വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരേയൊരു ധോണി, മറ്റാര്‍ക്കുണ്ട് ഈ റെക്കോര്‍ഡുകള്‍!! ഇനി ഒപ്പമെത്തുകയുമില്ല!!

നിലവില്‍ ഇന്ത്യക്കു വേണ്ടി ഏഷ്യാ കപ്പില്‍ കളിക്കുകയാണ് അദ്ദേഹം

മറ്റാര്‍ക്കുണ്ട് ഈ റെക്കോര്‍ഡുകള്‍!! ഇനി ഒപ്പമെത്തുകയുമില്ല

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുന്‍ നായകന്‍ എംഎസ് ധോണിയുടെ സ്ഥാനം. നിരവധി റെക്കോര്‍ഡുകളാണ് ഇതിഹാസതാരം ഇതിനകം തന്റെ പേരിലേക്കു മാറ്റിയത്. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട കിരീടങ്ങളും നേടിയ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇപ്പോഴും ധോണിയുടെ പേരില്‍ ഭദ്രമാണ്.

ഏഷ്യാ കപ്പ്: പാകിസ്താനെ തകര്‍ക്കാന്‍ ഇവരെ വീഴ്ത്തണം!! ടീം ഇന്ത്യ ലക്ഷ്യം വയ്‌ക്കേണ്ട താരങ്ങള്‍...ഏഷ്യാ കപ്പ്: പാകിസ്താനെ തകര്‍ക്കാന്‍ ഇവരെ വീഴ്ത്തണം!! ടീം ഇന്ത്യ ലക്ഷ്യം വയ്‌ക്കേണ്ട താരങ്ങള്‍...

മുഖത്ത് തുപ്പി!! പിന്നെ തല കൊണ്ട് ഇടിയും... കോസ്റ്റയ്ക്ക് മുട്ടന്‍ പണിയുറപ്പ്, വിലക്ക് വരും മുഖത്ത് തുപ്പി!! പിന്നെ തല കൊണ്ട് ഇടിയും... കോസ്റ്റയ്ക്ക് മുട്ടന്‍ പണിയുറപ്പ്, വിലക്ക് വരും

മറ്റു ചില അവിസ്മരണീയ റെക്കോര്‍ഡുകള്‍ കൂടി ധോണിയുടെ പേരിലുണ്ട്. ഭാവിയില്‍ ഒരുപക്ഷെ ആരും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നു നോക്കാം.

ഏകദിനത്തില്‍ കൂടുതല്‍ നോട്ടൗട്ടുകള്‍

ഏകദിനത്തില്‍ കൂടുതല്‍ നോട്ടൗട്ടുകള്‍

മറ്റു ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും വ്യത്യസ്തമായി ഇന്നിങ്‌സിന്റെ അവസാനം വരെ പുറത്താവാതെ ക്രീസില്‍ ബാറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന താരമാണ് ധോണി. അതുകൊണ്ടു തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറായി അദ്ദേഹത്തെ വിശേഷിപ്പിക്കപ്പെടുന്നത്.
ഏകദിനത്തില്‍ ഏറ്റവുമധികം തവണ പുറത്താവാതെ നിന്ന താരമെന്ന റെക്കോര്‍ഡ് ധോണിയുടെ പേരിലാണ്. 78 തവണ അദ്ദേഹത്തിന്റെ വിക്കറ്റെടുക്കാന്‍ എതിര്‍ ടീമുകള്‍ക്കായിട്ടില്ല.

