For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് സന്നാഹം: ഓപ്പണര്‍മാര്‍ ഫ്‌ളോപ്പ്, തകര്‍ത്തടിച്ച് മധ്യനിര- വിന്‍ഡീസിനെ തുരത്തി ഇന്ത്യ

108 റണ്‍സിനാണ് ഇന്ത്യയുടെ വിജയം

പ്രാവിഡന്‍സ്: ഏഷ്യാ കപ്പില്‍ ജേതാക്കളായതിന്റെ ആത്മവിശ്വാസത്തോടെയെത്തിയ ഇന്ത്യന്‍ ടീം അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായുള്ള സന്നാഹത്തില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ആതിഥേയര്‍ കൂടിയായ വെസ്റ്റ് ഇന്‍ഡീസിനെയാണ് ആദ്യ സന്നാഹത്തില്‍ യഷ് ധൂല്‍ നയിച്ച ഇന്ത്യന്‍ യുവ നിര കെട്ടുകെട്ടിച്ചത്. 108 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തിയിട്ടും വിന്‍ഡീസിനെതിരേ അത് ഇന്ത്യക്കു തിരിച്ചടിയായില്ല. മധ്യനിരയും ലോവര്‍ ഓര്‍ഡറും ബാറ്റിങില്‍ മികച്ച സംഭാവന നല്‍കിയതോടെ ഇന്ത്യന്‍ വിജയം എളുപ്പമായി മാറുകയായിരുന്നു. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇത്തവണത്തെ ടൂര്‍ണമെന്റിനെത്തിയിരിക്കുന്നത്. നിലവില്‍ ഏറ്റവുധികം തവണ കിരീടമുയര്‍ത്തിയ ടീമും ഇന്ത്യ തന്നെയാണ്.

നിഷാന്തിനും യഷിനും ഫിഫ്റ്റി

നിഷാന്തിനും യഷിനും ഫിഫ്റ്റി

വെസ്റ്റ് ഇന്‍ഡീസിനെതിരായ സന്നാഹ മല്‍സരത്തില്‍ ടോസിനു ശേഷം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റിന് 278 റണ്‍സ് നേടി. ഓപ്പണര്‍മാരായ ഹര്‍നൂര്‍ സിങും (9), ആംക്രിഷ് രഘുവംശി (1) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മധ്യനിരയും ലോവര്‍ ഓര്‍ഡറും ചേര്‍ന്ന് ഇന്ത്യയെ മികച്ച ടോട്ടലിലെത്തിക്കുകയായിരുന്നു.
ആറാം നമ്പറില്‍ ഇറങ്ങിയ നിഷാന്ത് സിന്ധു, ക്യാപ്റ്റന്‍ യഷ് ധൂല്‍ എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യക്കു കരുത്തായത്. 78 റണ്‍സോടെ നിഷാന്ത് ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 76 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താത്തിന്റെ ഇന്നിങ്‌സ്. നായകന്‍ യഷ് 52 റണ്‍സും സ്‌കോര്‍ ചെയ്തു. 67 ബോളില്‍ താരം ആറു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. ആരാധ്യ യാദവ് (42), ഷെയ്ഖ് റഷീദ് (26), കൗശല്‍ താംബെ (21*), ദിനേഷ് റാണ (13) എന്നിവരും മോശമല്ലാത്ത സംഭാവനകള്‍ നല്‍കി. എട്ടു ബൗളര്‍മാരെയാണ് ഈ മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് പരീക്ഷിച്ചത്. ഇവരില്‍ ജൊഹാന്‍ ലെയ്ന്‍ മൂന്നു വിക്കറ്റുകളുമായി തിളങ്ങി.

