്നോവറില്‍ 11 റണ്‍സ് മാത്രം

മൂന്നോവറില്‍ 11 റണ്‍സ് മാത്രം

മല്‍സരത്തില്‍ ഉജ്ജ്വലമായാണ് വിന്‍ഡീസ് തുടങ്ങിയത്. ആദ്യ മൂന്നോവറില്‍ 11 റണ്‍സ് മാത്രമേ ബൗളര്‍മാര്‍ വിട്ടുകൊടുത്തിരുന്നുള്ളൂ. ഒഷെയ്ന്‍ തോമസിന്റെ ആദ്യ ഓവര്‍ മെയ്ഡനായിരുന്നു. രണ്ടാമത്തെ ഓവറില്‍ കീമോ പോള്‍ വിട്ടുകൊടുത്തത് ഏഴു റണ്‍സ്. മൂന്നാമത്തെ ഓവറില്‍ ഒഷെയ്ന്‍ തോമസ് നാലോവറില്‍ മാത്രമേ വഴങ്ങിയുള്ളൂ.

Story first published: Wednesday, November 7, 2018, 12:39 [IST]
Other articles published on Nov 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+