ആറാം നമ്പറില്‍ കൂടുതല്‍ റണ്‍സ്

ആറാം നമ്പറില്‍ കൂടുതല്‍ റണ്‍സ്

ഏകദിനത്തില്‍ ആറാം നമ്പറില്‍ ബാറ്റിങിനിറങ്ങി കൂടുതല്‍ റണ്‍സ് നേടിയ താരവും ധോണി തന്നെ. കരിയറിന്റെ തുടക്കകാലത്ത് മൂന്നാമനായി ക്രീസിലെത്തിയിരുന്ന അദ്ദേഹം പിന്നീട് തന്റെ പൊസിഷന്‍ മാറുകയായിരുന്നു.
കരിയറില്‍ ഇതുവരെ 125 ഇന്നിങ്‌സുകളിലാണ് ധോണി ആറാമനായി ക്രീസിലെത്തിയത്. 46.79 എന്ന മികച്ച ശരാശരിയില്‍ 4024 റണ്‍സും അദ്ദേഹം നേടി. ഏകദിന ചരിത്രത്തില്‍ മറ്റൊരു താരവും ധോണിയുടെ അടുത്ത് പോലുമില്ല.

വേഗത്തില്‍ ഒന്നാം റാങ്ക്

വേഗത്തില്‍ ഒന്നാം റാങ്ക്

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ഒന്നാം റാങ്കിലെത്തിയ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും ധോണിയുടെ പേരിലാണ്. ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ മല്‍സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും പിന്നീട് അദ്ദേഹം കത്തിക്കയറുന്നതാണ് കണ്ടത്. തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ ധോണിയെ ഐസിസി ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്ത് എത്തിക്കുകയും ചെയ്തു.
വെറും 42 ഏകദിനങ്ങളില്‍ കളിച്ചപ്പോഴേക്കും ധോണി നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായി മാറിയത്. ഇത്രയും കുറച്ച് മല്‍സരങ്ങള്‍ കളിച്ച് മറ്റൊരു താരം ഈ പദവി അലങ്കരിച്ചിട്ടില്ല.

ഏഴാം നമ്പറില്‍ കൂടുതല്‍ സെഞ്ച്വറി

ഏഴാം നമ്പറില്‍ കൂടുതല്‍ സെഞ്ച്വറി

ഏഴാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങി റണ്‍സ് വാരിക്കൂട്ടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ആറ്, ഏഴ് പൊസിഷനുകളില്‍ ധോണി നിരന്തരം മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഏഴാം നമ്പറായി ക്രീസിലെത്തി സെഞ്ച്വറി കണ്ടെത്തുകയെന്നത് വളരെ ദുഷ്‌കരമാണ്.
എന്നാല്‍ രണ്ടു സെഞ്ച്വറികളാണ് ഏഴാമനായെത്തി ധോണി ഇതുവരെ നേടിയിട്ടുള്ളത്. ഭാവിയില്‍ മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത അപൂര്‍വ്വ റെക്കോര്‍ഡ് കൂടിയാണിത്.

 സിക്‌സറിലൂടെ ജയം

സിക്‌സറിലൂടെ ജയം

ധോണിയുടെ തകര്‍പ്പന്‍ സിക്‌സറുകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഇപ്പോഴും ഹരമാണ്. ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ അമ്പരപ്പിക്കുന്ന സിക്‌സറുകള്‍ അദ്ദേഹം ഇതുവരെ നേടിക്കഴിഞ്ഞു. ഏകദിനത്തില്‍ 217 സിക്‌സറുകളാണ് ധോണിയുടെ സമ്പാദ്യം. നിലവില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരവും അദ്ദേഹം തന്നെ. ലോക ക്രിക്കറ്റില്‍ സിക്‌സറുകളുടെ എണ്ണത്തില്‍ ധോണി നാലാംസ്ഥാനത്തുണ്ട്.
ഏറ്റവുമധികം മല്‍സരങ്ങളില്‍ സിക്‌സറിലൂടെ ടീമിന്റെ വിജയറണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് ധോണിയുടെ പേരിലാണ്. 2011ലെ ലോകകപ്പ് ഫൈനലുള്‍പ്പെടെ ഒമ്പതു തവണ അദ്ദേഹം സിക്‌സറിലൂടെ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്.

Story first published: Monday, September 17, 2018, 15:29 [IST]
Other articles published on Sep 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X