Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കുല്‍ദീപ് എവിടെ? കരിയര്‍ അവസാനിച്ചു! വിമര്‍ശനം ശക്തം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തഴഞ്ഞതിനെതിരേ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാവുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ പരിചയസമ്പന്നനായ ആര്‍ അശ്വിനൊപ്പം ചൈനാമാന്‍ ബൗളറായ കുല്‍ദീപിനെ ഇന്ത്യ കളിപ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ ഇടംകൈയന്‍ സ്പിന്നര്‍ വീണ്ടും തഴയപ്പെടുകയായിരുന്നു.

Fans React As Kuldeep Yadav Fails To Find Place In India Playing XI Again
1

വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് നദീം എന്നിവരാണ് അശ്വിനൊപ്പം സ്പിന്നര്‍മാരായി ടീമിലെത്തിയത്. മൂന്നു സ്പിന്നര്‍മാരെ കളിപ്പിട്ടും കുല്‍ദീപിനെ മാറ്റി നിര്‍ത്തിയതാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. നിരവധി പേരാണ് ട്വിറ്ററിലൂടെ കുല്‍ദീപിന് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നത്. ഭൂരിഭാഗം പേരും കുല്‍പിനെ മാറ്റി നിര്‍ത്തിയത് ചോദ്യം ചെയ്കതപ്പോള്‍ ചുരുക്കം ചിലര്‍ മാത്രമേ തീരുമാനത്തെ പിന്തുണച്ചുള്ളൂ.

കുല്‍ദീപിനെ നിങ്ങള്‍ തേര്‍ഡ് ചോയ്‌സ് സ്പിന്നറായി പോലും പരിഗണിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് സ്‌ക്വാഡിലുള്‍പ്പെടുത്തി അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ഓരോ ദിവസമായി 'കൊല്ലുന്ന'തെന്നു ട്വിറ്ററിലൂടെ ഒരു യൂസര്‍ ചോദിക്കുന്നു.

ടെസ്റ്റ് പരമ്പരകളില്‍ എന്തിനാണ് കുല്‍ദീപിനോടു ഇങ്ങനെ നീതികേട് കാണിക്കുന്നത്. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍പ്പോലും ടീമിലുണ്ടായിട്ടും അദ്ദേഹത്തെ കളിപ്പിക്കുന്നില്ല. ടെസ്റ്റ് ടീമില്‍ നിന്നും കുല്‍ദീപ് ഇനി വിരമിക്കുകയാണ് വേണ്ടതെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

2

ഇന്ത്യന്‍ പിച്ചിലെ മികച്ച സ്പിന്നറായി കുല്‍ദീപ് മാറുമായിരുന്നു. അദ്ദേഹത്തിന്റെ കഴിവില്‍ ആരും സംശയിക്കുകയുമില്ല. രവി ശാസ്ത്രിയുമായി കുല്‍ദീപിന് എന്തോ പ്രശ്‌നമുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടാണ് താരം വീണ്ടും വീണ്ടും തഴയപ്പെടുന്നതെന്നു ഒരു യൂസര്‍ സംശയം പ്രകടിപ്പിച്ചു.

കുല്‍ദീപിനെ ഇന്നത്തെ ടെസ്റ്റില്‍ നിന്നൊഴിലാക്കിയതും പകരം നദീമിനെ ഉള്‍പ്പെടുത്തിയതും ആശ്ചര്യപ്പെടുത്തി. ഓസ്‌ട്രേലിയയില്‍ കുല്‍ദീപിനെ കളിപ്പിച്ചില്ല. ഇപ്പോള്‍ നാട്ടിലും അവസരം നല്‍കുന്നില്ല. കുല്‍ദീപിന് എപ്പോള്‍ കളിക്കാനാവുമെന്നാണ് ബിസിസിഐയ്ക്കു തോന്നുന്നത്? എന്തിന് അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തുവെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

ഇന്ത്യന്‍ ടീമില്‍ കുല്‍ദീപിന്റെ റോള്‍ എന്താണ്? രവീന്ദ്ര ജഡേജ കളിക്കാതിരുന്നിട്ടും, മല്‍സരം സ്വന്തം നാട്ടിലായിട്ടും അദ്ദേഹത്തിന് അവസരമില്ല. ഇനിയെപ്പോള്‍ കുല്‍ദീപിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമെന്നറിയില്ലെന്നവും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ടെസ്റ്റ് സംഘത്തിലുണ്ടായിട്ടും എന്തുകൊണ്ടാണ് കുല്‍ദീപിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത്. ഓസീസിനെതിരേ യഥാര്‍ഥ ടീമില്‍ ഇല്ലാതിരുന്ന വാഷിങ്ടണ്‍ സുന്ദറിനെ പകരക്കാരനായി ടീമിലെടുത്ത് അവസരം നല്‍കി. ഇംഗ്ലണ്ടിനെതിരേ യഥാര്‍ഥ ടീമില്‍ ഇല്ലാതിരുന്ന നദീമിനെ പകരക്കാരനായെടുത്ത് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയെന്നും ഒരു യൂസര്‍ കുറിച്ചു.

Story first published: Friday, February 5, 2021, 11:36 [IST]
Other articles published on Feb 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+