 വിന്‍ഡീസ് തകര്‍ന്നു

വിന്‍ഡീസ് തകര്‍ന്നു

279 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ വെസ്റ്റ് ഇന്‍ഡീസിനു ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 43 ഓവറില്‍ വെറും 170 റണ്‍സിന് വിന്‍ഡീസ് ഓള്‍ഔട്ടാവുകയായിരുന്നു. ഓപ്പണര്‍ മാത്യു നന്ദുവിന്റെ (52) ഫിഫ്റ്റിയാണ് വിന്‍ഡീസിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 101 ബോളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്.
വിന്‍ഡീസ് നിരയില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ മറ്റു രണ്ടു പേര്‍ ജൊഹാന്‍ ലെയ്‌നും (33) കാര്‍ലോണ്‍ ബൗണ്‍ ടക്കെറ്റുമാണ് (20). റിവാള്‍ഡോ ക്ലാര്‍ക്ക് (11), ജോര്‍ഡന്‍ ജോണ്‍സന്‍ (10), ജിയോവോന്റെ ഡെപെയ്‌സ (10) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍.
ഇന്ത്യന്‍ ബൗളര്‍മാരില്‍ രണ്ടു പേര്‍ക്കു മൂന്നു വിക്കറ്റുകള്‍ വീതം ലഭിച്ചു. കൗശല്‍ താംബെയും മാനവ് പ്രകാശുമാണ് മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടത്. മാനവ് 10 ഓവറില്‍ 34 റണ്‍സിനാണ് മൂന്നു പേരെ പുറത്താക്കിയതെങ്കില്‍ താംബെ അഞ്ചോവറില്‍ 30 റണ്‍സിനാണ് മൂന്നു പേരെ മടക്കിയത്. ഗര്‍വ് സാങ്വാന്‍, അനീഷ്വര്‍ ഗൗതം എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും നേടി.

 ഇന്ത്യക്ക് ഒരു സന്നാഹം കൂടി

ഇന്ത്യക്ക് ഒരു സന്നാഹം കൂടി

ലോകകപ്പിനു മുമ്പ് ഒരു സന്നാഹ മല്‍സരത്തില്‍ കൂടി ഇന്ത്യ കളിക്കുന്നുണ്ട്. ചൊവ്വാഴ്ച കരുത്തരായ ഓസ്‌ട്രേലിയയുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്.
14നാണ് ലോകകപ്പിനു തുടക്കമാവുന്നത്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയുടെ സ്ഥാനം.
14ന് സൗത്താഫ്രിക്കയ്ക്കെതിരേ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ട്രിനിഡാഡ് ആന്റ് ടൊബാഗോയില്‍ വച്ച് 19ന് അയര്‍ലാന്‍ഡ്, 22ന് ഉഗാണ്ട എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ ബാക്കിയുള്ള മല്‍സരങ്ങള്‍.
നിലവിലെ ചാംപ്യന്മാര്‍ ബംഗ്ലാദേശാണ്. കഴിഞ്ഞ തവണത്തെ ഫൈനലില്‍ ഇന്ത്യയെ അട്ടിമറിട്ടാച്ചായിരുന്നു ബംഗ്ലാദേശിന്റെ കിരീടധാരണം. ഗ്രൂപ്പ് എയിലാണ് ബംഗ്ലാദേശ്. ഇംഗ്ലണ്ട്, കാനഡ, യുഎഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. ഗ്രൂപ്പ് സിയില്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, പപ്പുവ ന്യു ഗ്വിനി എന്നിവരും ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സ്‌കോട്ട്ലാന്‍ഡ് എന്നിവരും മല്‍സരിക്കും. ഫെബ്രുവരി അഞ്ചിനാണ് കലാശപ്പോരാട്ടം.

 ഇന്ത്യയുടെ ലോകകപ്പ് ടീം

ഇന്ത്യയുടെ ലോകകപ്പ് ടീം

യഷ് ധൂല്‍ (ക്യാപ്റ്റന്‍), ഹര്‍നൂര്‍ സിങ്, അംഗ്രിഷ് രഖുവംശി, എസ്‌കെ റഷീദ് (വൈസ് ക്യാപ്റ്റന്‍), നിഷാന്ദ് സിന്ധു, സിദ്ധാര്‍ഥ് യാദവ്, അനീഷ്വര്‍ ഗൗതം, ദിനേശ് ബാന (വിക്കറ്റ് കീപ്പര്‍), ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), രാജ് അംഗദ് ബവ, മാനവ് പ്രകാശ്, കൗശല്‍ താംബെ, ആര്‍എസ് ഹംഗര്‍ഗേക്കര്‍, വസു വത്സ്, വിക്കി ഒസ്ത്വാല്‍, രവികുമാര്‍, ഗര്‍വ് സങ്വാന്‍. സ്റ്റാന്റ്ബൈ താരങ്ങള്‍- റിഷിത് റെഡ്ഡി, അന്‍ഷ് ഗോസായ്, അമൃത് രാജ് ഉപാധ്യായ്, പിഎം സിങ് റാഥോര്‍.

Story first published: Monday, January 10, 2022, 10:53 [IST]
Other articles published on Jan 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+