ക്യാപ്റ്റന്‍സിയില്‍ കിടു റെക്കോര്‍ഡ്.. പങ്കുവച്ച് ദ്രാവിഡും രോഹിത്തും! ധോണി, ദാദ, കോലി ആര്‍ക്കുമില്ല
മുംബൈ: നിരവധി മികച്ച ക്യാപ്റ്റന്‍മാരെ ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ചിട്ടുണ്ട്. കപില്‍ ദേവ്, സൗരവ് ഗാംഗുലി, എംഎസ് ധോണി, നിലവിലെ നായകന്‍ വിരാട് കോലി എന്നിവരെല്ലാം ഇക്കൂട്ടത്തില്‍ എലൈറ്റ് നിരയിലുള്ളവരാണ്. എന്നാല്‍ ഇവര്‍ക്കൊന്നും കൈവരിക്കാന്‍ സാധിച്ചിട്ടില്ലാത്ത ചില നേട്ടങ്ങള്‍ കൈവരിച്ച, എന്നാല്‍ വേണ്ടത്ര പ്രശംസ ലഭിച്ചിട്ടില്ലാത്ത മറ്റു ചില നായകരുമുണ്ട്.
അക്കൂട്ടത്തില്‍പ്പെട്ടവരാണ് മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനായ രാഹുല്‍ ദ്രാവിഡും നിലവില്‍ നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയും. ക്യാപ്റ്റന്നെ നിലയില്‍ സമാനമായ ഒരു റെക്കോര്‍ഡിന് അവകാശികള്‍ കൂടിയാണ് ഇരുവരും. ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു നായകനും സ്വന്തമാക്കാനായിട്ടില്ലാത്ത റെക്കോര്‍ഡ് കൂടിയാണിത്.

ക്യാപ്റ്റനെന്ന നിലയില്‍ നയിച്ച ആദ്യത്തെ നാലു പരമ്പരകളിലും ഇന്ത്യക്കു കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍മാരെന്ന റെക്കോര്‍ഡാണ് ദ്രാവിഡിന്റെയും രോഹിത്തിന്റെയും പേരിലുള്ളത്.
ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഗാംഗുലിക്കും ധോണിക്കുമൊന്നും ആദ്യ നാലു പരമ്പരകളിലും ഇന്ത്യയെ ജയിപ്പിക്കാനായിട്ടില്ലെന്നതാണ് ശ്രദ്ധേയം. അധികകാലം ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചിട്ടില്ലാത്ത ദ്രാവിഡും വല്ലപ്പോഴും മാത്രം നായകസ്ഥാനം ലഭിക്കുന്ന രോഹിത്തുമാണ് ഈ റെക്കോര്‍ഡ് കുറിച്ചത് എന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.

ദ്രാവിഡ് ക്യാപ്റ്റനായപ്പോള്‍ തുടര്‍ച്ചയായി 15 മല്‍സരങ്ങളില്‍ ഇന്ത്യ റണ്‍ചേസ് നടത്തി വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. ഇത് പുതിയ റെക്കോര്‍ഡ് കൂടിയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ്് തങ്ങളുടെ സുവര്‍ണ കാലഘട്ടത്തില്‍ സ്ഥാപിച്ച റണ്‍ചേസിലെ റെക്കോര്‍ഡ് ഇന്ത്യ തിരുത്തുകയായിരുന്നു.
2007ല്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ പരമ്പര സ്വന്തമാക്കിയപ്പോള്‍ ദ്രാവിഡായിരുന്നു നായകന്‍. 2006ല്‍ വെസ്റ്റ് ഇന്‍ഡീസിലും അദ്ദേഹം ഇന്ത്യയെ ടെസ്റ്റ് പരമ്പര വിജയത്തിലേക്കു നയിച്ചിട്ടുണ്ട്. 2006ല്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ കന്നി ടെസ്റ്റ് ജയിച്ചതും ദ്രാവിഡിന് കീഴിലായിരുന്നു.

വിരാട് കോലിയുടെ അഭാവത്തിലാണ് രോഹിത് ഇന്ത്യയെ നയിച്ചിട്ടുള്ളത്. എന്നാല്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഹിറ്റ്മാന്‍ തന്റെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിട്ടുമുണ്ട്. ടി20യില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. കോലിയും ധോണിയുമെല്ലാം വിജയശരാശരിയില്‍ രോഹിത്തിനും താഴെയാണ്.
നിദാഹാസ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവയില്‍ ഇന്ത്യയെ ജേതാക്കളാക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ സ്ഥിരം നായകനായ കോലിക്കു രണ്ടു ടീമുകളില്‍ കൂടുതല്‍ പങ്കെടുത്ത ഒരു ടൂര്‍ണമെന്റില്‍പ്പോലും ടീമിനെ ജയിപ്പിക്കാനായിട്ടില്ല.
തന്റെ ക്യാപ്റ്റന്‍സി മികവ് ഐപിഎല്ലിലും കോലി തെളിയിച്ചു കഴിഞ്ഞതാണ്. ഏറ്റവുമധികം തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ നായകനാണ് അദ്ദേഹം. നാലു തവണയാണ് മുംബൈ ഇന്ത്യന്‍സിനെ ഹിറ്റ്മാന്‍ കിരീടത്തിലേക്കു നയിച്ചത്. മൂന്നു ട്രോഫികളുമായി ധോണി രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ ഒരു കിരീടം പോലും കോലിയുടെ അക്കൗണ്ടില്‍ ഇല്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications