Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എട്ടിലും പൊട്ടി, ഒമ്പതില്‍ തെളിയുമോ ഭാഗ്യം? രോഹിത്തിന് ഇത് അഭിമാനപ്പോരാട്ടം

ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തിലെ മോശം റെക്കോര്‍ഡ് തിരുത്താന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്കാവുമോ? വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി മുംബൈ കൊമ്പുകോര്‍ക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഇതുതന്നെയാണ്. രോഹിത്തിനു കീഴില്‍ കഴിഞ്ഞ എട്ടു സീസണുകളിലും മുംബൈയ്ക്കു ഓപ്പണിങ് മാച്ച് ജയിക്കാനായില്ല. ഈ നാണക്കേട് ഇത്തവണ തിരുത്താനുറച്ചാണ് രോഹിത്തിനു കീഴില്‍ മുംബൈയിറങ്ങുക. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി 7.30നാണ് മുംബൈ- ആര്‍സിബി ഉദ്ഘാടന മല്‍സരം

1

2013ലാണ് രോഹിത് മുംബൈയുടെ നായകനായത്. അതിനു ശേഷം അദ്ദേഹത്തിനു കീഴില്‍ കളിച്ച എട്ടു ഓപ്പണിങ് മല്‍സരങ്ങളിലും മുംബൈ ജയിച്ചിട്ടില്ല. ഒമ്പതാം തവണ ഭാഗ്യം തെളിയുമെന്ന പ്രതീക്ഷയിലാണ് ഹിറ്റ്മാന്‍. 2013ലാണ് രോഹിത്തിനു കീഴില്‍ മുംബൈ ആദ്യമായി ഓപ്പണിങ് മല്‍സരം (ഉദ്ഘാടന മല്‍സരമല്ല) കളിച്ചത്. അന്നു രണ്ടു റണ്‍സിനു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു അവര്‍ തോല്‍ക്കുകയായിരുന്നു.

2013ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരുന്നു സീസണിലെ ആദ്യ കളിയില്‍ മുംബൈയുടെ എതിരാളികള്‍. ഈ മല്‍സരത്തില്‍ കെകെആര്‍ 41 റണ്‍സിന് മുംബൈയെ തകര്‍ത്തുവിട്ടു. 2015ല്‍ വീണ്ടും കെകെആറിനെ തന്നെയാണ് മുംബൈയ്ക്കു എതിരാളികളായി ലഭിച്ചത്. ഈ കളിയില്‍ കെകെആറിന്റെ വിജയം ഏഴു വിക്കറ്റിനായിരുന്നു. 2016ല്‍ ഐപിഎല്ലിലെ പുതിയ അംഗമായ റൈസിങ് പൂനെ ജയന്റ്‌സാണ് മുംബൈയെ കാത്തിരുന്നത്. മല്‍സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് രോഹിത്തു കീഴില്‍ മുംബൈയ്ക്കു നേരിട്ടത്.

തൊട്ടടുത്ത വര്‍ഷവും ആദ്യ കളിയില്‍ റൈസിങ് പൂനെ ജയന്റ്‌സിനെ തന്നെയാണ് മുംബൈയ്ക്കു ലഭിച്ചത്. ഇത്തവണയും ഫലത്തില്‍ മാറ്റമില്ലായിരുന്നു. ഏഴു വിക്കറ്റിനു പൂനെ മുംബൈയുടെ കഥകഴിച്ചു. 2018ല്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടായിരുന്നു മുംബൈയുടെ കന്നിയങ്കം. ഇവിടെയും ഫലം തോല്‍വി തന്നെ. ഏഴു വിക്കറ്റിന് ധോണിപ്പട ഹിറ്റ്മാനെയും സംഘത്തെയും തുരത്തിയോടിച്ചു.

2019ല്‍ ശ്രേയസ് അയ്യരുടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് മുംബൈയ്ക്കു എതിരാളികളായി ആദ്യ മല്‍സരത്തില്‍ ലഭിച്ചത്. 37 റണ്‍സിനു മുംബൈയെ ഡിസി മലര്‍ത്തിയടിക്കുകയും ചെയ്തു. ഏറ്റവും അവസാനമായി യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ ആദ്യ കളിയില്‍ മുംബൈയുടെ എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു. അഞ്ചു വിക്കറ്റിനു സിഎസ്‌കെ മുംബൈയെ കശാപ്പ് ചെയ്യുകയും ചെയ്തു.

Story first published: Thursday, April 8, 2021, 17:36 [IST]
Other articles published on Apr 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+